സുരേഷ്‌ഗോപിയല്ല മക്കളേ..! ലാലേട്ടന്‍ തന്നെ..! ബിഗ്‌ബോസിനായി കാത്തിരിപ്പ്..!!

പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിച്ച ടെലിവിഷന്‍ പരിപാടിയാണ് ബിഗ്‌ബോസ്. പ്രിയപ്പെട്ട താരങ്ങളുടെ കൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ പരിപാടിയുടെ അവതാരകനായി എത്തുന്നു എന്നത് തന്നെയാണ് ഈ ഷോയുടെ പ്രധാന ആകര്‍ഷണം. ഇപ്പോഴിതാ മൂന്ന് സീസണുകള്‍ അവസാനിച്ചിരിക്കെ, ബിഗ്‌ബോസിന്റെ നാലാം സീസണും പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകയാണ്. ഈ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ മോഹന്‍ലാല്‍ ആയിരിക്കില്ല ഇത്തവണ അവതാരകന്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

പകരം സുരേഷ് ഗോപിയായിരിക്കും എത്തുക എന്നായിരുന്നു സോഷ്യല്‍ മീഡിയയിലടക്കം വാര്‍ത്തകള്‍ വന്നത്. ചിലര്‍ക്ക് ഇത് സന്തോഷം പകര്‍ന്നെങ്കിലും ചിലരെ എങ്കിലും ഈ വാര്‍ത്ത നിരാശയിലാക്കിയിരുന്നു. എന്നാല്‍ ഈ സീസണില്‍ മോഹന്‍ലാലിന് പുതിയ സിനിമകളുടെ തിരക്കിനിടയില്‍ ഷോയുടെ അവതാരകനായി എത്താനാവില്ലെന്ന തരത്തിലാണ് വിവരങ്ങള്‍ പ്രചരിച്ചത്.

എന്നാലിപ്പോഴിതാ ഈ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാവും പുതിയ സീസണില്‍ എത്തുക എന്ന് തന്നെയാണ് ഷോ സംഘടിപ്പിക്കുന്ന പ്രമുഖ ചാനലും പ്രേക്ഷകരോട് അറിയിച്ചിരിക്കുന്നത്. അതേസമയം ഷോയില്‍ പങ്കെടുക്കാനായി ആരെല്ലാമായിരിക്കും എത്തുക എന്നതില്‍ ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഒരു വ്യക്തത ആയിട്ടില്ല. ഇത്തരം വിവരങ്ങള്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടാറുമില്ല.

 

Previous article‘രതിപുഷ്പം….’ ചുവടുവെച്ച് സൗബിനും ഫര്‍ഹാന്‍ ഫാസിലും റംസാനും സുഷിന്‍ ശ്യാമും- വീഡിയോ
Next articleരാത്രി ആളില്ലാത്തിടത്ത് ബൈക്കില്‍ ആറു പേര്‍..! ദുരനുഭവത്തെ കുറിച്ച് ഇന്ദ്രജിത്ത്..!!