ബിഗ്‌ബോസ്സ് വീട്ടില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി…!! ലക്ഷ്മിപ്രിയയ്ക്ക് എതിരെ സുചിത്ര..!!

പ്രേക്ഷകര്‍ വളരെ ആവേശത്തോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്സ്. പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ നാലാം സീസണാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. ഇത്തവണയും പേക്ഷകര്‍ക്ക് പരിചിതമായതും അല്ലാത്തതുമായ മുഖങ്ങളാണ് ഹൗസില്‍ എത്തിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ നിന്ന്…

പ്രേക്ഷകര്‍ വളരെ ആവേശത്തോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്സ്. പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ നാലാം സീസണാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. ഇത്തവണയും പേക്ഷകര്‍ക്ക് പരിചിതമായതും അല്ലാത്തതുമായ മുഖങ്ങളാണ് ഹൗസില്‍ എത്തിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി പല പരിപാടികളും ടാസ്‌കുകളുമാണ് ഇത്തവണ പരിപിടായില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് സംഘാടകര്‍ സൂചിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ നിന്ന് എത്തിയ വ്യത്യസ്ത സ്വഭാവമുള്ള ആളുകള്‍ ഒന്നായി വീട്ടില്‍ എത്തി ആദ്യ ദിനങ്ങള്‍ കഴിയുമ്പോള്‍ തന്നെ വീട്ടിലെ സമാധാന അന്തരീക്ഷം തകരുന്ന കാഴ്ച്ചയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്.

bigboss malayalam season 4 new promo video

പലര്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളും പരസ്പരം ഉള്ള കുറ്റപ്പെടുത്തലുകളും ഉയര്‍ന്നു തുടങ്ങി. ബിഗ് ബോസ് വീട്ടിലേക്ക് യോഗ്യത ഇല്ല എന്ന് തോന്നുന്നവരെ തിരഞ്ഞെടുക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് തന്നെ അവസരം നല്‍കിയത്.. പ്രശനങ്ങള്‍ക്ക് വഴിവെ്ച്ചിരിക്കുകയാണ്. ലക്ഷ്മി പ്രിയ വീടിനകത്ത് ആധിപത്യം പുലര്‍ത്തുന്നതിലുള്ള അതൃപ്തി സുചിത്ര ധന്യയോടും റോണ്‍സണിനോടും പ്രകടിപ്പിക്കുന്നുണ്ട്. അതുപോലെ ഡോക്ടര്‍ റോബിനും നവീനുമിടയിലും ചെറിയ രീതിയിലുള്ള അസ്വാരസ്യം ഉടലെടുത്തിട്ടുണ്ട്.

Suchitra Nair Wiki, Biography, Age, Family and 26+ Beautiful Photos - Filmi  tamasha

അതുപോലെ ലക്ഷ്മി പ്രിയയുടെ ചില സംഭാഷണങ്ങളും വീടിനകത്ത് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കുലസ്ത്രീകള്‍, ഫെമിനിസ്റ്റുകള്‍ എന്ന് ലക്ഷ്മി വേര്‍തിരിച്ചു പറഞ്ഞുവെന്ന് നിമിഷ ഡെയ്‌സി, ദില്‍ഷ, ജാസ്മിന്‍, ഡോക്ടര്‍ എന്നിവരോട് പങ്കുവെച്ചു.

100 ദിവസം വീട്ടിനുള്ളില്‍ തളരാതെ പിടിച്ചു നില്‍ക്കാന്‍ പിന്നിടുന്ന ഓരോ നിമിഷവും മത്സരാര്‍ത്ഥികള്‍ക്ക് വിലപ്പെട്ടതാണ്. ചെറിയ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ ഉടലെടുത്ത സ്ഥിതിയ്ക്ക് വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.