ബിഗ്‌ബോസ് മലയാളം സീസൺ 2 അവസാനിപ്പിക്കുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

ബിഗ്‌ബോസ് മലയാളം സീസൺ 2 അവസാനിപ്പിക്കുന്നു

bigboss-season-stoped

മോഹൻലാൽ അവതാരകൻ ആയിട്ടുള്ള ബിഗ്‌ബോസ് ഓരോ ദിവസം കഴിയും തോറും മുന്നേറുകയാണ്, വ്യത്യസ്‍തമായ മത്സരങ്ങളും അവതരണ രീതി കൊണ്ടും ഓരോ ദിവസം കഴിയും തോറും ഏറെ മികച്ചതായി മാറുകയാണ് ബിഗ്‌ബോസ് ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് ബിഗ് ബോസ്.11ാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് പരിപാടി. അപ്രതീക്ഷിത ട്വിസ്റ്റുകളും വ്യത്യസ്തമായ ടാസ്‌ക്കുകളുമൊക്കെയായി മുന്നേറുന്ന പരിപാടിയില്‍ വിജയിക്കുന്നത് ആരാവുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

ഇപ്പോൾ അറിയുവാൻ സാധിക്കുന്ന വാർത്ത ബിഗ്‌ബോസ് താൽക്കാലികമായി നിർത്തി വെക്കുകയാണ് എന്നതാണ്. ബിഗ്‌ബോസിന്റെ നിർമ്മാതാക്കൾ തന്നെയാണ് തങ്ങളുടെ ഫേസ്ബുക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചിട്ടുള്ളത്.

bigboss-mlayalam-season-2

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എന്റമോള്‍ ഷൈന്‍ ഇന്ത്യ ഇതേക്കുറിച്ച്‌ വ്യക്തമാക്കിയിട്ടുള്ളത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കലികമായി നിര്‍ത്തിവെക്കുകയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. താല്‍ക്കാലികമായി നിര്‍ത്തുന്നു.

കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഇതുവരെ കമ്ബനിയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു.എല്ലാവരും സുരക്ഷിതമായിരിക്കുകയെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

https://www.facebook.com/EndemolShineIND/photos/a.696408870406386/2842255495821702/?type=3&__xts__%5B0%5D=68.ARDLMp71pRkrZnFAp5SE3IdKrHjQI4Tuc-80M37aHlHoC1cxtlL5EH31H8IIutCDz4cpf7QHYlaoZJIGtF1ELcSx8q1pdm_ZeE7kqQ-omM9QVnc5pNwQk2hLMod_HUBlj-Mpf_M8sdxzV0G44hISjOYZE_52OOj5-E_8MmwsjGdDhWYu2_iT7pOhVD96JPQXo01Xo-kztbZJflU0Mbm48EF3h8sxrH7ZQi716uBEvms5MrYmW_aaCu_HEeK6zKQ48491J54xufZVP9cJBSj1gqIkCuSjZIB5QZsjXdHg09RkchqnpESW-x-pt3F8Wjn5U3ANa10A1m0ejVhGLzcWSOJQng&__tn__=-R

Trending

To Top