ബിഗ് ബോസ് സീസൺ 2, മത്സരാര്ഥികളോഡ് മോഹൻലാലിന് പറയുവാനുള്ളത് - മലയാളം ന്യൂസ് പോർട്ടൽ
Film News

ബിഗ് ബോസ് സീസൺ 2, മത്സരാര്ഥികളോഡ് മോഹൻലാലിന് പറയുവാനുള്ളത്

biboss-season-2

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആ വലിയ വീടിന്റെ വാതിൽ തുറന്നിരിക്കുകയാണ്, വളരെ ആരവത്തോടെയും ആഘോഷത്തോടെയും കൂടിയാണ് ബ്ലോഗ് ബോസ് വീട് തുറന്നത്, ആദ്യ ഷോയിൽ നിന്നും ഈ ഷോയിൽ നല്ല വ്യതാസം ഉണ്ട്, പക്ഷെ ഷോയുടെ ദിവസം നൂറു ദിവസംതന്നെയാണ്, കഴിഞ്ഞ മല്സരത്തിന്റെ വീട്ടിൽ നിന്നും നല്ല വ്യത്യാസം ഉണ്ട് ഈ തവണത്തെ വീടിനു, എന്നാൽ മത്സരത്തിന്റെ നിയമാവലിയ്ക്ക് മാത്രം മാറ്റമില്ല.

ആദ്യ സീസണിലെ പോലെ രണ്ടാം ഭാഗത്തിലും അവതാരകനായി എത്തുന്നത് മോഹൻലാൽ തന്നെയാണ്. ഇനി വലിയ കളികളില്ല, കളികൾ വേറെ ലെവൽ എന്ന ടാഗ് ലൈനോടെയാണ് റിയാലിറ്റി ഷേ ആരംഭിക്കുന്നത. പാട്ടും ഡാൻസും മേളവുമായി വളരെ ആഘോഷത്തോടെയാണ് ഷോ ആരംഭിച്ചത്. ഷോ

big boss season 2

ആരംഭിക്കുന്നതിനും മുൻപ് തന്ന പ്രേക്ഷകർക്ക് ഒരു ഉപദേശവുമായി ലാലേട്ടൻ .മത്സരാർഥികളെ പരിചയപ്പെടുത്തുന്നതിനു മുമ്പെയാണ് പ്രേക്ഷകർക്കായി താരത്തിന്റെ ഉപദേശം. ഇത്തവണത്തെ ബിഗ്‌ബോസ് ഏറെ രസകരമായിരിയ്ക്കും. എല്ലാ ദിവസവും ഷോ തുടർച്ചയായി കാണണമെന്നും. ഇടയ്ക്ക് കാണുന്നവർക്ക് ഷോ മനസ്സിലാകണമെന്നില്ലെന്നും ലാലേട്ടൻ പറഞ്ഞു. 100 ദിവസം നീളുന്ന പരിപാടിയാണെന്നും താരം കൂട്ടിച്ചേർത്തു.

ആദ്യ സീസണിൽ നിന്ന് ഏറെ മാറ്റത്തോടെയാണ് രണ്ടാം സീസൺ ആരംഭിക്കുന്നത്. ബിഗ് ബോസ് ഹൗസിന്റെ ഘടനയിലും മത്സരാർഥികളുടെ തിരഞ്ഞെടുപ്പിലും ഈ മാറ്റം ദൃശ്യമാകുന്നുണ്ട്. ജയിൽ, അടുക്കള, മുറികൾ, ഇരിക്കാനായി ക്രമീകരിച്ചിരിക്കുന്ന കസേരകൾ തുടങ്ങിയവ കഴിഞ്ഞ

bbm2-mohanlal

തവണത്തെക്കാൾ ഏറെ വ്യത്യാസമയിട്ടാണ് ഒരുക്കിയിരിക്കുന്നത്. കോമഡി താരങ്ങളാണ് ഇക്കുറി ബിഗ്ബോസ് ഹൗസിൽ എത്തിയിരിക്കുന്നത്. ആര്യ,വീണ, മഞ്ജു, എലീന, രഞ്ജിനി, പാഷണം ഷാജി , തെസ്നി ഖാൻ എന്നിങ്ങനെ സ്റ്റേജ് ഷോകളിലും മിനിസ്ക്രീനിലും പ്രേക്ഷകരെ കുടുകുട ചിരിപ്പിച്ച താരങ്ങളാണ് ഇത്തവണ ബിഗ്ബോസിൽ എത്തിയിരിക്കുന്നത്. പ്രേക്ഷകരെ ചിരിപ്പച്ച താരങ്ങളുടെ യഥാർഥ ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ.

Trending

To Top
Don`t copy text!