തിയേറ്ററുകളിൽ മരണമസ്സായി ബിഗ്ബ്രദർ, ലാഗ് ഒട്ടും തന്നെ ഇല്ല!! കിടിലൻ ഫൈറ്റ്, റിവ്യൂ വായിക്കാം - മലയാളം ന്യൂസ് പോർട്ടൽ
Film News

തിയേറ്ററുകളിൽ മരണമസ്സായി ബിഗ്ബ്രദർ, ലാഗ് ഒട്ടും തന്നെ ഇല്ല!! കിടിലൻ ഫൈറ്റ്, റിവ്യൂ വായിക്കാം

bigbrother-review

മലയാളികൾ ഏറെ കാത്തിരുന്ന മോഹൻലാൽ സിദ്ധിക്ക് കൂട്ടുകെട്ട് ബിഗ്ബ്രദർ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്, ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകൻ ആണ് സിദ്ധിക്ക്, ഏറെ പ്രതീക്ഷയോടെയാണ് ആരധകർ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഈ ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുന്നത്. 2020 ന്റെ ലാലേട്ടന്റെ തുടക്ക ചിത്രമാണ് ബിഗ്ബ്രദർ, ചിത്രത്തിന്റെ പുറത്തു വന്ന ട്രെയിലറിനും ആദ്യ പോസ്റ്ററിനും എല്ലാം വൻ പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ഒരു മോഹൻലാൽ – സിദ്ദിഖ് ചിത്രം എന്നതിലുപരി പ്രേക്ഷകർക്കായി നിരവധി സർപ്രൈസുകൾ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

2020 ന്റെ തുടക്കത്തിൽ പുറത്തു വന്ന ചിത്രങ്ങൾ എല്ലാം തന്നെ തീയേറ്ററുകളിൽ മികച്ച രീതിയിലാണ് ഓടിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ ആ കൂട്ടത്തിലേക്ക് ബിഗ്ബരോത്തരും എത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രം തന്നെയാണ് ബിഗ്ബ്രദർ. ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ തന്നെ മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. സച്ചിദാന്ദൻ എന്നകഥാപാത്രത്തെയാണ്

bigbrother review

മോഹൻലാൽ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്, ഇരുട്ടിലും കണ്ണ് കാണാൻ കഴിയുന്ന ഒരു പ്രത്യേകത മോഹൻലാലിന് ഉണ്ട്, അത് കൊണ്ട് തന്നെ പോലീസ് അവരുടെ പല കേസുകളക്ക് വേണ്ടിയും മോഹൻലാലിനെ ക്ഷണിക്കുന്നു, എന്നാൽ ഒതുങ്ങി ജീവിക്കുന്ന സച്ചി അത് നിരസിക്കുന്നു, രണ്ട് ജീവ പര്യന്ത്യം കഴിയാഞ്ഞയാളാണ് സച്ചി,ഇരട്ട ജീവപര്യന്തം കഴിഞ്ഞ് പുറത്തു വരുന്ന സച്ചിയെ തേടി പുതിയ ദൗത്യവുമായി പോലീസ് എത്തുന്നു. എന്നാൽ സാമാധാനപരമായ ജീവിത ആഗ്രഹിക്കുന്നതിനാൽ ഇദ്ദേഹം നോ പറയുന്നു. എന്നാൽ തന്റെ ഇളയ സഹോദരന് ഒരപകടം വരുന്നതോടെ സച്ചി ഈ ദൗത്യം സ്വീകരിക്കുകയായിരുന്നു.സർജാനോ ഫ ഖാലീദാണ് മോഹൻലാലിന്റെ സഹോദരനായി എത്തുന്നത്.

bigbrother review

ഒരു കുടുംബ ചിത്രം ആണ് ബിഗ്ബ്രദർ, തന്റെ കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരാളാണ് സച്ചി, ക്രോണിക് ബാച്ചിലർ, ഹിറ്റ്ലർ എന്നീ ചിത്രങ്ങളിലെ സമാനമായ കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ട്.കുടുംബത്തിന്റെ രക്ഷകനായി തന്നെയാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചിത്രത്തിന്റെ കഥകൾ തമ്മിൽ യാതൊരു ബന്ധവും ഇല്ല. ബോളിവുഡ് താരം സൽമാൻഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനാണ് ലാലേട്ടന്റെ വില്ലനായി എത്തുന്നത്. അർബാസ് ഖാന്റെ ആദ്യ മലയാള ചിത്രമാണിത്. ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ മോളിവുഡ് എൻട്രി. മോഹൻലാലിനോടെപ്പം അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷവും താര പ്രകടിപ്പിച്ചിരുന്നു. മോഹൻലാൽ അർബാസ് ഖാൻ എന്നിവരെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനൂപ് മേനോൻ, സിദ്ദിഖ്, ടിനി ടോം, ദേവൻ , ഹണി റോസ്, എന്നിങ്ങനെ മോളുവുഡിലെ മുൻനിര താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്.

Trending

To Top
Don`t copy text!