ഇതിനെ ഞങ്ങളിവിടെ ചായ എന്ന് പറയും..! കൂട്ടുകാരിക്കൊപ്പം ഭാവനയുടെ കലക്കന്‍ റീല്‍സ് വീഡിയോ..!

ആരാധകരായി ഒരുപാട് പേര്‍ മലയാളത്തിന് അകത്തും പുറത്തുമുള്ള നടിയാണ് ഭാവന. താരത്തിന്റെ എല്ലാ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം സിപിംള്‍ ലുക്കില്‍ തന്റെ ഫോട്ടോ ഷൂട്ടുകള്‍ ആരാധകരുമായി…

ആരാധകരായി ഒരുപാട് പേര്‍ മലയാളത്തിന് അകത്തും പുറത്തുമുള്ള നടിയാണ് ഭാവന. താരത്തിന്റെ എല്ലാ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം സിപിംള്‍ ലുക്കില്‍ തന്റെ ഫോട്ടോ ഷൂട്ടുകള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയ പ്രിയപ്പെട്ട ഭാവന ഇപ്പോഴിതാ ഒരു കലക്കന്‍ റീല്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ശില്‍പ്പ ബാലയ്‌ക്കൊപ്പമാണ് നടി തന്റെ പുതിയ റീല്‍സ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

മുത്താരംകുന്ന് പി ഒ’ എന്ന സിനിമയിലെ ആരാധകരുടെ മനസ്സില്‍ പതിഞ്ഞൊരു രംഗമാണ് ഇരുവരും വളരെ രസകരമായി അഭിനയിച്ച് ഫലിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ജഗതിയുടെ ഭാഗമാണ് ഭാവന ചെയ്തിരിക്കുന്നത്. മുകേഷിന്റെ രംഗം ശില്‍പ ബാലയും അഭിനയിച്ചിരിക്കുന്നു. ഇവരുടെ സുഹൃത്ത് ബന്ധത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് നേരത്തെ അറിയാവുന്നതാണ്. അതേസമയം, രമ്യമ്പീശന്‍, മൃദുല തുടങ്ങി ഇവരുടെ സൗഹൃദ വലയത്തിലുള്ള പലരും ഈ വീഡിയോയ്ക്ക് കമന്റുകള്‍ രേഖപ്പെടുത്തി എത്തിയിട്ടുണ്ട്.

മാത്രമല്ല.. ആരാധകരും ഇരുകൈയ്യും നീട്ടിയാണ് ഈ കോമഡി രംഗം ഏറ്റെടുത്തിരിക്കുന്നത്. അതേസമയം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തുകയാണ്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് സംവിധായകനാകുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്.

ഭാവനക്കൊപ്പം ഷറഫുദ്ധീനാണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവാഹ ശേഷം സിനിമാ രംഗത്ത് നിന്ന് ഇടവേള എടുത്ത ഭാവന വീണ്ടും ഇതരഭാഷാ ചിത്രങ്ങളിലാണ് സജീവമായത്. അന്ന് മുതല്‍ എന്നാണ് താരം മലയാളത്തിലേക്ക് തിരിച്ചു വരിക എന്നതായിരുന്നു മലയാളി സിനിമാ പ്രേമികളുടെ ചോദ്യം. ആ ചോദ്യത്തിനാണ് ഇപ്പോള്‍ ഒരു ഉത്തരം ആയിരിക്കുന്നത്.