Big Boss Malayalam Season 2, മത്സരാർത്ഥികൾ ഇവരാണ് ഇത്തവണ ബിഗ് ബോസ് മിന്നിക്കും - മലയാളം ന്യൂസ് പോർട്ടൽ
Film News

Big Boss Malayalam Season 2, മത്സരാർത്ഥികൾ ഇവരാണ് ഇത്തവണ ബിഗ് ബോസ് മിന്നിക്കും

Bigboss-2-malayalam-contestants-list-2019

ടെലിവിഷനലിലെ ഏറ്റവും വലിയ ജയിൻ ഷോ ആണ് ബിഗ്‌ബോസ് സീസൺ 2, ഷോയുടെ രണ്ടാം പതിപ്പ് ഇന്നലെ ആരംഭിച്ചു കഴിഞ്ഞു, ആരൊക്കെയാണ് മത്സരിര്ഥികള് എന്നറിയാൻ എല്ലാവരും വളരെ ആകാംഷയോടെയാണ് കാത്തിരുന്നത്, മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് ബിഗ് ബോസ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. ആദ്യ മത്സരാര്‍ഥിയായി വിളിച്ചത് രജനി ചാണ്ടിയാണ്.

rajani chandi biboss 2

ഒരു മുത്തശിഗദ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് രജനി. ഡ്രംസ് വായിച്ച് കൊണ്ടാണ് നടി ബിഗ് ബോസ് വേദിയിലേക്ക് ആദ്യമെത്തിയത്. വലിയ ആര്‍പ്പ് വിളികളോടെയാണ് എല്ലാവരും രജനിയെ സ്വീകരിച്ചത്. ബിഗ് ബോസിൽ നൂറ് ദിവസം നിന്നില്ലെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ നിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും നടി പറയുന്നു. നേരത്തെ ആരാധകര്‍ കാത്തിരുന്നത് പോലെ നടിയും അവതാരകയുമായ ആര്യയാണ് അടുത്തതായി ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്.

പാട്ടിനൊപ്പം കലക്കന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കാഴ്ച വെച്ച് കൊണ്ടായിരുന്നു ആര്യയുടെ വരവ്.

arya big boss 2

2020 ലെ ഏറ്റവും വലിയ ഭാഗ്യം ബിഗ് ബോസ് ആയിരിക്കുമെന്നാണ് ആര്യ പറയുന്നത്. ബഡായ് ബംഗ്ലാവ് പോലെ ബഡായി പരിപാടികളൊന്നും ഇവിടെ നടക്കില്ലെന്നാണ് ആര്യ പറയുന്നു. നൂറ് ദിവസം ഏറ്റവും മിസ് ചെയ്യുന്നത് മകള്‍ റോയയെയാണ്. മകള്‍ സമ്മതിച്ച് കൊണ്ടാണ് താന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും ആര്യ പറയുന്നത്. പാഷണം ഷാജി എന്ന പേരില്‍ അറഇയപ്പെടുന്ന സാജു നവേദയും മത്സരിക്കാൻ ഉണ്ട്,

ഇതുവരെ കാണാത്തൊരു മേക്കോവറിലായിരുന്നു സാജു നവോദയ ബിഗ് ബോസിലേക്ക് എത്തിയത്.

Saju Navodaya bigboss 2ജീവിതത്തിലെ ടെന്‍ഷന്‍ ഒക്കെ മാറാന്‍ ഇതൊരു ചലഞ്ച് ആയിരിക്കുമെന്നും താരം പറയുന്നു.

വീണ നായരും ഹൗസിലേക്ക് എത്തി. പതിനാറമത്തെ വയസില്‍ കരിയര്‍ ആരംഭിച്ച താന്‍ ബിഗ് ബോസില്‍ എത്തിയാല്‍ എങ്ങനെയായിരിക്കും എന്ന് ഓര്‍ത്ത് കണ്‍ഫ്യൂഷന്‍ അടിച്ച് ഇരിക്കുകയാണ്. മൂന്ന് വയസുകാരനായ മകനെ ഞാന്‍ അത്രയധികം മിസ് ചെയ്യുമെന്നാണ് വീണ പറയുന്നത്. ലാലേട്ടനെ കാണാനാണ് ഞാൻ മെയിൻ ആയി ബിഗ് ബോസിലേക്ക് വന്നത്

Veena Nair bigboss 2

നടിയും അവതാരകയുമായ എലീന പടിക്കലും മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. ഒരുപാട് കാര്യങ്ങളൊന്നും പ്രതീക്ഷിച്ച് കൊണ്ടല്ല താന്‍ ബിഗ് ബോസിലേക്ക് വരുന്നതെന്ന് എലീന പറയുന്നു. കിടിലന്‍ ഡാന്‍സ് ഐറ്റവുമായിട്ടായിരുന്നു നടിയുടെ എന്‍ട്രി. പ്രേക്ഷകർക്ക് താൽപര്യമെങ്കിൽ ഞാൻ നിരന്തരം ബിഗ് ബോസ് വീട്ടിൽ നിന്നോളമെന്നും എലീന പറയുന്നു.ആര്‍ ജെ രഘു ബിഗ് ബോസിലേക്ക് എത്തി . എല്ലാവരും ഞാന്‍ മടിയനാണെന്നാണ് പറയുന്നത്. നൂറ് ദിവസം കൊണ്ട് ഈ അഭിപ്രായം മാറ്റുമെന്ന് പറഞ്ഞാണ് രഘു ബിഗ് ബോസിലേക്ക് എത്തുന്നത്.എല്ലാ

hasya thesni khan bigboss 2

മേഖലകളില്‍ നിന്നും ഓരോരുത്തരെ എത്തിക്കാന്‍ ഇത്തവണ ബിഗ് ബോസ് ശ്രമിച്ചിരുന്നു. അങ്ങനെ എയര്‍ഹോസ്റ്റസ് അലക്‌സാണ്ട്രായും ബിഗ് ബോസിലേക്ക് എത്തിയിരുന്നു. എയര്‍ ഹോസ്റ്റസ് ജോലി വിട്ടിട്ടാണ് താരം റിയാലിറ്റി ഷോ യിലേക്ക് എത്തിയിരിക്കുന്നത്. ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലാത്ത ഒരാളായിരുന്നു അലക്‌സാണ്ട്ര.

എന്നാല്‍ ബിഗ് ബോസിലൂടെ അത് മാറ്റി എടുക്കാന്‍ പറ്റുമെന്ന് വിചാരിക്കുന്നതായിട്ടും താരം പറയുന്നു.അസിസ്റ്റന്റ് സംവിധായകനായ സുജോ മാത്യൂവാണ് ബിഗ് ബോസിലെ ശ്രദ്ധേയനായ മത്സരാര്‍ഥികളില്‍ ഒരാള്‍. കഴിഞ്ഞ തവണത്തേതിനെക്കാള്‍ വ്യത്യസ്തമായൊരു നീക്കമായിരുന്നു ബിഗ് ബോസ് നടത്തിയത്സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേനായ സോമദാസും ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ എത്തിയിരിക്കുകയാണ്.

pareekutty-bigboss 2

ബിഗ് ബോസിലെ ഏറ്റവും പാവം ആള്‍ സോമദാസന്‍ ആയിരിക്കുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.മോഡലായ രേഷ്മ രാജനാണ് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥി. തനിക്ക് മൃഗങ്ങളോട് ഒത്തിരിയധികം ഇഷ്ടമുള്ള ആളാണെന്ന് രേഷ്മ പറയുന്നു.നേരത്തെ പ്രേക്ഷകരില്‍ ഭൂരിഭാഗം ആളുകള്‍ പറഞ്ഞത് പോലെ ടിക് ടോക് താരമായ ഫുക്രുവും ബിഗ് ബോസിലേക്ക് എത്തിയിരിക്കുകയാണ്. ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു സംവിധായകനാവണമെന്നാണ് തന്റെ ആഗ്രഹം. അത് എങ്ങനെ എങ്കിലും നേടി എടുക്കുമെന്നും ഫുക്രു പറയുന്നു.

വേദിയിലേക്ക് ബൈക്ക്് ഓടിച്ചായിരുന്നു ഫുക്രുവിന്റെ എന്‍ട്രി. കൃഷ്ണജീവ് എന്നാണ് യഥാര്‍ഥ പേര്. ഫുക്രുവിനെ

fukru big boss 2

കാണാന്‍ താന്‍ ഏറെ കാലമായി കാത്തിരിക്കുകയാണെന്ന് മോഹന്‍ലാല്‍ പറയുന്നു.ഡോ രജിത് കുമാറാണ് മറ്റൊരു മത്സരാര്‍ഥി. സസ്യ ശാസ്ത്ര അധ്യാപകനായ അദ്ദേഹം ബിഗ് ബോസിലേക്ക് എത്തുന്നതിന് മുന്‍പായി വലിയ മേക്കോവറാണ് നടത്തിയിരിക്കുന്നത്.ഹാസ്യ നടിയായ തെസ്‌നി ഖാനും ഇത്തവണത്തെ ബിഗ് ബോസ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയിരിക്കുകയാണ്. എന്നോട് ആരെങ്കിലും കൂടുതലായി ദേഷ്യപ്പെടാന്‍ വന്നാല്‍ ഞാന്‍ ലാലേട്ടനെ പോലെ ആവുമെന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. ഒരുപാട് ഉദ്ദേശങ്ങളുമായിട്ടാണ് ഞാന്‍ എത്തിയിരിക്കുന്നത്.

ഗായകനായി അറിയപ്പെട്ട പരീക്കുട്ടി പെരുമ്പാവൂരാണ് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥി. ലാലേട്ടനെ കാണാമെന്നുള്ളതാണ് ആദ്യ ആഗ്രഹം. കഴിഞ്ഞ തവണത്തെ സീസണ്‍ കണ്ടതോടെയാണ് എനിക്ക് കൂടുതല്‍ ആഗ്രഹം തോന്നിയതെന്നും പരീക്കുട്ടി പറഞ്ഞിരിക്കുന്നത്.

Trending

To Top
Don`t copy text!