ബിഗ് ബോസ് സീസണ്‍ 5 ഉടന്‍!!! ഇത്തവണയും സോഷ്യല്‍മീഡിയ താരങ്ങള്‍ തിളങ്ങും

മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിജയകരമായി മലയാളത്തില്‍ 4 സീസണുകള്‍ ഷോ പൂര്‍ത്തിയാക്കി. പങ്കെടുത്ത മത്സരാര്‍ഥികളെല്ലാം താരങ്ങളുമായി ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. സിനിമാസീരിയല്‍ താരങ്ങളേക്കാള്‍ പേരും പ്രശസ്തിയുമാണ് ഷോയിലൂടെ താരങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്നത്.

സംഭവബഹലുമായൊരു സീസണായിരുന്നു ബിഗ് ബോസ് സീസണ്‍ 4. ഇതുവരെ കകാണാത്ത സംഭവങ്ങളാണ് ഷോയില്‍ അരങ്ങേറിയത്. കൈയ്യാങ്കളിയും ഏറ്റവും പ്രേക്ഷക പിന്തുണയുണ്ടായിരുന്ന താരം പുറത്താവുകയും വനിതാ കിരീടം ചൂടുന്നതിനുമാണ് കഴിഞ്ഞ ബിഗ് ബോസ് വീട് വേദിയായത്.

വ്യത്യസ്ത തലങ്ങളിലുള്ള മത്സരാര്‍ഥികളായിരുന്നു ഷോയിലെത്തിയത്. പ്രേക്ഷകര്‍ക്ക് അത്ര പരിചിതരല്ലാത്ത നിരവധി പേരുണ്ടായിരുന്നു സീസണ്‍ ഫോറില്‍. എന്നാല്‍ ഷോയ്ക്ക് ശേഷം അവരെല്ലാം താരങ്ങളാവുകയും ചെയ്തു.

നാലാം സീസണ്‍ അവസാനിച്ചത് മുതല്‍ എന്നായിരിക്കും അഞ്ചാം സീസണ്‍ എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ബിഗ് ബോസ് 5ാംസീസണിന് വേണ്ടിയുള്ള ആരാധകര്‍. എന്നാല്‍ ഇനി കാത്തിരിപ്പിന് അധികനാള്‍ വേണ്ടി വരില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 അധികം വൈകാതെ തന്നെ എത്തും. കഴിഞ്ഞ സീസണില്‍ വിജയിച്ച പല ഫോര്‍മുലകളും ഈ സീസണിലും പരീക്ഷിക്കപ്പെട്ടേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2023 ന്റെ ആദ്യ മാസങ്ങളില്‍ തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 എത്തിയേക്കും. അഞ്ചാം സീസണിലേക്കുള്ള മത്സരാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിഗ് ബോസ് ടീം.

കഴിഞ്ഞ സീസണില്‍ ഷോയെ വൈറലാക്കിയത് സോഷ്യല്‍ മീഡിയ ഇന്‍ഫുളുവേഴ്സായിരുന്നു. റോബിന്‍ രാധാകൃഷ്ണനേയും ജാസ്മിന്‍ മൂസയേയും റിയാസിനേയും പോലെ പ്രേക്ഷകര്‍ക്ക് അത്ര പരിചിതരല്ലാതിരുന്നവര്‍ ആയിരുന്നു ഷോയെ ആക്ടീവാക്കി മാറ്റിയത്.

ഈ പരീക്ഷണത്തിന്റെ വിജയത്തിന്റെ കരുത്തില്‍ പുതിയ സീസണിലും സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉണ്ടാകും. സോഷ്യല്‍ മീഡിയയിലെ പല താരങ്ങളേയും ഇതിനോടകം തന്നെ സമീപിച്ചെന്നും ഓഡിഷന്‍ പ്രോസസ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമ-സീരിയല്‍ താരങ്ങളെ അപേക്ഷിച്ച് ഇമേജിനെപ്പറ്റി വലിയ ആശങ്കയില്ലാത്തവരാണ് സോഷ്യല്‍ മീഡിയ താരങ്ങള്‍. അവര്‍ക്ക് യുവാക്കളുടെ ഇടയിലുള്ള പ്രശസ്തിയുമൊക്കെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് നിഗമനം.

മാത്രല്ല, പതിവുപോലെ സിനിമ-സീരിയല്‍ മേഖലയില്‍ നിന്നുള്ളവരും പുതിയ സീസണിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അധികം വൈകാതെ തന്നെ പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ പുറത്ത് വന്നേക്കും. എന്നാല്‍ ആരൊക്കെയാവും പുതിയ ഷോയിലുണ്ടാവുക എന്നറിയണമെങ്കില്‍ ഷോയുടെ പ്രീമിയര്‍ വരുന്നത് വരെ തന്നെ കാത്തിരിക്കേണ്ടി വരും.

ദില്‍ഷ പ്രസന്നന്‍ ആയിരുന്നു സീസണിലെ 4ന്റെ ടൈറ്റില്‍ വിന്നര്‍. ആദ്യമായിട്ടാണ് മലയാളത്തില്‍ ഒരു വനിത ബിഗ് ബോസ് കിരീടം ചൂടുന്നത്. ബ്ലെസ്ലി, റിയാസ് സലീം, ലക്ഷ്മി പ്രിയ, ധന്യ മേരി വര്‍ഗീസ് എന്നിവരായിരുന്നു ടോപ് ഫൈവിലെത്തിയ താരങ്ങള്‍.