“കഠിനമായി പ്രയത്‌നിച്ചാല്‍ അത് നിങ്ങള്‍ക്ക് ലഭിക്കും” – ഭാവന!!

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. മലയാളത്തില്‍ പരിമളം വീശി വന്ന നടി പിന്നീട് തെന്നിന്ത്യയുടെ തന്നെ താരറാണിയായി മാറുകയായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയില്‍…

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. മലയാളത്തില്‍ പരിമളം വീശി വന്ന നടി പിന്നീട് തെന്നിന്ത്യയുടെ തന്നെ താരറാണിയായി മാറുകയായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഭാവനയ്ക്ക് കഴിഞ്ഞു. ഇപ്പോഴും തന്റെ പുതിയ സിനിമകളുമായി തിരക്കിലാണ് താരം.

കുറച്ച് കാലം ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു നിന്ന താരം ഇപ്പോള്‍ സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയ വഴി തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം പങ്കുവയ്ക്കാറുണ്ട് ഭാവന.
ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ വര്‍ക്ക്ഔട്ട് വീഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. പ്രയാസമേറിയ വ്യാമങ്ങള്‍ അനായാസമായി ചെയ്യുന്ന താരത്തെ വീഡിയോയില്‍ കാണാം. ‘നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കുന്നില്ല, നിങ്ങള്‍ കഠിനമായി പ്രയത്‌നിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കും’,എന്ന കുറിപ്പോടെയാണ് ഭാവന വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയോക്ക് താഴെ സിനിമാ മേഖലയില്‍ നിന്ന് ഉള്‍പ്പെടെ താരത്തിന്റെ നിരവധി സുഹൃത്തുക്കളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം, ഫിറ്റ്നസില്‍ അതീവ ശ്രദ്ധ കൊടുക്കുന്ന നടിമാരിലൊരാളാണ് ഭാവന. കൃത്യമായി വര്‍ക്ക്ഔട്ടും ചെയ്യാറുണ്ട്. ഇപ്പോഴിതാ നടി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറല്‍ ആവുന്നത്.