# എനിക്ക് ഈ കാര്യത്തിൽ പൊതു ജനത്തെ പറ്റിക്കാൻ താല്പര്യമില്ല, അഖിൽ മാരാർ 

- Link: https://ml.b4blaze.com/bigg-boss-news/akhil-marar-talk-about-in-advertisement
- Published: 2023-07-25T11:10:20+05:30
- Author: B4blaze News Desk

ബിഗ് ബോസ് അഞ്ചാം സീസണിലെ വിന്നറായ അഖിൽ മാരാർ സമൂഹത്തിലെ എന്തു കാര്യങ്ങളും വെട്ടിത്തുറന്നു
പറയുന്ന ഒരു വ്യക്തികൂടിയാണ്, ഇപ്പോൾ അതുപോലൊരു തുറന്നു പറച്ചിലാണ് മാരാർ പങ്കുവെക്കുന്നത്.
ബിഗ് ബോസ്സിൽ നിന്നും വിന്നറായി തിരിച്ചെത്തിയ തനിക്കു ഒരുപാട് സ്വീകരണങ്ങളും, പരസ്യ
ചിത്രങ്ങളിലേക്കും വിളിക്കാറുണ്ട്, എന്നാൽ ഇപ്പോൾ ഈ അടുത്തിടയിൽ തന്നെ ഒരു പരസ്യചിത്രത്തിനു
വേണ്ടി വിളിച്ചിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/akhil1.jpeg?resize
=1080%2C1079&ssl=1)

എന്നാൽ വ്യക്തിപരമായി താൻ ഉപയോഗിക്കാത്ത സാധനങ്ങൾക്ക് പരസ്യം കൊടുത്തുകൊണ്ട് പൊതു ജനങ്ങളെ
പറ്റിക്കാൻ തനിക്കു പറ്റില്ല, അഖിൽ മാരാർ വ്യക്തമാക്കി. എനിക്ക് അങ്ങനെയുള്ള പരസ്യചിത്രങ്ങളിൽ
അഭിനയിക്കാൻ താല്പര്യമില്ല. ഞാൻ ഒരു ഉത്പന്നം വാങ്ങിച്ചോ, അത് ഉപയോഗിച്ചോ നോക്കാതെ 
ഒരു ഉത്പന്നം ജനങ്ങൾ വാങ്ങാൻ പറയുന്ന പരസ്യ തട്ടിപ്പിനെ താൻ ഒരിക്കലും തയ്യാർ അല്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/akhil-marar1.jpeg?
resize=1440%2C1440&ssl=1)

ഞാൻ എടുത്ത ഈ തീരുമാനത്തിന്റെ പേരിൽ ഒരുപാടു പരസ്യ കമ്പിനികളുടെ വെറുപ്പ് സമ്പാദിച്ചിട്ടുണ്ട്,
ഞാൻ ഒരു അഹങ്കാരി ആണെന്ന് അവർക്ക് തോന്നിയേക്കാം, എന്നാൽ ഇനിയും ആ വെറുപ്പ് ഞാൻ തുടർന്നിരിക്കും
എന്നാലും പൊതുജനത്തെ പറ്റിക്കാൻ തനിക്ക് താല്പര്യമില്ല അഖിൽ മാരാർ പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/akhil3.jpeg?resize
=1440%2C1440&ssl=1)

 
