Film News

താൻ ഷോയിൽ പോയി കരയേണ്ട അവസ്ഥ വന്നാൽ, അതിപ്പോൾ താൻ മാത്രമല്ല അവിടെ ആരാണ് എങ്കിലും അങ്ങിനെ ഒരു അവസ്ഥ വന്നാൽ അഭിനയം ആണ് എന്ന് കരുതരുത്

കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ആരംഭിച്ചിരിക്കുകയാണ്. ആദ്യ രണ്ട് എപ്പിസോഡുകള്‍ മാത്രമേ എത്തിയുള്ളുവെങ്കിലും തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ കവരാന്‍ മിക്ക മത്സരാര്‍ത്ഥികള്‍ക്കും സാധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അത്ര പരിചിതരല്ലാത്തവരുമുണ്ട് ഇത്തവണത്തെ ബിഗ് ബോസില്‍. മണിക്കുട്ടന്‍, ഭാഗ്യലക്ഷ്മി, നോബി മാര്‍ക്കോസ്, ഫിറോസ്, ലക്ഷ്മി ജയന്‍ തുടങ്ങിയവര്‍ നേരത്തെ തന്നെ മലയാളികള്‍ക്ക് നന്നായി അറിയുന്നവരാണ്.

തിരുവനന്തപുരം സ്വദേശിനിയായ ലക്ഷ്‍മി തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവിയേഷനില്‍ നിന്ന് എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിംഗും കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്സിറ്റിയിലും പഠിച്ച ലക്ഷ്മി കൈ തൊടാത്ത മേഖലകൾ ചുരുക്കം ചിലത് മാത്രമാണ്. വീഡിയോയിലൂടെ സ്വയം പരിചയപ്പെടുത്തിയ ലക്ഷ്മി, താൻ ഷോയിൽ പോയി കരയേണ്ട അവസ്ഥ വന്നാൽ,

അതിപ്പോൾ താൻ മാത്രമല്ല അവിടെ ആരാണ് എങ്കിലും അങ്ങിനെ ഒരു അവസ്ഥ വന്നാൽ അഭിനയം ആണ് എന്ന് കരുതരുത് എന്നാണു ഗായിക പറയുന്നത്. എല്ലാവരുടെയും പിന്തുണ വേണം എന്നും പ്രത്യേകിച്ചും പ്രവാസി സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണ താൻ പ്രതീക്ഷിക്കുന്നുണ്ട് എന്നും ലക്ഷ്മി പറയുകയുണ്ടായി. 73 കാരിയാണ് തന്റെ അമ്മ എന്നും 6 വയസ്സുകാരൻ ആണ് തന്റെ മകൻ എന്നും,

നിങ്ങളെ പോലെ വളരെ കഷ്ടപെട്ടിട്ടാണ് താൻ ജീവിക്കുന്നത് എന്നും ലക്ഷ്മി യൂ ട്യൂബിൽ പങ്ക് വച്ച ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു. വിവാഹബദ്ധം വേർപ്പെടുത്തി ഒറ്റയ്ക്കാണ് ലക്ഷ്മി ഇപ്പോൾ താമസിക്കുന്നത്. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ മുൻപിലെത്തിയ ഗായിക വ്യത്യസ്ത ആലാപന ശൈലിയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അന്നുമുതൽ തന്നെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ലക്ഷ്മി നിരവധി സ്റ്റേജ് ഷോകളിലും നിറ സാന്നിധ്യം ആയിരുന്നു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിരവധി ഷോകൾ അവതരിപ്പിച്ച ലക്ഷ്മി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം ആണ്.

വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി മേഖലകളിൽ ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നിട്ടും തന്റെ അച്ഛന്റെ ആഗ്രഹം പോലെ ഉയരാൻ ഉള്ള ശ്രമത്തിൽ ആണ് താൻ എന്ന് ഷോയിൽ എത്തും മുൻപേ പങ്കിട്ട ഒരു പോസ്റ്റിലൂടെ താരം വ്യക്തമാക്കിയിരുന്നു.

പ്രശസ്ത സംഗീത റിയാലിറ്റി ഷോ ആയ ഇന്ത്യന്‍ ഐഡളിലൂടെ ഇന്ത്യന്‍ ശ്രദ്ധ തന്നെ നേടിയ ലക്ഷ്‍മി 2018ല്‍ നടന്ന 10-ാം സീസണിലാണ് മത്സരിച്ചത്. പാടിയ പല വേദികളിലും വയലിന്‍ വായിച്ചും ഗിത്താറും മൃദംഗവും കൈകാര്യം ചെയ്തും കൈയ്യടി വാങ്ങിയിട്ടുണ്ട് ഈ കലാകാരി. ഒരേഗാനം ആണ്‍-പെണ്‍ ശബ്ദങ്ങളില്‍ ആലപിക്കാനുള്ള ലക്ഷ്‍മിയുടെ കഴിവിനും കൈയ്യടി മുൻപേ കിട്ടിയിട്ടുണ്ട്.

Trending

To Top
Don`t copy text!