പ്രേക്ഷക പ്രീതി പിടിച്ച് പറ്റിയ റിയാലിറ്റി ഷോ ആണ് ബിഗ്ബോസ്, അഞ്ച് ദിവസങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ബിഗ് ബോസ് യാത്ര തുടരുകയാണ്. തുടക്കം മുതൽ തന്നെ മത്സരാർത്ഥികളുടെ ജീവിത കഥകൾ തുറന്നു പറയുകയാണ് ബിഗ്ബോസിൽ, കാര്യമായ ടാസ്കുകളൊന്നും ഇതുവരെ കൊടുത്തിട്ടില്ലെന്നത് പ്രേക്ഷകരെയും നിരാശയിലാക്കി. എന്നാല്‍ എല്ലാവരും കാത്തിരിക്കുന്നത് ഒരു പ്രണയം ബിഗ് ബോസില്‍ ഉണ്ടാവുമോ എന്നറിയാനാണ്. മോഡല്‍ സുജോ മാത്യുവിനെ ചുറ്റി പറ്റിയാണ് പല ഗോസിപ്പുകളും. ഒടുവില്‍ മൂന്ന് സുന്ദരിമാരെ ഒന്നിച്ച് പ്രോപ്പോസ് ചെയ്തിരിക്കുകയാണ് സുജോ ഇപ്പോള്‍. രസകരമായ ഒരു ടാസ്കിനിടെയായിരുന്നു സുജോയ്ക്ക് ശിഷ ഏറ്റ് വാങ്ങേണ്ടി വന്നത്.
മത്സരത്തിനിടെ സുജോ മാത്യൂവിന് ലഭിച്ച ശിഷ പെണ്‍കുട്ടികളെ പ്രൊപ്പസല്‍ ചെയ്യാന്‍ ആയിരുന്നു. ആര്യയെയാണ് ആദ്യം പ്രൊപ്പസ് ചെയ്തത്. വന്ന ദിവസം മുതല്‍ ആര്യയെ നോക്കി നില്‍ക്കുകയായിരുന്നു.
ആര്യയുടെ ചിരി ഇഷ്ടമായിരുന്നു ഡാന്‍സ് കളിച്ചതും സൂപ്പറായിരുന്നു. എങ്ങനെ എടുക്കുമെന്ന് കരുതി പറയാതെ ഇരിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാവില്ലെന്ന് കരുതുന്നു എന്നും സുജോ ആര്യയോട് പറയുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ മറുപടി പറയണമെന്ന്.
അതിനു ശേഷം സുജോ പ്രൊപ്പോസ് ചെയ്തത് മഞ്ജുവിനെ ആയിരുന്നു ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ചേച്ചിയെ സ്നേഹിക്കണമെന്നത്. ചേച്ചിയോട് പറയാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. എനിക്ക് ചേച്ചിയോട് വലിയ ഇഷ്ടമാണ്. ചേച്ചി എനിക്ക് വേണ്ടി ഒരുപാട് പാട്ട് പാടാനും സുജോ ആവശ്യപ്പെട്ടു. എന്റെ നെഞ്ചാകേ എന്ന പാട്ട് മഞ്ജു പാടി കൊടുത്തിരുന്നു.
എയര്‍ ഹോസ്റ്റസിനെ പ്രണയിക്കാന്‍ പണ്ട് മുതലെ എനിക്ക് ഇഷ്ടമായിരുന്നു, എല്ലാ ദിവസവും കിടക്കുമ്പോള്‍ അതിലെ ഒളിഞ്ഞ് നോക്കുന്നതും വര്‍ക്കൗട്ടും കണ്ടപ്പോള്‍ എനിക്ക് സാന്ദ്രയെ ഭയങ്കര
ഇഷ്ടമായി. എന്നെ സാന്ദ്ര വിവാഹം കഴിക്കുകയാണെങ്കില്‍ ആര്‍ക്കും കൊടുക്കാത്ത ഒരു സമ്മാനം തരും. വാക്കുകളിലൂടെ പറഞ്ഞ് അറിയിക്കാത്ത അത്രയും ഇഷ്ടമാണ് സാന്ദ്രയോട്. പിന്നെ ഒരു അപേക്ഷ ഉള്ളത് നമ്മുടെ ലൈഫ് ക്രാഷ് ലാന്‍ഡ് ചെയ്യിപ്പിക്കരുത് എന്നതാണ്. സാന്ദ്രയോടുള്ള പ്രണയാഭ്യര്‍ഥന ആര്‍പ്പ് വിളികളോടെയായിരുന്നു മറ്റ് മത്സരാര്‍ഥികള്‍ സ്വീകരിച്ചത്.
ഇതിനിടെ സുജോയും അലാകസാന്ഡ്രയും തമ്മിലിരുന്ന് സംസാരിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചു. പ്രോട്ടീന്‍ പൗഡര്‍ ബിഗ് ബോസിനോട് തരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇരുവരും. ഭക്ഷണം തരുമോ എന്ന് ചോദിച്ചപ്പോള്‍ സാന്ദ്രയായിരുന്നു സുജോയ്ക്ക് എടുത്ത് കൊടുത്തത്. ഇത്കണ്ട് വന്ന എലീനയും ഫുക്രുവും ഇരുവര്‍ക്കും കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കാന്‍ ശ്രമിച്ചു. ഇരുവരും തമ്മില്‍ ക്രഷ് ആണെന്നും ഫുക്രു പറയുന്നു. ഞങ്ങളെ അപവാദത്തില്‍ കൊണ്ട് പോയി ഇടരുതെന്ന് സുജോ എലീനയോട് അപേക്ഷിച്ചിരുന്നു.