മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന നിമിഷം..!! ഭീഷ്മ പര്‍വ്വത്തിന്റെ റിലീസ് തീയ്യതി പുറത്ത് വിട്ടു..!! മറ്റൊരു വാര്‍ത്തകൂടി..!

ആരാധകര്‍ വളരെ ആകാംക്ഷയോടെ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. മമ്മൂട്ടി-അമല്‍ നീരദ് കോംമ്പോയില്‍ ഒരുങ്ങുന്ന ‘ഭീഷ്മ പര്‍വ്വം’ ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. റിലീസ് തീയ്യതി പുറത്ത്…

ആരാധകര്‍ വളരെ ആകാംക്ഷയോടെ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. മമ്മൂട്ടി-അമല്‍ നീരദ് കോംമ്പോയില്‍ ഒരുങ്ങുന്ന ‘ഭീഷ്മ പര്‍വ്വം’ ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. റിലീസ് തീയ്യതി പുറത്ത് വന്നതോടെ മമ്മൂട്ടി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. അതേസമയം, ഇരട്ട സന്തോഷമാണ് സിനിമാ പ്രേമികള്‍ക്ക് ലഭിക്കുന്നത്.

കാരണം, ചിത്രത്തിന്റെ ടീസറും ഇന്ന് വൈകീട്ട് പുറത്ത് വിടുമെന്നാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മമ്മൂക്കയും തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഈ സന്തോഷ വാര്‍ത്ത ആരാധകരിലേക്ക് എത്തിച്ചിട്ടുണ്ട്. മാര്‍ച്ച് 3ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ മൈക്കിള്‍ ആയി മമ്മൂക്ക എത്തുമ്പോള്‍ ചിത്രം തീയറ്ററുകള്‍ ഇളക്കി മറിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീരുമാനങ്ങളെല്ലാം മാറ്റേണ്ടി വരികയായിരുന്നു.

മമ്മൂട്ടിയ്ക്ക് പുറമെ വലിയൊരു താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.