‘എനിക്കെന്റെ സുനിച്ചന്റെ ശബ്ദം കേൾക്കണം’ ; ബിഗ് ബോസില്‍ തുടരാന്‍ താല്പര്യമില്ലെന്ന് മഞ്ജു പത്രോസ്

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ താരം മഞ്ജു സുനിച്ചനാണ്. ബിഗ് ബോസ്സിൽ മഞ്ജുവിന്റെ പെരുമാറ്റം ചിലരിൽ -മോശം അഭിപ്രയം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഗെയിമിന്റെ ഭാഗമാണെന്നു മഞ്ജുവിന്റെ കുടുംബം പ്രീതികരിച്ചിട്ടുണ്ട്. ബിഗ് ബോസിന്റെ രണ്ടാം…

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ താരം മഞ്ജു സുനിച്ചനാണ്. ബിഗ് ബോസ്സിൽ മഞ്ജുവിന്റെ പെരുമാറ്റം ചിലരിൽ -മോശം അഭിപ്രയം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഗെയിമിന്റെ ഭാഗമാണെന്നു മഞ്ജുവിന്റെ കുടുംബം പ്രീതികരിച്ചിട്ടുണ്ട്. ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ പകുതിയോളം പൂര്‍ത്തിയായിരിക്കുകയാണ്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ അമ്ബതാം ദിവസത്തിലേക്ക് എത്തുന്നു. ഇതിനിടെ ബിഗ് ബോസിനോട് ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്. ഒറ്റയ്ക്ക് ബെഡ് റൂമില്‍ കിടക്കുമ്ബോഴാണ് തനിക്ക് ഇവിടെ നിന്ന് മടുത്തെന്നും വീട്ടിലേക്ക് പോവണമെന്നുമുള്ള ആവശ്യം മഞ്ജു അറിയിച്ചിരിക്കുന്നത്. ബിഗ് ബോസിലേക്ക് വരുമ്ബോള്‍ രണ്ടാഴ്ച നില്‍ക്കണമെന്നേ പ്രതീക്ഷിച്ചിരുന്നുള്ളു.

എന്നാല്‍ എനിക്ക് ഇനി ഇവിടെ തുടരേണ്ട. വീട്ടില്‍ വിടണം. എനിക്കെന്റെ ബെര്‍ണാച്ചന്റെ അടുത്ത് ഇരിക്കണം. അമ്മച്ചിയെയും പപ്പയെയും കാണാണം. സുനിച്ചന്റെ ഒച്ച കേള്‍ക്കണം. സിമിയെ കാണാണം. രണ്ടേ രണ്ടാഴ്ചയെ ഞാന്‍ പ്രതീക്ഷിച്ചിട്ടുള്ളു ബിഗ് ബോസ്. അന്‍പത് ദിവസം ആകാന്‍ പോവുന്നു. അതോ അന്‍പത് ദിവസം കഴിഞ്ഞോ? അറിഞ്ഞൂടാ… മതി, എന്നും മഞ്ജു പറയുന്നു. ഇപ്പോഴിതാ ഇന്നലത്തെ എപ്പിസോഡില്‍ ഒറ്റയ്ക്ക് ബെഡ്‌റൂമില്‍ കിടക്കുമ്ബോള്‍ നിക്ക് വീട്ടില്‍ പോകണമെന്നും പ്രിയപ്പെട്ടവരെ കാണണമെന്നുമുള്ള കാര്യം ബിഗ് ബോസിനോട് പറയുകയാണ്.

ബിഗ് ബോസില്‍ രണ്ടാഴ്ച മാത്രം നില്‍ക്കണമെന്ന പ്രതീക്ഷയുമായി എത്തിയതാണ് ഇപ്പോള്‍ ഇത്രയും ദിവസം വരെ എത്തി ഇനി വീട്ടിലേക്ക് പോകണമെന്നും മഞ്ജു പറഞ്ഞു. ‘എനിക്ക് ഇവിടെ തുടരണ്ട, വീട്ടില്‍ വിടണം. എനിക്കെന്റെ ബെര്‍ണാച്ചന്റെയടുത്ത് ഇരിക്കണം. അമ്മച്ചിയെയും പപ്പയെയും കാണണം. സുനിച്ചന്റെ ഒച്ച കേള്‍ക്കണം. സിമിയെ കാണണം. രണ്ടേരണ്ട് ആഴ്ചയേ ഞാന്‍ പ്രതീക്ഷിച്ചിട്ടുള്ളൂ ബിഗ് ബോസ്. അന്‍പത് ദിവസം ആവാന്‍ പോവുന്നു. അതോ അന്‍പത് ദിവസം കഴിഞ്ഞോ? അറിഞ്ഞൂടാ. മതി’, മഞ്ജു മറ്റുള്ളവരുടെ അസാന്നിധ്യത്തില്‍ ബിഗ് ബോസിനോട് അപേക്ഷിച്ചു.