# അമ്മയും കൊള്ളാം…മോനും കൊള്ളാം… അഖിൽ മാരാറെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് അമ്മിണിയമ്മ

- Link: https://ml.b4blaze.com/bigg-boss-news/akhil-marar-latest-video-2
- Published: 2023-07-23T16:20:55+05:30
- Author: Shilpa

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ മലയാളി മനസ്സിൽ കയറിക്കൂടിയ താരമാണ് അഖിൽ മാരാർ. അഞ്ചാം
സീസണിൽ അഖിൽ മാരാർ വിജയി ആയതോടെ താരത്തെ താഴത്തും തലയിലും വെക്കാതെയാണ് ആരാധകർ കൊണ്ട്
നടക്കുന്നത്. 80% വോട്ട് നേടിയാണ് അഖിൽ മാരാർ ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ ടൈറ്റിൽ
വിന്നറായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-161419-185x300.png?resize=906%2C1469&ssl=1)

ഒട്ടനവധി ആരാധകരുള്ള അഖിലിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ
ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് അഖിൽ മാരാർ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച
ഒരു വീഡിയോ ആണ്. അമ്മ അമ്മിണിയ്ക്കൊപ്പമുള്ള വീഡിയോ ആണ് താരം പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-161321-191x300.png?resize=826%2C1297&ssl=1)

അമ്മയെ അഖിൽ മാരാർ കാണാൻ വരാത്തതിനെ കുറിച്ചും, മറ്റും അമ്മിണി പറയുന്നുണ്ട്. ഒപ്പം
തന്നെ താൻ അഖിൽ കുഞ്ഞായിരുന്നപ്പോൾ ഒരുപാട് തള്ളിയിട്ടുണ്ടെന്നും അമ്മിണി പറയുന്നു.
എല്ലാത്തിനും ഒടുവിലായി അഖിലിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനും അമ്മിണിയമ്മ മറന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-23-161542-207x300.png?resize=951%2C1378&ssl=1)
