ഇതാണ് എന്റെ പാര്‍ട്ണര്‍ ശിവാജി പങ്കാളിയെ പരിചയപ്പെടുത്തി ബിഗ് ബോസ് താരം ലച്ചു

ബിഗ് ബോസ് മലയാളം സീസണ്‍ 5 പുരോഗമിക്കുകയാണ്. ഷോ തുടങ്ങി ഒരുമാസം പിന്നിട്ടുകഴിഞ്ഞു, ഇതിനോടകം എലിമിനേഷനുകളും നടക്കുന്നുണ്ട്. ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ ഹനാനും ഐശ്വര്യ സുരേഷ് (ലച്ചു) ആരോഗ്യ കാരണങ്ങളാലും പുറത്തുപോയിരിക്കുകയാണ്. ഷോയിലെ…

ബിഗ് ബോസ് മലയാളം സീസണ്‍ 5 പുരോഗമിക്കുകയാണ്. ഷോ തുടങ്ങി ഒരുമാസം പിന്നിട്ടുകഴിഞ്ഞു, ഇതിനോടകം എലിമിനേഷനുകളും നടക്കുന്നുണ്ട്. ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ ഹനാനും ഐശ്വര്യ സുരേഷ് (ലച്ചു) ആരോഗ്യ കാരണങ്ങളാലും പുറത്തുപോയിരിക്കുകയാണ്.

ഷോയിലെ ശ്രദ്ധേയയായ മത്സരാര്‍ഥിയായിരുന്നു ലച്ചു. ഇപ്പോഴിതാ ഷോ വിട്ടിറങ്ങിയ താരം വിമാനത്താവളത്തിലെത്തിയ വീഡിയോയാണ് വൈറലാകുന്നത്. താരത്തിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പങ്കാളിയും എത്തിയിരുന്നു. തന്റെ പാര്‍ട്ണറെയും പരിചയപ്പെടുത്തിയിരിക്കുകയാണ് ലച്ചു .

മുംബൈ സ്വദേശിയായ ശിവാജിയാണ് ഐശ്വര്യയുടെ പാര്‍ട്ണര്‍. സംവിധായകനും ഫോട്ടോഗ്രാഫറുമാണ് ശിവാജി. മുംബൈയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലാണ് ലച്ചു എത്തിയത്.

ഇനി സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണെന്നും ലച്ചു പങ്കുവച്ചു. നടന്‍ അക്ഷയ് രാധാകൃഷ്ണനൊപ്പമുള്ള മ്യൂസിക് വിഡിയോ ഉടന്‍ റിലീസ് ചെയ്യുമെന്നും ഐശ്വര്യ പറഞ്ഞു.

2018ല്‍ പുറത്തിറങ്ങിയ കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സെയ്ഫ്, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് ലച്ചുവിന്റെ മറ്റ് പ്രധാന സിനിമകള്‍. ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം ഇരൈവനിലും ലച്ചു അഭിനയിച്ചിട്ടുണ്ട്.

അഭിനേത്രി മാത്രമല്ല, മോഡലിങ് രംഗത്തും മികവ് തെളിയിച്ച ആളാണ് ലച്ചു. ദിസ് ഈസ് ലച്ചുഗ്രാം എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ സജീവമാണ് താരം. നരവധി വിവാദ ഫോട്ടോഷൂട്ടിലും താരം എത്തിയിരുന്നു. പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റിക്കൊണ്ടുള്ള നഗ്‌ന ഫോട്ടോഷൂട്ട് വൈറലായിരുന്നു.