‘അങ്ങനെ മറക്കാന്‍ ഞാന്‍ മദര്‍ തെരേസ ഒന്നുമല്ലല്ലോ? എന്റെ സ്നേഹം അത് അര്‍ഹിക്കുന്നവര്‍ക്ക് മാത്രമേ കൊടുക്കുകയുള്ളു’; നിമിഷ

ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു മലയാളം ബിഗ് ബോസിന്റെ നാലാം സീസണ്‍. ഷോ അവസാനിച്ച് നാളുകളായെങ്കിലും മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളും ഇന്റര്‍വ്യൂകളുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബിഗ് ബോസിനുള്ളിലെ സൗഹൃദവും പിണക്കവുമൊക്കെ മത്സര്‍ത്ഥികള്‍ക്കിടയില്‍ ഇപ്പോഴും സജീവമാണ്. മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു നിമിഷ. മോഡലും നടിയുമൊക്കെയായ നിമിഷ ഷോയിലേക്ക് വന്നതിന് ശേഷമാണ് ജനപ്രീതി നേടുന്നത്. ഇപ്പോള്‍ നിമിഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഏറെ ശ്രദ്ധേയമാവാറുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥിയും നടിയുമായ ലക്ഷ്മിപ്രിയയെക്കുറിച്ച് നിമിഷ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകരുമായി സംവദിക്കുമ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ലക്ഷ്മി പ്രിയയെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് ബിഗ് ബോസിന് ശേഷം ലക്ഷ്മിപ്രിയയുമായി സംസാരിച്ചിട്ടില്ലെന്ന് നിമിഷ പറഞ്ഞു. അതൊക്കെ ബിഗ് ബോസില്‍ നടന്ന കാര്യമല്ല, ഇതൊക്കെ മറന്ന് സ്നേഹം കൊണ്ട് സംസാരിച്ചൂടേ എന്ന് ആരാധകരില്‍ ഒരാള്‍ ചോദിച്ചു.

‘അങ്ങനെ മറക്കാന്‍ ഞാന്‍ മദര്‍ തെരേസ ഒന്നുമല്ലല്ലോ. അവര്‍ എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല. മാത്രമല്ല അവരുടെ കുലപുരുഷനായ ഭര്‍ത്താവ് ഇന്റര്‍വ്യൂവില്‍ പറഞ്ഞതെന്താണെന്നും നിങ്ങള്‍ക്ക് അറിയില്ല. എന്റെ സ്നേഹം അത് അര്‍ഹിക്കുന്നവര്‍ക്ക് മാത്രമേ കൊടുക്കുകയുള്ളു’ എന്നായിരുന്നു ഇതിന് മറുപടിയായി നിമിഷ പറഞ്ഞത്. ദില്‍ഷയോടും ബിഗ് ബോസിന് ശേഷം സംസാരിച്ചിട്ടില്ലെന്ന് നിമിഷ വ്യക്തമാക്കി. റോബിനുമൊന്നിച്ച് ഫോട്ടോ ഇട്ടതിനെകുറിച്ചും ദില്‍ഷയെക്കാളും നല്ലൊരാളെ കിട്ടുമെന്ന് പറഞ്ഞതും നിമിഷ വീണ്ടും ആവര്‍ത്തിച്ചു. ദില്‍ഷ നോ പറഞ്ഞത് കൊണ്ടല്ല, യേസ് പറഞ്ഞാലും താനിത് തന്നെ പറയും. കാരണം റോബിന് അതിലും മികച്ചതിനുള്ള അര്‍ഹതയുണ്ടെന്നുമാണ് നിമിഷ പറഞ്ഞത്.

എന്നാണ് വിവാഹം കഴിക്കുക എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി. ‘ആദ്യം ഞാതിന് പറ്റിയ ഒരാളെ കണ്ട് പിടിക്കട്ടേ’ എന്നാണ് നിമിഷ പറഞ്ഞത്. തനിക്ക് ഇഷ്ടമുണ്ടായിരുന്നെന്ന് മുമ്പ് പറഞ്ഞിരുന്ന പോളീഷുകാരനെ കുറിച്ചും താരം സൂചിപ്പിച്ചു. അദ്ദേഹത്തില്‍ നിന്നും ഇനിയും മെസേജ് വരുമോയെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

Aswathy