കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ ആ വാർത്ത പുറത്ത് വിട്ട് ബിഗ് ബോസ്!

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ജനപ്രീയ റീലിറ്റി ഷോ ആണ് ബിഗ് ബോസ്. പരിപാടിയുടെ ആദ്യ രണ്ടു ഘട്ടത്തേക്കാൾ കൂടുതൽ പ്രേക്ഷക സ്വീകാര്യതയാണ് മൂന്നാമത്തെ ഘട്ടത്തിന് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും…

പരിപാടിയിലെ അണിയറപ്രവർത്തകരിൽ ഒന്നിൽ അധികം പേർക്ക് കൊറോണ സ്ഥിതീകരിച്ചതോടെയാണ് പരുപാടി താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നത്. തമിഴ് നാട് പോലീസ് എത്തി മത്സരാർത്ഥികളെ പുറത്തിറക്കിയതിനു ശേഷം സ്റ്റുഡിയോ സീൽ വെക്കുകയായിരുന്നു. പരുപാടി ഗ്രാൻഡ് ഫിനാലയിലേക്ക് അടുക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്. എല്ലാ വിധത്തിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ഷോ നടത്തിക്കൊണ്ടു വന്നത്. മത്സരാർഥികളിൽ ആർക്കും ഇത് വരെ രോഗം സ്ഥിതീകരിച്ചിട്ടില്ല. എന്നാൽ അണിയറ പ്രവർത്തകർക്ക് ആണ് സ്ഥിതീകരിച്ചിരിക്കുന്നത്. ഷോ അവസാനിപ്പിച്ചിരുന്നെങ്കിലും വോട്ടിങ്ങിലൂടെ പരിപാടിയിലെ വിജയിയെ അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തിരുന്നു.

പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയ്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകരും. എന്നാൽ ഇപ്പോൾ ഗ്രാൻഡ് ഫൈനലായെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്ത് വന്നിരിക്കുകയാണ്. ഈ മാസം ജൂലൈ ഇരുപത്തി നാലിന് ആയിരിക്കും ഷൂട്ട് നടക്കുക എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. അതും ചെന്നൈയിൽ വെച്ചിട്ട്. മല്ലു ടോക്സ് എന്ന യൂട്യൂബ് ചാനലാണ്  ഈ വാർത്തകൾ പുറത്ത് വിട്ടിരിക്കുന്നത്. മത്സരാർത്ഥികൾ എല്ലാം ചെന്നൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ എന്നും ആണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.