മൈക്കിളപ്പന്റെ അഞ്ഞൂറ്റി തറവാടിന്റെ വിശേഷങ്ങള്‍ അറിയേണ്ടേ..? ഇത് എവിടെയാണെന്ന് അറിയാമോ…!!

കൊച്ചിയെ തന്നെ വിറപ്പിച്ച എന്ന നന്മയുള്ളവരില്‍ കരുണ ചൊരിഞ്ഞ മൈക്കിള്‍ അപ്പനായി മമ്മൂട്ടി ഭീഷ്മ പര്‍വ്വത്തിലൂടെ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. വീട്ടിലിരുന്ന് കൊച്ചി ഭരിച്ച ആ പിതാമഹന്റെ അഞ്ഞൂറ്റി തറവാടും സിനിമയില്‍ തലയെടുപ്പോടെ നില്‍ക്കുന്നുണ്ട്. ശരിക്കും എവിടെയാണ് ഈ തറവാട് എന്ന് അറിയേണ്ടേ. ആദ്യമായി പറയട്ടെ ആലപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഈ പടുകൂറ്റന്‍ മാളിക വിദേശ സഞ്ചാരികള്‍ക്കുള്ള ഹോം സ്‌റ്റേ ആയിരുന്നു.

നിരവധി സിനിമകളുടെ ഭാഗമായ വില്ല ഡി പാറായ് ആണ് ഭീഷ്മ പര്‍വ്വത്തില്‍ മൈക്കിളിന്റേയും ബന്ധുക്കളുടേയും അഞ്ഞൂറ്റി തറവാടായി കാണിച്ചിരിക്കുന്ന ഈ മാളിക. സിനിമയുടെ ആവശ്യത്തിനായി സെറ്റിട്ട് ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. നൂറിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ തറവാടിന്റെ ഉടമ ജോര്‍ജ് തരകന്‍ എന്ന വ്യക്തിയാണ്. ചെറുതും വലുതുമായി ഏകദേശം ഇരുപതോളം സിനിമകള്‍ക്ക് ഈ വീട് ലൊക്കേഷനായിട്ടുണ്ട്.

അടുത്തിടെ ഇറങ്ങിയ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ഹൃദയം എന്ന ചിത്രത്തിലും ഈ തറവാട് ഉണ്ട്. 135 വര്‍ഷത്തെ പഴക്കം ഉണ്ടെങ്കിലും ഇപ്പോഴും ഈ വീടിന്റെ പുതുമ നശിപ്പിക്കാതെ കാത്ത് സൂക്ഷിക്കുകയാണ് ഈ തറവാട്ടിലെ എട്ടാമത്തെ തലമുറയിലെ അംഗങ്ങള്‍. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്കടുത്തു എഴുപുന്നയിലാണ് വില്ല ഡി പാറായ്.

വിദേശ സഞ്ചാരികള്‍ ധാരാളമായി എത്തിക്കൊണ്ടിരുന്ന ഒരു ഹോം സ്റ്റേ ആയിരുന്നു കോവിഡിനു മുന്‍പ് വരെ ഇവിടം. ഭീഷ്മ പര്‍വ്വം എന്ന സിനിമയില്‍ അഞ്ഞൂറ്റി തറവാടിന്റെ പെരുമ കാണിക്കുന്നില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഈ തറവാട് തന്നെയെന്ന് പറയാതെ വയ്യ.

 

ചിത്രത്തില്‍ മൈക്കിള്‍ അപ്പന്റെ തറവാടായി ഈ വീട് തന്നെ തിരഞ്ഞെടുത്തത് സംവിധായകന്‍ അമല്‍ നീരദിന്റെ മറ്റൊരു മികച്ച നീക്കം ആയിരുന്നെന്ന് പറയുകയാണ്‌ ആരാധകരും.

 

Previous articleപോക്കിരി രാജ ഇന്ന് ഇറങ്ങിയാല്‍ പരാജയമായേനെ..! സംവിധായകന്‍ തന്നെ പറയുന്നു..!!
Next articleതാരങ്ങൾക്കൊപ്പം വിജയ് യേശുദാസിന്റെ മ്യൂസിക് നൈറ്റ് !!