# ബിഗ് ബോസിലെ സമ്മാനമായ കാറ് കിട്ടിയില്ല, അധികൃതരുടെ യാതൊരു പ്രതികരണവുമില്ലെന്നു  അഖില്‍

- Link: https://ml.b4blaze.com/bigg-boss-news/akhil-marar-news
- Published: 2023-08-29T08:21:52+05:30
- Author: Aswathy

ബിഗ് ബോസ് അഞ്ചാം സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു അഖിൽ മാരാർ . ഒന്നാ സമാനമായി അഖിലിന്
കിട്ടിയത് 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് . നികുതി കഴിച്ചുള്ള തുകയാണ് ഇവർക്ക് ലഭിക്കുക.
മൂന്നാം സീസസണില്‍ 50 ലക്ഷം രൂപ വിലമതിക്കുന്ന ഫ്ലാറ്റായിരുന്നു വിജയിക്ക് സമ്മാനമായി
ലഭിച്ചിരുന്നത്. എന്നാല്‍ നാലും അഞ്ചും സീസണുകളില്‍ 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ്
വിജയികള്‍ക്ക് ലഭിച്ചത്. അതേസമയം അഖില്‍ മാരാറുടെ സമ്മാനത്തുകയില്‍ നിന്നും മണി ബോക്സിലൂടെ
നാദിറ എടുത്ത തുകയും കുറയും.ക്യാഷ് പ്രൈസിന് പുറമെ സീസണ്‍ 5 വിജയി അഖില്‍ മാരാർക്ക്
അപ്രതീക്ഷിതമായി ലഭിച്ച സമ്മാനമായിരുന്നു മാരുതി സുസുകിയെ ഫ്രോങ്ക്സ് എന്ന പുതിയ കാർ.
ഷോയുടെ സ്പോണ്‍സർമാരില്‍ ഒരാള്‍ കുടിയായ മാരുതി സുസുകി ഒന്നാം സ്ഥാനം നേടിയ അഖില്‍ 
മാരാർക്ക് കാറും സമ്മാനമായി നല്‍കുകയായിരുന്നു. മാരുതി സുസുകിയുടെ ഏറ്റവും പുതിയ മോഡലായ
ഫ്രോങ്ക്സ് ക്രോസോവറിന് 7.47 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില
വരുന്നത്.സമ്മാനമായി പ്രഖ്യാപിച്ച ഈ കാർ മാസങ്ങള്‍ കഴിഞ്ഞിട്ടും അഖില്‍ മാരാർക്ക് കിട്ടിയില്ലെന്നതാണ്
ശ്രദ്ധേയം. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് അഖില്‍ മാരാറും മുന്നോട്ട് 
വന്നിരിക്കുകയാണ്. വാഹനം ലഭിക്കാനുണ്ടാവുന്ന കാലതാമസത്തെക്കുറിച്ചാണ് താരം പറയുന്നത്.
ഓണത്തിന് മുമ്പ് തന്നെ ഡെലിവറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന്
അഖില്‍ മാരാർ വ്യക്തമാക്കുന്നു.വൈഫിന് കൂടി ഉപയോഗിക്കാന്‍ വേണ്ടി ഓട്ടോമാറ്റിക്ക് ഫുള്‍
ഓപ്ഷന്‍ വാഹനമാണ് ഞാന്‍ താല്‍പര്യപ്പെട്ടത്. വാഹനം കിട്ടുന്നതിന് അവർ പറയുന്നത് അനുസരിച്ച്
നികുതി, ഇന്‍ഷൂറന്‍സ് തുടങ്ങി ആറ് ലക്ഷത്തോളം രൂപ ഞാന്‍ അടയ്ക്കുകയും വേണം. ആ പൈസ എപ്പോള്‍
വേണമെങ്കിലും അടയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഇതുവരെ കാർ കമ്പനിയുടെ ഭാഗത്ത്
നിന്നും ഇതുവരെ ഒരു പ്രതികരണവും വന്നില്ല എന്നാണ് അഖിൽ മാരാര് വിഡിയോയിൽ പറയുന്നത് .

ചാനല്‍ അധികൃതരുടെ ഭാഗത്ത് നിന്നും എപ്പോഴും പ്രതികരണം ലഭിക്കുന്നുണ്ട്. ഇത് ഒരു പരാതിയോ
പരിഭവമോ ആയി പറയുന്നില്ല. കുറഞ്ഞ പക്ഷം ഇടപെടുന്ന ഒരു രീതിയുണ്ടല്ലോ. സമ്മാനം കൊടുക്കുന്ന
വണ്ടിയാണ്, ലഭിക്കാന്‍ ആറ് മാസം കഴിയുമെങ്കിലും അതിനിടയ്ക്ക് ഒരു മറുപടി തരാമല്ലോ. 
കാത്തിരിക്കാന്‍ നമ്മളും തയ്യാറാണെന്നും അഖില്‍ മാരാർ ചോദിക്കുന്നു.ഏഷ്യാനെറ്റ് അധികൃതരോട്
അവരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രതികരണം ലഭിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍,
ഒന്നും ലഭിച്ചിട്ടില്ലെന്നാണ്. അതുകൊണ്ട്, എന്തെങ്കിലും പ്രതികരണം അവരുടെ ഭാഗത്ത് നിന്നും
ഉണ്ടാവുമോ എന്ന് അറിയാനാണ് ഈ വീഡിയോ ഞാന്‍ ഇവിടുന്ന്. ചുരുക്കത്തില്‍ എനിക്ക് വണ്ടി
കിട്ടിയിട്ടില്ലെന്ന് മാത്രമല്ല, മാരുതിയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം പോലും ലഭിച്ചിട്ടില്ല.
അതോടൊപ്പം തന്നെ കോണ്‍ഫിഡന്റ് ഗ്രൂപ്പുകാരെ എനിക്ക് അഭിന്ദിക്കാതിരിക്കാനും വയ്യ. അവർ
കൃത്യ സമയത്ത് തന്നെ ബന്ധപ്പെട്ടു. അവർ വലിയ പരിപാടിയായിട്ടായിരുന്നു പരിപാടി പ്ലാന്‍
ചെയ്തത്. എന്നാല്‍ എനിക്ക് ആ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടതുകൊണ്ട്
ചെക്ക് തന്നു, പിന്നാലെ അക്കൌണ്ടില്‍ ക്യാഷും വന്നു, പരിപാടി ക്ലോസ്. എന്നാല്‍ കാറിന്റെ
കാര്യത്തില്‍ ഒരു അനക്കം പോലും അവരുടെ ഭാഗത്ത് നിന്നില്ലെന്നും ബിഗ് ബോസ് സീസണ്‍ 5 
ജേതാവ് വ്യക്തമാക്കുന്നു.

 
