# സ്വർണ്ണം വാടകയ്ക്ക് എടുത്ത് മാത്രമെ കെട്ടിക്കൂവെന്ന് പറഞ്ഞു ; ഞാൻ പറയുമ്പോൾ എല്ലാം പുച്ഛമാണല്ലോ…

- Link: https://ml.b4blaze.com/bigg-boss-news/akhil-marar-on-his-wedding
- Published: 2023-07-26T19:38:44+05:30
- Author: Shilpa

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ മലയാളി മനസ്സിൽ കയറിക്കൂടിയ താരമാണ് അഖിൽ മാരാർ. അഞ്ചാം
സീസണിൽ അഖിൽ മാരാർ വിജയി ആയതോടെ താരത്തെ താഴത്തും തലയിലും വെക്കാതെയാണ് ആരാധകർ കൊണ്ട്
നടക്കുന്നത്. 80% വോട്ട് നേടിയാണ് അഖിൽ മാരാർ ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ ടൈറ്റിൽ
വിന്നറായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-26-193545-250x300.png?resize=753%2C904&ssl=1)

ഒട്ടനവധി ആരാധകരുള്ള അഖിലിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ
ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്.
തന്റെ വിവാഹത്തിനിടയിൽ നടന്ന രസകരമായ കാര്യങ്ങളെ തന്റേതായ നർമ്മത്തിൽ പൊതിഞ്ഞുകൊണ്ടാണ്
അഖിൽ പറഞ്ഞിരിക്കുന്നത്. ‘കരിമണി മാല ഇട്ടിട്ട് കെട്ടിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്…
പക്ഷെ അവർ കേട്ടില്ല. സ്വർണ്ണം വാടകയ്ക്ക് എടുത്ത് മാത്രമെ കെട്ടിക്കൂവെന്ന് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-26-193639-300x291.png?resize=839%2C814&ssl=1)

ഞാൻ ഭാവിയിൽ രക്ഷപ്പെടുമെന്ന് ഞാൻ പറഞ്ഞതാണ്. ഞാൻ പറയുമ്പോൾ എല്ലാം പുച്ഛമാണല്ലോ… എന്റെ
മനസിൽ ഒരു ധാരണയുണ്ടായിരുന്നു 2020, 2021 ആകുമ്പോഴേക്കും എന്നെ കേരളത്തിൽ നാല് പേര്
അറിയുകയോ അല്ലെങ്കിൽ നമ്മുടെ അഭിപ്രായം പത്ത് പേര് കേൾക്കുന്ന ലെവലിലേക്ക് കാര്യങ്ങൾ
എത്തുകയോ ചെയ്യുമെന്ന്.’ എന്നായിരുന്നു അഖിൽ അഭിമുഖത്തിനിടയിൽ പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-26-193701-300x259.png?resize=806%2C696&ssl=1)
