‘അവന് ജീവിത കാലം മുഴുവനും എന്നോട് ദേഷ്യം തോന്നില്ലേ’! കുറ്റബോധത്തോടെ റിയാസ്

ബിഗ്‌ബോസ് ഷോയും റോബിനും തന്നെയാണ് സോഷ്യല്‍ ലോകത്തെ ചൂടേറിയവിഷയം. സഹമത്സരാര്‍ഥിയായ റിയാസിനെ തല്ലി എന്ന ആരോപണത്തെ തുടര്‍ന്നാണ് റോബിനെ പുറത്താക്കിയത്. ബിഗ് ബോസിന്റെ വിന്നര്‍ സ്ഥാനത്ത് എത്തും എന്ന് പ്രതീക്ഷവച്ചിരുന്ന മത്സരാര്‍ഥിയായിരുന്നു റോബിന്‍. ഷോയുടെ നിബന്ധനകളെ തെറ്റിച്ചതോടെയാണ് റോബിന്‍ പുറത്തായത്.


ഏറ്റവും കൂടുതല്‍ ആരാധകരും റോബിനുണ്ടായിരുന്നു, അതുകൊണ്ടാണ് പുറത്താക്കിയതോടെ പ്രതിഷേധവും ഉയരുന്നത്. എന്നാല്‍ ടാസ്‌കിനിടെ സഹ മത്സരാര്‍ത്ഥി റിയാസിനെ തല്ലിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സീക്രട്ട് റൂമിലേക്ക് മാറ്റി. പിന്നീട് ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പോകുമ്പോഴും റോബിന്‍ സംഭവിച്ചതിനെ കുറിച്ചെല്ലാം തുറന്നുപറഞ്ഞിരുന്നു. അപ്പോഴും അതൊന്നും കേള്‍ക്കാത്ത ഭാവത്തിലായിരുന്നു റിയാസ്.

എന്നാല്‍ ഇപ്പോള്‍ താന്‍ കാരണം ആണല്ലോ റോബിന്‍ ബിഗ് ബോസില്‍ നിന്ന് പോയത് എന്നതിന്റെ കുറ്റബോധം റിയാസിന് ഉണ്ടായിത്തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കിച്ചണില്‍ വെച്ച് റോണ്‍സനോട് റിയാസ് ഈ കാര്യം പറയുകയും ചെയ്തു.

റോണ്‍സണോട് റിയാസ് ഇക്കാര്യം പറഞ്ഞപ്പോള്‍ ഇതെല്ലാം, ഗെയിമിന്റെ ഭഗമാണെന്നാണ് റോണ്‍സണ്‍ പറയുന്നത്. ‘ഒരാള്‍ എവിക്ട് ആയിപ്പോയാല്‍ അത്രയെ ഉള്ളൂ. ഇതിപ്പോ ജീവിതകാലം മുഴുവനും ഒരു നിരാശ ഉണ്ടാകില്ലേ അവനെ പോലൊരാള്‍ക്ക്. അതിന് കാരണം ഞാനാണ്.

ജനങ്ങള്‍ വോട്ട് നല്‍കി പുറത്താക്കുകയാണെങ്കില്‍ വിഷയമില്ല. അവന് ജീവിത കാലം മുഴുവനും എന്നോട് ദേഷ്യം തോന്നില്ലേ’, എന്നാണ് റോബിനെ കുറിച്ച് റിയാസ് പറയുന്നത്.

Previous article‘മിഥുന’ത്തില്‍ പായയില്‍ ചുമന്നുകൊണ്ട് നടന്നത് എന്നെത്തന്നെയെന്ന് ഉര്‍വശി; ടി.വി ചാനലില്‍ ഇപ്പോഴും കയ്യിടി നേടുന്ന സിനിമ അന്ന് പരാജയപ്പെടാന്‍ കാരണക്കാരിയും ഉര്‍വശി
Next article‘സന്തോഷവും സമാധാനവും ലഭിക്കാന്‍ വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ്’ അഭയ ഹിരണ്മയി