# എന്നെ സെലിബ്രിറ്റിയാക്കല്ലേ അഖിൽ മാരാർ മാധ്യമങ്ങളോട്

- Link: https://ml.b4blaze.com/bigg-boss-news/akhil-marar-comedy-talk-goes-viral
- Published: 2023-07-20T14:18:44+05:30
- Author: Aswathy

സംവിധായകനായ അഖിൽ മാരാർ ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ്
മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം അഖിലിന്റെ വീഡിയോകളും
പോസ്റ്റുകളും വൈറൽ ആകാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സിനിമ 
കാണാൻ തിയറ്ററിൽ എത്തിയതായിരുന്നു അഖിൽ മാരാർ. മമ്മൂക്കയെ പോലെ സ്വയം ‍ഡ്രൈവ് ചെയ്യുന്ന
ആളാണോ മാരാർ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ഡ്രൈവർ ഇല്ല എന്നായിരുന്നു അഖിലിന്റെ
മറുപടി.

ശേഷം വീഡിയോ എടുക്കുന്ന മാധ്യമപ്രവർത്തകരോട് മതിയെടാ,എന്നെ ഒരുപാട് സെലിബ്രിറ്റി ആക്കാതിരിക്കൂ.
ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ കണ്ടന്റ് തന്നിട്ടുണ്ട്’, എന്ന് അഖിൽ ചിരിച്ചു കൊണ്ട്
പറയുകയും ചെയ്യുന്നു.  അതേസമയം മാധ്യമങ്ങൾ തന്റെ വീട്ടുകാരെ അനാവശ്യമായി ശല്യപ്പെടുത്തുകയാണെന്നും
അഖിൽ പ്രതികരിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Akhlil-marar.jpg?
resize=800%2C600&ssl=1)
