ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ പ്രോമോ വീഡിയോ, മാസ്സ് എൻട്രിയിൽ മോഹൻലാൽ

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണ്‍ നേരത്തെ വിജയകരമായിട്ടാണ് പൂര്‍ത്തിയായിരുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയില്‍ സാബുമോന്‍ അബ്ദുസമദാണ് വിജയി ആയത്. ഫൈനലില്‍ പേളി മാണി,ശ്രീനിഷ് അരവിന്ദ്, അരിസ്‌റ്റോ സുരേഷ് ഷിയാസ് കരീം തുടങ്ങിയവര്‍ക്കൊപ്പം…

bigboss-season-2

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണ്‍ നേരത്തെ വിജയകരമായിട്ടാണ് പൂര്‍ത്തിയായിരുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയില്‍ സാബുമോന്‍ അബ്ദുസമദാണ് വിജയി ആയത്. ഫൈനലില്‍ പേളി മാണി,ശ്രീനിഷ് അരവിന്ദ്, അരിസ്‌റ്റോ സുരേഷ് ഷിയാസ് കരീം തുടങ്ങിയവര്‍ക്കൊപ്പം മല്‍സരിച്ചാണ് സാബുമോന്‍ ഒന്നാമതെത്തിയത്‌. ബിഗ് ബോസിന്റെ ആദ്യ പതിപ്പ് വിജയമായതോടെ രണ്ടാം സീസണിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. ബിഗ് ബോസ് രണ്ടാം സീസണിന്റെ പ്രഖ്യാപനം അടുത്തിടെയായിരുന്നു നടന്നത്. കാത്തിരിപ്പിനൊടുവില്‍ രണ്ടാം പതിപ്പ് ഉടന്‍ ആരംഭിക്കുമെന്ന് ചാനല്‍ തന്നെയാണ് അറിയിച്ചിരുന്നത്. ഇത്തവണയും മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന ഷോയില്‍ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

bigboss-season-2

അതേസമയം ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. അടുത്ത വര്‍ഷമാദ്യം റിയാലിറ്റി ഷോയുടെ രണ്ടാം പതിപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കൃത്യമായൊരു ഡേറ്റ് ചാനല്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ പ്രൊമോ വീഡിയോ അണിയറക്കാര്‍ ഇറക്കിയിരിക്കുന്നത്.

മോഹന്‍ലാലാണ് ബിഗ് ബോസിന്റെ പുതിയ പതിപ്പിനെക്കുറിച്ച് സംസാരിച്ച് വീഡിയോയില്‍ എത്തുന്നത്. മുണ്ടും കുര്‍ത്തയും ധരിച്ച് ട്രെഡീഷണല്‍ ലുക്കിലാണ് വീഡിയോയില്‍ സൂപ്പര്‍താരത്തെ കാണിക്കുന്നത്. തൃശ്ശൂര്‍ പൂരം തീമാക്കികൊണ്ടുളള ഒരു പ്രൊമോ വീഡിയോ ആണ് ബിഗ് ബോസ് മലയാളത്തിന്റെതായി പുറത്തുവന്നിരിക്കുന്നത്. തിരുവാതിരക്കളി, പുലിക്കളി, ചെണ്ടമേളം, കുടമാറ്റം എന്നിവയെ മുന്‍നിര്‍ത്തികൊണ്ടാണ് റിയാലിറ്റി ഷോയെക്കുറിച്ച് നടന്‍ പറയുന്നത്.

bigboss-season-2

ബിഗ് ബോസ് രണ്ടാം സീസണിന്റെ ടാഗ് ലൈനും മോഹന്‍ലാല്‍ പറയുന്നുണ്ട്.”ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍” എന്നാണ് പുതിയ പതിപ്പിന്റെ ടാഗ് ലൈന്‍. നിലവില്‍ ജനുവരി ആദ്യ ആഴ്ചയില്‍ ബിഗ് ബോസ് മലയാളം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അതേസമയം തന്നെ പുതിയ സീസണില്‍ മല്‍സരാര്‍ത്ഥികളായി ചില സെലിബ്രിറ്റികളുടെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

കഴിഞ്ഞ തവണത്തേക്കാളും പുതുമകളോടെയായിരിക്കും ഇത്തവണ ബിഗ് ബോസ് എത്തുകയെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ആദ്യ സീസണിനേക്കാള്‍ ഒരുപാട് ആകാംക്ഷ നിറഞ്ഞതും രസകരമായിട്ടുളളതുമായ എപ്പിസോഡുകളായിരിക്കും ഇപ്രാവശ്യം ഉണ്ടാവുകയെന്നു നടന്‍ പറഞ്ഞു. അതേസമയം പുതിയ സീസണിലെ മല്‍സരാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശം തീരുമാനം ആയിട്ടുണ്ടെന്നാണ് അറിയുന്നത്. വരും ദിവസങ്ങളില്‍ ഇവരെ സംബന്ധിച്ചുളള കുടുതല്‍ വിവരങ്ങള്‍ ചാനല്‍ പുറത്തുവിടുമെന്നും അറിയുന്നു.

https://www.facebook.com/Asianet/videos/2666859623370326/?t=6