കുലസ്ത്രീ ഇങ്ങോട്ട് ഒന്നും പറയാൻ വരണ്ട, നിനക്ക് പറയേണ്ടത് ഫേസ്ബുക്കിൽ പോയി പറ!! ഉഗ്ര രൂപിണിയായി വീണ നായർ - മലയാളം ന്യൂസ് പോർട്ടൽ
Film News

കുലസ്ത്രീ ഇങ്ങോട്ട് ഒന്നും പറയാൻ വരണ്ട, നിനക്ക് പറയേണ്ടത് ഫേസ്ബുക്കിൽ പോയി പറ!! ഉഗ്ര രൂപിണിയായി വീണ നായർ

veena-and-jasli

ടാസ്ക്കുകൾക്ക് പുറമെ ഇപ്പോൾ ബിഗ്‌ബോസിൽ വഴക്കുകൾ ആരംഭിച്ചിരിക്കുകയാണ്, താരങ്ങൾ അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നതിലൂടെ വലിയ അടിയാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയയിലെ മറ്റൊരു സെലിബ്രിറ്റിയായ രജിത്ത് കുമാര്‍ തുടക്കം മുതല്‍ത്തന്നെ ബിഗ് ബോസിലുണ്ട്. മറ്റുള്ളവരുമായി ഇവരൊക്കെ ഇതിനകം തന്നെ വാദപ്രതിവാദത്തിലേര്‍പ്പെട്ടിരുന്നു. അശ്വതിയുമായി പലരും സംസാരിച്ചിരുന്നുവെങ്കിലും ജസ്ലയുമായി അധികമാരും അടുത്തിരുന്നില്ല. ഈ ഇടയ്ക്കാണ് ജസ്ലയെ ബിഗ്‌ബോസിലേക്ക് എത്തിച്ചത്, ഞങ്ങൾക്ക് ജസ്ലയോട് എതിർപ്പുണ്ടെന്നു പല മത്സരാര്ഥികളും എത്തി ചേരുന്നു. രഹസ്യചര്‍ച്ചകളിലൂടെയായിരുന്നു പലരും ഇതേക്കുറിച്ച്‌ തുറന്നുപറഞ്ഞത്.

സ്ത്രീസമത്വത്തെക്കുറിച്ച്‌ ജസ്ല പറയുന്ന കാര്യങ്ങളോട് വിയോജിപ്പാണെന്ന് ആര്യയും വീണ നായരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതൊക്കെ ജസ്ല ഉള്ളപ്പോള്‍ പറയുമോയെന്നായിരുന്നു പ്രദീപ് ചോദിച്ചത്. അത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു വീണ പറഞ്ഞത്. ഇതിന് പിന്നാലെയായാണ് ജസ്ലയും വീണയും പരസ്യമായി കൊമ്ബുകോര്‍ത്തത്. വീണയും ജസ്ലയും പരസ്പരം പോരടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പ്രമോ വീഡിയോയ്ക്ക് പിന്നാലെയായി രാത്രിയിലായിരുന്നു പരിപാടിയുടെ മുഴുനീള എപ്പിസോഡ് എത്തിയത്. തുടക്കത്തില്‍ ശാന്തമായാണ് ഇരുവരും സംസാരിച്ചിരുന്നത്.

veena bigboss 2

പിന്നീടാണ് ഇത് ഉച്ചത്തിലുള്ള വഴക്കായി മാറിയത്. ഇവരുടെ തര്‍ക്കം കണ്ട് മറ്റുള്ളവരെല്ലാം സത്ബധരായി ഇരിക്കുകയായിരുന്നു. ഏകദൈവ വിശ്വാസമുള്ള ഇസ്ലാമില്‍ സ്ത്രീ-പുരുഷ അസമത്വമുണ്ടെന്ന് പറഞ്ഞ് ജസ്ലയായിരുന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. താന്‍ സിന്ദൂരവും താലിയും ഇടുന്നതിന്റെ കാരണത്തെക്കുറിച്ച്‌ വിശദീകരിച്ചായിരുന്നു വീണ തുടക്കമിട്ടത്. ഷൂട്ടിംഗിന് പോയാല്‍പ്പോലും താനിത് മാറ്റിവെക്കാറില്ല. ഇത് തന്റെ വിശ്വാസമാണ്. വിശ്വാസികളുടെ താല്‍പര്യങ്ങളെ ബഹിഷ്‌ക്കരിക്കാനുള്ള അധികാരം അവിശ്വാസികള്‍ക്കില്ല. ഒരുലക്ഷം പേരെ എടുത്താല്‍ പത്തോ പതിനഞ്ചോ പേര്‍ കാണും അവിശ്വാസികളായെന്നും വീണ പറഞ്ഞിരുന്നു.ഇതിനിടയിലായിരുന്നു ഭൂരിപക്ഷത്തെക്കുറിച്ചും ന്യൂനപക്ഷത്തെക്കുറിച്ചും ചര്‍ച്ച തുടങ്ങിയത്.

എല്ലായിടത്തും ഭൂരിപക്ഷത്തിനാണ് പ്രാധാന്യമെന്നായിരുന്നു വീണ പറഞ്ഞത്. ഈ വിഷയത്തെക്കുറിച്ച്‌ ഇങ്ങനെ സംസാരിക്കുന്നത് തെറ്റാണ്. ന്യൂനപക്ഷത്തിന് ഭരണഘടനാപരമായ എല്ലാ അവകാശങ്ങളുമുണ്ട്. കേരളത്തില്‍ എന്തിനാണ് ബീഫ് ഫെസ്റ്റ് നടത്തിയത് എന്നറിയാമോയെന്നും ജസ്ല ചോദിച്ചിരുന്നു.

veena bigboss

ഭൂരിപക്ഷത്തിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നുവെങ്കില്‍ ഇവിടെ ബീഫ് നിരോധിക്കുകയല്ലേ വേണ്ടതെന്നും ജസ്ല ചോദിച്ചിരുന്നു. ഇവിടെ അത് കഴിക്കുന്നൊരു ന്യൂനപക്ഷമുണ്ട്. ആദ്യം ഭരണഘടന പഠിക്കൂ. ഇതൊക്കെ കേട്ടപ്പോഴും ഭൂരിപക്ഷമേ ജയിക്കൂയെന്നായിരുന്നു വീണ പറഞ്ഞത്. ഭരണഘടന പഠിച്ചല്ല താന്‍ ഇവിടെ വരെ എത്തിയത്.

നിങ്ങള്‍ എന്തിനാണ് ഇങ്ങനെ സംസാരിച്ചത് എന്ന് മനസ്സിലായില്ലെന്നായിരുന്നു ജസ്ലയുടെ മറുപടി.മുന്‍പ് നിങ്ങള്‍ സംസാരിച്ച കാര്യങ്ങള്‍ കേട്ടിരുന്നുവെന്നും ഇത് പോലെ നേരില്‍ കിട്ടാനായി കാത്തിരിക്കുകയായിരുന്നു താനെന്നും വീണ ജസ്ലയോട് പറഞ്ഞിരുന്നു. ഭരണഘടനയിലല്ല, ദൈവത്തിലാണ് എന്റെ വിശ്വാസം. ഭര്‍ത്താവിനെ ദൈവത്തെപ്പോലെ പൂജിക്കുന്ന പെണ്ണാണ് താന്‍. താന്‍ 24 വയസ്സുള്ള കൊച്ചുകുട്ടിയാണ്. ആദ്യം കുറച്ച്‌ വളരൂയെന്നും വീണ ജസ്ലയോട് പറഞ്ഞിരുന്നു. കുറേ തടി വെച്ച്‌ സംസാരിച്ചിട്ട് കാര്യമില്ലെന്നായിരുന്നു ഇതിന് ജസ്ല നല്‍കിയ മറുപടി.

Trending

To Top
Don`t copy text!