മയിക്കിൽ അപ്പന്റെയും, ഭീഷ്മ പർവ്വത്തിന്റെയും പുറകിലെ അധികം ആരും അറിയാത്ത ഇരുപത്തിയാറുകാരൻ

പ്രേക്ഷകർ ഒന്നടങ്കം പ്രതീഷയോടു കാത്തിരുന്നു സിനിമയാണ് ഭീഷ്മ പർവ്വം. എറണാകുളം പത്മ തീയറ്ററിൽ ചിത്രം റിലീസ് ചെയ്ത് ദിവസം രാവിലത്തെ ഷോ കഴിഞ്ഞു പ്രേക്ഷകർ പുറത്തിറങ്ങുന്നു. അവിടെ വലിയൊരു മാധ്യമ കൂട്ടം കൂടി നിൽപ്പുണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകരോട് അവർ സിനിമയെ പറ്റി തിരക്കുന്നുണ്ട്.മമ്മൂക്ക സൂപ്പർ ,പടം ഹിറ്റ്, മൈക്കിൾ അടിപൊളി എന്നിങ്ങനെയുള്ള കമെന്റുകൾ പറഞ്ഞുകൊണ്ട്അവർ മാധ്യമ പ്രവർത്തകരുടെ മുന്നിൽ കൂടി കടന്നു പോകുന്നുണ്ട്. ഈ സിനിമയിൽ അഭിനയിച്ച നാടിനടന്മാരും സിനിമ കാണാൻ എത്തിയിട്ടുണ്ട്. അവരെയും മാധ്യമ പ്രവർത്തകർ വളഞ്ഞിട്ടുണ്ട്. സൗബ്ബിന്‍ ഷാഹിര്‍, സുദേവ് നായര്‍, ഫര്‍ഹാന്‍ ഫാസില്‍, റംസാന്‍ തുടങ്ങിയ സിനിമയിലെ അഭിനേതാക്കള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അവരുടെ സന്തോഷം പങ്കുവെയ്ക്കുന്നു. ഈ ബഹളത്തിന് ഇടയില്‍ കൂടി ഒരു ചെറുപ്പക്കാരന്‍ അവിടെ എത്തി മെലിഞ്ഞ ശരീരവും ,മുഖത്ത് പുഞ്ചിരിയുമായി ഒരാൾ.

മൈക്കുകൾ ആ ചെറുപ്പക്കാരന്റെ മുന്നിലേക്കും എത്തി. ഒരു സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന് എന്നാണ് കണ്ടത്. ആ ചെറുപ്പക്കാരൻ കൈകൾ കൂപ്പി കൊണ്ട് മാധ്യമ പ്രവർത്തകരുടെ മുന്നിലേക്ക് ആ ചെറുപ്പക്കാരനെ ഇരുപത്തിയാറു വയസ്സു കാണുകയുള്ളൂ, എന്നാല്‍ അയാള്‍ ആരാണെന്നോ എന്താണെന്നോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും മനസ്സിലായിട്ടില്ല എന്നതാണ് വാസ്തവം. ആ ചെറുപ്പക്കാരന്റെ കണ്ണ് നനയുന്നുണ്ടായിരുന്നു. താന്‍ ഏറെനാള്‍ കണ്ട ഒരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട ദിവസമായിരുന്നു അന്ന്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കൂപ്പിയ കൈ പ്രേക്ഷകര്‍ക്ക് ഉള്ള ആ ചെറുപ്പക്കാരന്റെ നന്ദി പ്രകടനമായിരുന്നു.

സിനിമയിലെ മൈക്കിളും സംഘവും ആ ചെറുപ്പക്കാരന്റെ സൃഷിട്ടികൾ ആയിരുന്നു.ചിത്രത്തിന്റെ തിരകഥ എഴുതിയ ദേവ ദത്ത ഷാജി ആയിരുന്നു. ശെരിക്കും ചിത്രത്തിന്റെ ഒരു ക്രെഡിറ്റ് തന്നെ ആ ചെറുപ്പക്കാരനെ തന്നെയുള്ളതാണ്. മൈക്കിൾ എന്ന കഥാപത്രത്തെ വാനോളം പുകഴ്ത്തുമ്പോളും ആ പുഞ്ചിരിതൂകി നിന്ന് ദേവദത്തിനു അവകാശപെട്ടതാണ് .ഒരു കൊമേഴ്‌സ്യൽ സിനിമ എഴുതി പിടിപ്പിക്കുക എന്ന് പറയുന്നുത് ഒരു നിസ്സാര കാര്യം അല്ല. അതിനു ആ ചെറുപ്പക്കാരന്റെ അധ്വാനം വളരെ വലുതാണ് .

https://www.facebook.com/watch/?v=514291153558552

 

Previous articleവിവാഹം കഴിഞ്ഞിട്ടു കൃത്യം പത്തുവർഷം!അങ്ങനെ ആ വാർത്തയും വന്നു!പ്രതികരിച്ചു സോഷ്യൽ മീഡിയ
Next article‘ഇനിയൊന്നും പഴയതു പോലെയാകില്ല. ഞാനും ഇനിയൊരിക്കലും ആ പഴയ ഞാനാവില്ല’ വിദ്യ ഉണ്ണി