ചാക്കോച്ചന് ആശംസകള്‍ നേര്‍ന്ന് ഭാവന..! ഇത് പ്രിയപ്പെട്ടവളുടെ പിന്തുണ!!

ന്നാ താന്‍ കേസ് കൊട് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒറ്റ്. ഇപ്പോഴിതാ തിരുവോണ ദിനത്തില്‍ തീയറ്ററിലേക്ക് എത്തുന്ന സിനിമയ്ക്ക് എല്ലാവിധ ആശംകളും നേര്‍ന്ന്…

ന്നാ താന്‍ കേസ് കൊട് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒറ്റ്. ഇപ്പോഴിതാ തിരുവോണ ദിനത്തില്‍ തീയറ്ററിലേക്ക് എത്തുന്ന സിനിമയ്ക്ക് എല്ലാവിധ ആശംകളും നേര്‍ന്ന് നടി ഭാവന എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് ഭാവന കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന ഒറ്റ് എന്ന സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയത്.

Bhavana3478

ഈ ഓണം സ്‌പെഷ്യല്‍ ആയി എട്ടാം തീയതി നമ്മുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ച് അഭിനയിച്ച സിനിമ ഒറ്റ് തീയറ്ററില്‍ എത്തുകയാണ്.. എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോസ് ആയ ചാക്കോച്ചനും അരവിന്ദ് സ്വാമിയും വളരെ വ്യത്യസ്തമായൊരു ജോണറില്‍ ചെയ്തിരിക്കുന്ന ഈ സിനിമ കാണാന്‍ ഞാനും വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഭാവന സ്റ്റോറിയില്‍ വീഡിയോ പങ്കുവെച്ച് പറഞ്ഞു..

നിങ്ങളുടെ അടുത്തുള്ള തീയറ്ററുകളില്‍ പോയി സിനിമ കാണാന്‍ ശ്രമിക്കണം.. എന്ന് പറഞ്ഞ് ഒറ്റ് ടീമിനുള്ള എല്ലാവിധ ആശംസയും ഭാവന അറിയിക്കുന്നു… നന്ദി പ്രിയപ്പെട്ട ഭാവന എന്ന് കുറിച്ച് ചാക്കോച്ചനും ഭാവനയുടെ ഈ സ്‌റ്റോറി പങ്കുവെച്ചിട്ടുണ്ട്. ദ്വിഭാഷാ ചിത്രമായി ഒരുക്കിയ ഒറ്റ് തമിഴില്‍ ‘രണ്ടകം’ എന്ന പേരിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ‘ഒറ്റ്’. സിനിമ സംവിധാനം ചെയ്തിരിക്കുന്നത്, സംവിധായകന്‍ ടി പി ഫെല്ലിനി ആണ്. ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമാതാരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.