എലീനയെ രഹസ്യ വിവാഹം ചെയ്തു ഫുക്രു, ബിഗ്‌ബോസ് വീട്ടിലെ വിശേഷങ്ങൾ വായിക്കാം - മലയാളം ന്യൂസ് പോർട്ടൽ
Film News

എലീനയെ രഹസ്യ വിവാഹം ചെയ്തു ഫുക്രു, ബിഗ്‌ബോസ് വീട്ടിലെ വിശേഷങ്ങൾ വായിക്കാം

fukru-eleena-in-bigboss

ബിഗ്‌ബോസ്സ് വീട്ടിലെ വിശേഷങ്ങൾ ഇപ്പോൾ രസകരമാണ്, കഴിഞ്ഞ കുറെ ദിവസങ്ങളായി ഇപ്പോൾ രസകരമായ ടാസ്കുകൾ ആണ് നടക്കുന്നത്, ഒന്‍പതാം ദിവസം കിടിലനൊരു ടാസ്‌ക് കൊടുത്തിരുന്നു. വീട്ടില്‍ കൊലപാതകങ്ങളുടെ പരമ്പര നടക്കുകയാണ്.ഇന്നലെ തുടങ്ങിയ ബിഗ് ബോസിലെ ഗെയിം വീണ്ടും തുടരുകയാണ്, ഇന്ന് ആദ്യം തെസ്‌നി ഖാനെ കൊല്ലനായിരുന്നു നിര്‍ദ്ദേശം. അതിനായി തെസ്‌നിയുടെ കഴുത്തിലെ മാല എലീനയുടെ കഴുത്തില്‍ ഇടനായിരുന്നു പറഞ്ഞത്. ഇതിനിടെ തനിക്കൊരു പ്രണയമുണ്ടെന്ന് എലീന പറഞ്ഞു. അവന്‍ അത് തിരിച്ചറിയുന്നില്ലെന്നും എങ്ങനെ എങ്കിലും അറിയിക്കണമെന്നും എലീന ഫുക്രുവിനോട് പറയുന്നു. ഇതോടെ എലീനയെ സ്‌നേഹിക്കുന്നത് പോലെ കാണിച്ച് ഫുക്രു പിന്നാലെ കൂടി. എങ്ങനെയും കൊല്ലുകയായിരുന്നു ലക്ഷ്യം.

bigboss malayalam murder

എലീനയെ വിവാഹം കഴിക്കുവാൻ എന്ന രീതിയിലാണ് ഫുക്രു എലീനയുടെ കഴുത്തിൽ മാലയിട്ടത് വിവാഹം പരസ്പരം മാല കഴുത്തില്‍ ഇട്ട് കൊടുത്ത് രണ്ട്് പേരും വിവാഹിതരായി. പിന്നാലെ തെസ്‌നി കൊല്ലപ്പെട്ടതായി ബിഗ് ബോസില്‍ നിന്നും നിര്‍ദ്ദേശം വന്നു. മൃതദേഹത്തെ വസ്ത്രം ധരിപ്പിച്ച് ശ്മാശനത്തില്‍ സംസ്‌കരിച്ചു. ഇത് എല്ലാവരിലും വലിയ സംശയത്തിന് വഴിയൊരുക്കി. ഫുക്രുവും എലീനയുമാണ് കൊലപാതകികള്‍ എന്നാണ് മറ്റുള്ളവര്‍ കരുതിയിരിക്കുന്നത്.

bigboss malayalam 2

പിന്നാലെ രഘുവിനെയും രജിത്തിനെയും ബിഗ് ബോസ് വിളിപ്പിച്ചു. രഘുവിനെ ബിഗ് ബോസിലെ ഉയര്‍ന്ന റാങ്കിലുള്ള ഓഫീസറാക്കി. കുറ്റവാളികളെ കണ്ടെത്തുവാൻ ആയിരുന്നു ബിഗ്‌ബോസ് നിർദ്ദേശിച്ചത്,രജിത്ത് കോണ്‍സ്റ്റിബിള്‍ ആണ്. കേസ് അന്വേഷണത്തില്‍ രഘുവിനെ സഹായിക്കാന്‍ പറഞ്ഞു. ബിബിഐ പോലീസ് എന്ന ലേബലിലാണ് രഘുവും രജിത്തും എത്തിയത്. സംശയം തോന്നിയ രഘുവും രജിത്തും ഫുക്രുവിനെയും സുരേഷിനെയും ചോദ്യം ചെയ്തിരുന്നു. തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് ഇരുവരും പറഞ്ഞു, അടുത്തതായി കൊല്ലാന്‍ ഏല്‍പ്പിച്ചത് സുജോയെ ആയിരുന്നു. അതിനായി സുജോയുടെ പ്രോട്ടീന്‍ പൗഡര്‍ ബോട്ടില്‍ മോഷ്ടിച്ച് ഒളിപ്പിച്ച് വെക്കാന്‍ പറഞ്ഞു. സോമദാസിന്റെ മുന്നില്‍ നിന്ന് തന്നെ സുജോയുടെ പ്രോട്ടീന്‍ പൗഡര്‍ ഫുക്രു മോഷ്ടിച്ചു. പിന്നാലെ സുജോ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നു. ഇതിനിടെ ഫുക്രുവാണ് കൊലപാതകി എന്ന സംശയം എല്ലാവരിലും വന്നു.

Join Our WhatsApp Group

Trending

To Top
Don`t copy text!