മലയാളം ന്യൂസ് പോർട്ടൽ
Film News

ജീവിതം വെച്ചുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം! അഭ്യര്‍ത്ഥനയുമായി സുജോയുടെ പ്രണയിനി !!

മലയാളക്കര ഇപ്പോൾ ബിഗ്ഗ് ബോസ്സിന്റെ ചൂട് പിടിച്ച ചർച്ചയിലാണ്. ഓരോ എപ്പിസോഡ് കഴിയുംതോറും പലരുടെയും മുഖംമൂടികൾ അഴിഞ്ഞു വീഴുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്. ബിഗ് ബോസില്‍ ഈ സീസണിലെ പേളിഷിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പ്രേക്ഷകര്‍. അലക്‌സാന്‍ഡ്രയും സുജോ മാത്യുവും പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. അസാന്‍ഡസ് എന്നാണ് ഇവരെ പൊതുവില്‍ വിശേഷിപ്പിക്കുന്നത്. തനിക്ക് സുജോയോട് മാത്രമാണ് ഇത്തരത്തിലൊരു അടുപ്പം തോന്നിയതെന്ന് സാന്‍ഡ്ര പറഞ്ഞിരുന്നു. പവന്‍ ജിനോ തോമസ് എത്തിയതിന് ശേഷമാണ് സുജോയുടെ കാമുകിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സഞ്ജനയും സുജോയും തമ്മില്‍ പ്രണയമുണ്ടെന്നായിരുന്നു പവന്‍ പറഞ്ഞത്.

സഞ്ജന തന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു സുജോ പറഞ്ഞത്. എപ്പോഴാണ് താന്‍ അവളുമായി പ്രണയത്തിലാണെന്ന് പറഞ്ഞതെന്നും താരം ചോദിച്ചിരുന്നു. പവനുമായുള്ള വാക്ക് തര്‍ക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ മറ്റുള്ളവര്‍ പിടിച്ച് മാറ്റുകയായിരുന്നു. സഞ്ജനയെ അറിയാമെന്നും തങ്ങളെല്ലാം ഒരുമിച്ച് കൂടാറുണ്ടെന്നും പവന്‍ പറഞ്ഞിരുന്നു. അതിനിടയിലാണ് സഞ്ജന സുഹൃത്ത്് മാത്രമാണെന്ന വെളിപ്പെടുത്തലുമായി സുജോ എത്തിയത്.

പവന്‍ എത്തിയതിന് ശേഷം സുജോയ്ക്ക് മഞ്ഞ ജാക്കറ്റ് സമ്മാനിച്ചിരുന്നു. ഇത് സഞ്ജനയുടെ പിറന്നാള്‍ സമ്മാനമാണെന്നും പവന്‍ പറഞ്ഞിരുന്നു. കേക്കും ജാക്കറ്റുമാണ് താന്‍ നല്‍കിയത്. കേക്ക് അകത്തേക്ക് കൊണ്ടുപോവാന്‍ സമ്മതിക്കാതിരുന്നത് അവസാനനിമിഷമാണെന്നും ഇതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു സഞ്ജന പറഞ്ഞത്. സഞ്ജന തന്റെ കൈയ്യിലാണ് ജാക്കറ്റ് നല്‍കിയതെന്നും അത് താനാണ് പവന് കൈമാറിയതെന്നും പവന്റെ ഭാര്യയായ ലാവണ്യയും പറഞ്ഞിരുന്നു.

പവന്‍ മാത്രമല്ല സഞ്ജനയും തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരുന്നു. ബിഗ് ഹൗസിലേക്ക് എത്തിയതിന് ശേഷം സുജോയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എങ്ങനെയാണ് തന്നെക്കുറിച്ച് സുഹൃത്ത് എന്ന് മാത്രം പറഞ്ഞതെന്ന് മനസ്സിലാവുന്നില്ലെന്നും സഞ്ജന പറഞ്ഞിരുന്നു. മഞ്ഞ ജാക്കറ്റ് മാത്രമല്ല ലിപ്സ്റ്റിക്കുള്ള ടീഷര്‍ട്ടും താനാണ് നല്‍കിയതെന്നും സഞ്ജന പറഞ്ഞിരുന്നു.

 

 

സഞ്ജന-സുജോ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്. ആര്‍മി ഗ്രൂപ്പിലും ഇത് വിഷയമായിരുന്നു. ഇതേക്കുറിച്ചുള്ള അലക്‌സാന്‍ഡ്രയുടെ പ്രതികരണം അറിയാനായി കാത്തിരിക്കുന്നവരുമുണ്ട്. ഇതേക്കുറിച്ച് തനിക്ക് കൂടുതലൊന്നും പരയാനില്ലെന്നും പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയെന്നും സഞ്ജന കുറിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദി. ഈ വിഷയത്തില്‍ ഇനി കൂടുതല്‍ പ്രതികരണങ്ങളില്ല, എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് തനിക്ക് പൂര്‍ണമായ വിവരങ്ങളില്ലെന്നും സഞ്ജന കുറിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തതായി മനസ്സിലാക്കുന്നു. തന്റെ പേരിലും താന്‍ എഴുതി എന്ന തരത്തിലുമായി നിരവധി കാര്യങ്ങളാണ് പ്രചരിക്കുന്നത്. അത് അവസാനിപ്പിക്കണം. അങ്ങനെ ചെയ്യുന്നത് നിര്‍ത്തണം. എന്തൊക്കെയായാലും സുജോയ്ക്കും പവനും മറ്റ് മത്സരാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നുവെന്നും സഞ്ജന കുറിച്ചിട്ടുണ്ട്. മലയാളം അറിയാത്ത തനിക്ക് സുഹൃത്തുക്കളാണ് പരിപാടിയെക്കുറിച്ച് പറഞ്ഞുതരുന്നതെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു.

Related posts

സൗന്ദര്യം ഇല്ലാത്തതു കൊണ്ട് അന്ന് അവൻ എന്റെ പ്രണയം നിരസിച്ചു!! സൗന്ദര്യം വെച്ചപ്പോൾ അഭ്യർത്ഥനയുമായി എത്തി, പ്രണയത്തെപറ്റി പറഞ്ഞു വീണ നന്ദകുമാർ

WebDesk4

കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ നടി കോയലിന് കോവിഡ് സ്ഥിതീകരിച്ചു !! കുടുംബാം​ഗങ്ങള്‍ക്കും രോ​ഗബാധ

WebDesk4

ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ അയാളെ പുകഴ്ത്തും !! ഞാൻ ഒരിക്കലും അത് ചെയ്യില്ല , വിജയ് സേതുപതിക്കെതിരെ ഗായത്രി രഘുറാം

WebDesk4

രാത്രി ശ്മശാനത്തില്‍ എത്തി പകുതി വെന്ത മൃതദേഹം ഭക്ഷിക്കുന്ന യുവാവ് പിടിയില്‍

WebDesk

ആർ ജെ രഘുവിനെ ബിഗ്‌ബോസിൽ കണ്ടപ്പോൾ ഞെട്ടി !! അന്ന് എന്നെ പറ്റിച്ചതിനു ശേഷം ഇപ്പോഴാണ് കാണുന്നത് !! രഖുവിനെ പറ്റി നടി അഥിതി

WebDesk4

ഒരു സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് അത് ലാലേട്ടൻ തരും !! ശ്വേതാ മേനോൻ

WebDesk4

ദിലീപിന്റെ സഹോദരി സിനിമയിലേക്ക് !!

WebDesk4

വീട്ടുകാർ വില്ലന്മാർ ആയപ്പോൾ ഞങ്ങൾക്ക് ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വന്നു – ദേവയാനി

WebDesk4

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ കടം ദിനംപ്രതി പെരുകും

WebDesk4

പാർവതി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു !! തിരിച്ച് വരവിൽ നായികയായി അഭിനയിക്കുന്നത് ഈ താരത്തിനൊപ്പം

WebDesk4

നിങ്ങളുടെ ചിത്രങ്ങൾ എന്നെ വിഷാദരോഗിയാക്കുന്നു എന്ന പറഞ്ഞ ഫാൻസിന് മേക്കപ്പിടാതെ ലൈവിൽ വന്നു മറുപടി നൽകി സമീറ റെഡ്ഢി !!

WebDesk4

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി അനഹിതക്ക് കൊറോണ ബാധിച്ചു എന്നത് !! അതിലെ സത്യാവസ്ഥ

WebDesk4