അദ്ധേഹത്തിന്റെ ആ സൗന്ദര്യത്തിന്റെ രഹസ്യം അദ്ദേഹത്തിന്റെ ഈ മനസ്സാണ്

മലയാളികളുടെ അഹങ്കാരം നടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം, കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് മമ്മൂട്ടിയുടെ ജനനം. കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രി ഡിഗ്രിയും, എറണാകുളം…

മലയാളികളുടെ അഹങ്കാരം നടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം, കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് മമ്മൂട്ടിയുടെ ജനനം. കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രി ഡിഗ്രിയും, എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയതിനു ശേഷം മഞ്ചേരിയിൽ രണ്ടു വർഷം സേവനം അനുഷ്ടിച്ചു. വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്, തുടർന്ന് അതേ വർഷം പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് ‘യവനിക’. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായ് മാറിയിരുന്നു. അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും മമ്മൂട്ടിയെ തേടി എത്തി, ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് നടനും സംവിധായകനുമായ ബിബിൻ പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, ബിബിന്റെ വാക്കുകൾ ഇങ്ങനെ,

Mammootty1
Mammootty1

ഷൈലോക്കിന്റെ സെറ്റിൽ വച്ച് ഈ കാൽ​ ശരിയാക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ശരിയാക്കിയാൽ നിനക്ക് ഇനിയും കുറേയേറെ സിനിമകളിൽ അഭിനയിക്കാമല്ലോ എന്നെന്നോട് ചോദിച്ച മനുഷ്യനാണ് മമ്മൂക്ക. ഞാൻ കുഞ്ഞിലേ ആദ്യം കാണുന്ന സിനിമ വാത്സല്യമാണ്. മേലേടത്ത് രാഘവൻ നായരെ ഇങ്ങനെ നോക്കിയിരുന്ന ആളാണ് ഞാൻ. ആ ആളാണ് കുറേ കാലത്തിനു ശേഷം എന്നോട് ഇങ്ങനെ ചോദിക്കുന്നത്. എന്റെ അപ്പൻ, അമ്മ, കുറച്ചു ഫ്രണ്ട്സ് അവരൊക്കെയാണ് എന്നെ കെയർ ചെയ്യുന്നത്, മറ്റാരും സിനിമയിൽ നിന്ന് എന്നോട് അങ്ങനെ ചോദിച്ചില്ല, ആദ്യമായി മമ്മൂക്കയെ പോലെയൊരാൾ എന്നോട് കരുതലോടെ അത് ചോദിച്ചപ്പോൾ അതെന്നെ സ്പർശിച്ചു.

ഇത്തവണ മമ്മൂക്കയുടെ പിറന്നാളിന് ഞാൻ സ്റ്റാറ്റസ് ഇടുകയോ പോസ്റ്റ് ചെയ്യുകയോ ഒന്നും ചെയ്തില്ല, പകരം മമ്മൂക്കയ്ക്ക് ഒരു പേഴ്സണൽ മെസേജ് അയച്ചു. “നിങ്ങള് പടച്ചോന്റെ മനസ്സുള്ള ആളാണ് മമ്മൂക്ക, ഹാപ്പി ബർത്ത്ഡേ,” എന്നാണ് ഞാൻ മെസേജ് അയച്ചത്. എല്ലാവരും എപ്പോഴും അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യമൊക്കെ ചോദിക്കും, അതിന് ഒരൊറ്റ കാര്യമേയുള്ളൂ, അദ്ദേഹത്തിന്റെ മനസ്സ് അത്രയും നല്ലതാണ് എന്നാണ് ബിബിൻ പറയുന്നത്.

Mammootty _1

മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങി വളരെ അധികം പരാമർഷിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രമാണ് ഒരു ‘സിബിഐ ഡയറി കുറിപ്പ്’. പിന്നീട് ഇതേ പശ്ചാത്തലത്തിൽ ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി.എം ടി വാസുദേവൻ‌ നായരുടെ അക്ഷരങ്ങൾ, സുകൃതം, കേരള വർമ്മ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്, ദി പ്രീസ്റ്റ്, വൺ തുടങ്ങിയ ചിത്രങ്ങൾ ആണ് അവസാനമായി മമ്മൂട്ടിയുടെ പുറത്തിറങ്ങിയ ചിത്രം.