Film News

ബിഗ്‌ബോസ് ആദ്യ എലിമിനേഷൻ, ആദ്യം എത്തിയ ആൾ തന്നെ ആദ്യം പുറത്തായി

rajani-chandi-biggboss-2

ഓരോ ദിവസം കഴിയുമ്പോഴും ജന പിന്നണി കൂടി കൊണ്ടിരിക്കുകയാണ് ബിഗ്‌ബോസിന്‌, വീട്ടില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള ചിലരുടെ ശ്രമമാണ് നോമിനേഷനില്‍ എത്തിച്ചതെന്നതും രസകരമാണ്. ആദ്യ ദിനങ്ങളിൽ മത്സാർത്ഥികൾ തങ്ങളുടെ ജീവിത കഥകൾ പറയുന്ന ടാസ്ക് ആയിരുന്നു, ഓരോ ദിവസവും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സംഭവിച്ച കഥകൾ അവർ പറഞ്ഞു വളരെ പെട്ടെന്നായിരുന്നു ഷോയുടെ റേറ്റിങ് കൂടിയത്, ഇപ്പോൾ ബിഗ്‌ബോസിലെ ആദ്യ എലിമിനേഷൻ കഴിഞ്ഞിരിക്കുകയാണ്, പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെ ബിഗ് ഹൗസില്‍ത്തന്നെ നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ആരാധകര്‍. ഫാന്‍സ് പേജുകളും ആര്‍മി ഗ്രൂപ്പുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അപ്രതീക്ഷിത ട്വിസ്റ്റിനൊടുവിലായാണ് മോഹന്‍ലാല്‍ പുറത്തേക്ക് പോവുന്നയാളെ പ്രഖ്യാപിച്ചത്.ഒരു മുത്തശ്ശി ഗദയിലൂടെ മലയാളത്തിന്റെ സ്വന്തം മുത്തശ്ശിയായ രാജിനി ചാണ്ടിയായിരുന്നു ബിഗ് ഹൗസില്‍ നിന്നും ആദ്യം പുറത്തായത്.

rajani chandi bigbossആദ്യമായി ബിഗ് ഹൗസിലേക്ക് എത്തിയതും രാജിനിയായിരുന്നു. പുറത്തേക്ക് പോവണമെന്ന ആഗ്രഹം നേരത്തെ തന്നെ ഇവര്‍ പ്രകടിപ്പിച്ചിരുന്നു. ടാസ്‌ക്കുകളിലെ പ്രകടനം മാത്രമല്ല പ്രേക്ഷകരുടെ വോട്ടിംഗും കൂടി പരിഗണിച്ചതിന് ശേഷമായാണ് പുറത്തേക്ക് പോവുന്ന മത്സരാര്‍ത്ഥിയെ തിരഞ്ഞെടുത്തത്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ എന്നുപറഞ്ഞായിരുന്നു മോഹന്‍ലാല്‍ രാജിനിയാണ് പുറത്തേക്ക് പോവുന്നതെന്ന വിവരും പുറത്തുവിട്ടത്.വാരാന്ത്യത്തിലാണഅ എലിമിനേഷന്‍ നടത്തുന്നത്. അതുവരെ നടന്ന കാര്യങ്ങളും ടാസ്‌ക്കുകളിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിംഗിനെക്കുറിച്ചുമൊക്കെ മോഹന്‍ലാല്‍ വിശദീകരിക്കാറുണ്ട്. എലിമിനേഷന്റെ നോമിനേഷന്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അവരവരുടെ പ്രിയ താരത്തെ മത്സരത്തില്‍ നിലനിര്‍ത്തുന്നതിനായുള്ള ശ്രമത്തിലായിരുന്നു ഫാന്‍സ് ഗ്രൂപ്പുകള്‍.

പുറത്തേക്ക് പോവേണ്ടയാളെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ആദ്യമെത്തിയ രാജിനി ചാണ്ടിയാണ് ആദ്യത്തെ എലിമിനേഷനില്‍ പുറത്തേക്ക് പോയത്.ക്യാപ്റ്റനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ എലിമിനേഷന്‍ നടപടികളിലേക്ക് കടന്നത്. ക്യാപ്റ്റന്റെ കാര്യത്തില്‍ എല്ലാവരും ഒരുപോലെ തൃപ്തരായിരുന്നു. പാഷാണം ഷാജിയായിരുന്നു പോയവാരത്തിലെ ക്യാപ്റ്റന്‍. നോമിനേഷനിലുള്ള മത്സരാര്‍ത്ഥികളോട് എഴുന്നേല്‍ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവരോടായിരുന്നു പിന്നീട് മോഹന്‍ലാല്‍ തീരുമാനം അറിയിക്കാന്‍ പറഞ്ഞത്. ആര് തുടരണം, ആര് പോവണം ഇതേക്കുറിച്ച് ഓരോരുത്തരും പറഞ്ഞിരുന്നു.പുറത്തേക്ക് പോവേണ്ടി വന്നാല്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു രജനിയുടെ മറുപടി. ഇവിടെയുള്ളവരെല്ലാം തനിക്കേറെ പ്രിയപ്പെട്ടവരാണ്. രണ്ടുപേരുടെ പറയാന്‍ നാളെ തന്നോടാവശ്യപ്പെട്ടാല്‍ അത് നേരിടാന്‍ തനിക്ക് കഴിയില്ലെന്നും താരം പറഞ്ഞിരുന്നു. തന്നോടുള്ള സ്‌നേഹം മറ്റുള്ളവരുടെ മനസ്സിലുണ്ടാവണമെങ്കില്‍ ഇപ്പോള്‍ പോവുന്നതാണ് നല്ലതെന്നും താരം പറഞ്ഞിരുന്നു.

rajani chandi bigboss 2രാജിനിയാണ് പുറത്തേക്ക് പോവുന്നതെന്നായിരുന്നു പിന്നീട് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ആര്യയും വീണയുമുള്‍പ്പടെയുള്ളവര്‍ ഏറെ സങ്കടത്തോടെയാണ് ഈ വാര്‍ത്ത കേട്ടത്. ബിഗ് ഹൗസിലേക്ക് എത്തിയത് മുതലുള്ള രാജിനിയുടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോയായിരുന്നു പിന്നീട് കാണിച്ചത്.എല്ലാവരോടും യാത്ര പറഞ്ഞ് പിരിയാനുള്ള നിര്‍ദേശവും ബിഗ് ബോസ് നല്‍കിയിരുന്നു. അമ്മച്ചി പോവുന്നതില്‍ പലരും സങ്കടപ്പെടുന്നുണ്ടായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്‍ക്കുമൊപ്പമുള്ള സെല്‍ഫി എടുക്കാനുള്ള അവസരവും ഇത്തവണ ബിഗ് ബോസ് നല്‍കിയിരുന്നു. സ്‌റ്റോറൂമില്‍ സൂക്ഷിച്ച ഫോണ്‍ നല്‍കിയതിന് ശേഷമായിരുന്നു സെല്‍ഫി എടുത്തോളാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചത്.അമ്മച്ചി പോയതിന്റെ സങ്കടത്തിലാണ് പലരും. യാത്ര പറയാന്‍ കഴിയാതെ പോയതിന്റെ സങ്കടത്തിലായിരുന്നു എലീന. അമ്മച്ചിയുമായി എലീന നല്ല കൂട്ടായിരുന്നു. അമ്മയും മകളുമായാണ് ഇവരെ പലരും വിശേഷിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ വീടിനുള്ളില്‍ താന്‍ ഒരുപാട് ശത്രുക്കളെ നേടിയെടിത്തിട്ടുണ്ടെന്ന് ബോധ്യമായതിന്റെ സങ്കടവും എലീനയ്ക്കുണ്ട്

Trending

To Top