ബിഗ് ബി വഴി, തനി വഴി

എഴുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന അമിതാഭ് ബച്ചന്റെ സിനിമയിലേക്കുള്ള എത്തിപ്പെടല്‍ അത്ര എളുപ്പമൊന്നുമായിരുന്നില്ല. ബുദ്ധിമുട്ടുകളെ ചവിട്ടുപടിയാക്കി വിജയത്തിലേക്കെത്തി അമിതാഭ് ബച്ചന്‍ ബോളിവുഡിന്റെ ബിഗ്ബിയായി മാറുകയായിരുന്നു. 1942 ഒക്ടോബര്‍ 11 ന് അലഹബാദില്‍ അറിയപ്പെടുന്ന അവാദി ഉറുദു…

എഴുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന അമിതാഭ് ബച്ചന്റെ സിനിമയിലേക്കുള്ള എത്തിപ്പെടല്‍ അത്ര എളുപ്പമൊന്നുമായിരുന്നില്ല. ബുദ്ധിമുട്ടുകളെ ചവിട്ടുപടിയാക്കി വിജയത്തിലേക്കെത്തി അമിതാഭ് ബച്ചന്‍ ബോളിവുഡിന്റെ ബിഗ്ബിയായി മാറുകയായിരുന്നു.

1942 ഒക്ടോബര്‍ 11 ന് അലഹബാദില്‍ അറിയപ്പെടുന്ന അവാദി ഉറുദു കവിയായ ഹരിമംശറായ് ബച്ചന്റെയും നാടകപ്രവര്‍ത്തകയായിരുന്ന തേജി ബച്ചന്റെയും പുത്രനായി അമിതാഭ്ബച്ചന്‍ ജനിച്ചു. ക്വിറ്റ് ഇന്ത്യാസമരം കൊടുമ്പിരികൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ ഏറ്റവും പ്രസക്തമായ ഈന്‍ക്വിലാബ് എന്ന നാമം പിതാവ് മകനായി തിരഞ്ഞെടുത്തു. പിന്നീട് ഒരിക്കലും നശിക്കാത്ത പ്രകാശം എന്ന അര്‍ത്ഥത്തില്‍ അമിത ആബ്, അമിതാഭ് എന്ന് മാറ്റുകയായിരുന്നു.
അമിതാഭിന്റെ പ്രഥമ സിനിമ സാത് ഹിന്ദുസ്ഥാനി ആയിരുന്നു. ഈ റോള്‍ ആദ്യം ലഭിച്ചത് ടിനു ആനന്ദിനായിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അമിതാഭിനെത്തേടി ഈ കഥാപാത്രം എത്തുകയായിരുന്നു. ഈ സിനിമയിലെ അന്‍വര്‍ അലി എന്ന ഉറുദു കവിയുടെ വേഷം പലവിധ പ്രതിഷേധങ്ങളുണ്ടാക്കി. 1969 ല്‍ ഈ കഥാപാത്രത്തിന്റെ പേരില്‍ ബച്ചന്റെ വീടിന് നേരെ കല്ലേറ് വരെയുണ്ടായായി.
വളരെ തുച്ഛമായ പാരിതോഷികം മാത്രം വാങ്ങിത്തുടങ്ങിയ അമിതാഭ് ആണ് നിമിഷങ്ങള്‍ക്ക് കോടികളുടെ വിലയുള്ള ബിഗ് ബി ആയിത്തീര്‍ന്നത്.
ചെറിയ റോളുകള്‍ക്കും പ്രതിഫലങ്ങള്‍ക്കും വേണ്ടി പലവിധ ത്യാഗങ്ങള്‍ സഹിക്കുകയും വഴിയോരങ്ങളില്‍ കിടക്കുവാന്‍ പോലും തയ്യാറാവുകയും ചെയ്തു.
കഥാപാത്രങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തിക്കൊണ്ട് അന്നത്തെ ക്ഷുഭിത യൗവ്വനങ്ങളുടെ ആസ്വാദന ചാതുരിയെ സംതൃപ്തമാക്കുവാന്‍ ബച്ചന് കഴിഞ്ഞു.