ബിഗ്‌ബോസ് വീട്ടിൽ നിന്നും സോമദാസിനെ പുറത്താക്കി , സംശയം തീരാതെ മത്സരാർത്ഥികൾ - മലയാളം ന്യൂസ് പോർട്ടൽ
Film News

ബിഗ്‌ബോസ് വീട്ടിൽ നിന്നും സോമദാസിനെ പുറത്താക്കി , സംശയം തീരാതെ മത്സരാർത്ഥികൾ

somadas-bigboss

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ബിഗ്‌ബോസ് വാതിൽ തുറന്നിരിക്കുകയാണ്, തിനേഴോളം മത്സരാര്‍ഥികളായിരുന്നു ഇത്തവണ പരിപാടിയ്‌ക്കെത്തിയത്. ആദ്യ ദിവസങ്ങളിൽ തന്റെ കുടുംബ കഥകൾ പറയുന്ന ദിവസനാണ് ആയിരുന്നു, ആദ്യ ദിവസങ്ങളില്‍ സ്വയം പരിചയപ്പെടുത്താനുള്ള അവസരമായിരുന്നു ബിഗ് ബോസ് കൊടുത്തത്. ഇപ്പോൾ എലിമിനേഷൻ നടന്നു കൊണ്ടിരിക്കുകയാണ്, ഷോ ആരംഭിച്ച് രണ്ട് ആഴ്ച പിന്നിടുമ്പോഴായിരുന്നു ബിഗ്ബോസിലെ ആദ്യ എലിമിനേഷൻ. രാജിനി ചാണ്ടിയായിരുന്നു ഷോയിൽ നിന്ന് ആദ്യം പുറത്തായത്.

കൂടെയുണ്ടായിരുന്നു ഡോക്ടർ രജിത്, സോമദാസ്, സുജോ, സാൻഡ്ര, എലീന എന്നിവരെ വീട്ടിനുളളിൽ നിലനിർത്തുകയും ചെയ്തു, സമാധനത്തോടെ അന്നത്തെ രാവ് അവസാനിക്കുമ്പോൾ തൊട്ട് അടുത്ത ദിവസം ബിഗ്ബോസ് അംഗങ്ങളെ തേടി നാടകീയ സംഭവങ്ങളായിരുന്നു വീട്ടിൽ കാത്തിരുന്നത്.പതിവ് പോലെ പാട്ടും ഡാൻസോടും കൂടിയായിരുന്നു അംഗങ്ങളുടെ ദിവസം ആരംഭിച്ചത്. പതിവിലും വിപരീതമായ സംഭവങ്ങളായിരുന്നു പിന്നീട് അവിടെ നടന്നത്. സോമദാസിന്റെ വിവാഹവാർഷികമായിരുന്നു.

bigboss somadas eliminated

എല്ലാവരും സോമുവിനും ഭാര്യയ്ക്കും ആശംസ നേർന്നിരുന്നു. തുടർന്ന് ഭാര്യയ്ക്ക് സ്നേഹ ചുംബനവു ഒരു പ്രണയഗാനവും പാടി കൊടുക്കുകയും ചെയ്തു. അതിന് ശേഷം കൺഫെഷൻ റൂമിലേയ്ക്ക് സോമദാസിനെ വിളിപ്പിക്കുകയായിരുന്നു. വിവാഹ വാർഷികം പ്രമാണിച്ച് കേക്ക് നൽകാൻ ആയിരിക്കുമെന്നാണ് മറ്റുളളവർ വിചാരിച്ചത്. എന്നാൽ വൈദ്യപരിശോധനയ്ക്ക് വേണ്ടിയാണ് സോമുവിനെ വിളിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം രക്തസമ്മര്‍ദ്ദം കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ സോമദാസിനെ അറിയിക്കുകയും ചെയ്‍തു.

വീണ്ടും കൺഫെഷൻ റൂമിലെത്തിയ സോമദാസിനേട് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പുറത്തു പോകുന്നതാണ് നല്ലതെന്ന് ബിഗ്ബോസ് നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് ഇക്കാര്യം എല്ലാ മത്സരാർഥികളോടും ബിഗ്ബോസ് അറിയിക്കുകയും ചെയ്തു.ബിഗ്ബോസിന്റെ അറിയിപ്പ് മത്സരാർഥികൾക്ക് അംഗീകരിക്കാൻ ഏറെ പ്രയാസമായിരുന്നു. എലിമിനേഷനിൽ സുരക്ഷിതനായ മത്സരാർഥിയെ തൊട്ട് അടുത്ത ദിവസം പുറത്താക്കുന്നത് മറ്റുളളവരിൽ ഏറെ ചോദ്യങ്ങൾക്ക് അ ഇടയാക്കിയിരുന്നു.

somadas bigboss

ഇത്തരത്തിലുള്ളൊരു നീക്കം ബിഗ്ബോസ് ഹൗസിൽ ആദ്യമായിട്ടായിരുന്നു. സോമുവിന്റെ ആരോഗ്യപ്രശ്നത്തെ കുറിച്ചും കൺഫക്ഷൻ റൂമിൽ നടന്നതിനെ കുറിച്ചും വിശദമായി മറ്റ് മത്സരാർഥികൾ ചോദിച്ചിരുന്നു. സോമദാസിന്റെ പെട്ടെന്നുളള വിടവാങ്ങൽ മറ്റുളള മത്സരാർഥികളെ ഏറെ സങ്കടത്തിലാക്കിയിരുന്നു.ബിഗ്ബോസിന്റെ ഈ നീക്കത്തിൽ മത്സരാർഥികൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തോ ട്വിസ്റ്റുണ്ടെന്നാണ് ഇവർ വിശ്വസിക്കുന്നത്. സോമദാസ് പറത്തു പോയതിനു ശേഷവും മടങ്ങി വരുമെന്നുളള പ്രതീക്ഷയിൽ വീടിനു പുറത്ത് ഏറെ സമയം മറ്റുളളവർ കാത്ത് നിന്നിരുന്നു. ഒരു ദിവസത്തിന് ശേഷം സോമദാസിനെ വീണ്ടും മടക്കി അയക്കുമെന്ന് രജിത് കുമാർ പറഞ്ഞു.

എന്നാൽ പിന്നീടുള്ള ചർച്ചയിൽ സോമുവിന്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് രജിത് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന് സുഖമില്ലാത്തത് കൊണ്ടാണ് കണ്ണ് ചുമക്കുന്നതെന്നും. ഇത് തന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും രജിത് കുമാർ മറ്റുള്ള മത്സരാർഥികളോട് പറഞ്ഞു.സന്തോഷത്തോടെയാണ മറ്റ് അംഗങ്ങൾ സോമദാസിനെ യാത്രയാക്കിയത്. ആരും നൂറ് ദിവസവും വീട്ടിൽ ഉണ്ടാകില്ലെന്നും പുറത്തു പോയാൽ ആരോഗ്യം നന്നായി നോക്കണമെന്നും മറ്റുളളവർ ഉപദേശം നൽകി. ആരോഗ്യം അത്ര മോശമായതു കൊണ്ടാണ് സോമുവിനെ ഫുറത്ത് അയക്കുന്നതെന്നും , പുറത്തു പോയാലും ഈ സൗഹൃദം തുടരുമെന്നും പറഞ്ഞു. എല്ലാരും ചേർന്നായിരുന്നു സോമദാസിനെ ബിഗ്ബോസ് ഹൗസിൽ നിന്ന യാത്രയാക്കിയത്.

Trending

To Top