# ബിഗ്ഗ് ബോസ്സ് വീട്ടില്‍ ലക്ഷ്മിയോളം ശുചിത്വബോധവും വ്യക്തിശുചിത്വവും ഉള്ള മറ്റൊരാളുണ്ടായിരുന്നില്ല..!! കുറിപ്പ് ശ്രദ്ധ നേടുന്നു..!

- Link: https://ml.b4blaze.com/bigg-boss-news/anju-parvathy-facebook-post-about-lakshmipriya
- Published: 2022-07-03T11:03:25+05:30
- Author: Sreekumar

അങ്ങനെ ബിഗ്ഗ് ബോസ്സ് നാലാം സീസണും ഇവിടെ അവസാനിക്കുകയാണ്. വിജയി ആരെന്ന് അറിയാന്‍ 
ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ.. ഷോയിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായ ലക്ഷ്മിപ്രിയയെ
കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അഞ്ജു പാര്‍വ്വതിയാണ്
ലക്ഷ്മിപ്രിയയെ കുറിച്ചുള്ള ഈ കുറിപ്പ് പങ്കുവെച്ച് എത്തിയത്. ഏറ്റവും പ്രിയപ്പെട്ട
ഒരുവള്‍ മത്സരാര്‍ത്ഥിയായി പങ്കെടുത്ത ഷോ ആയതിനാല്‍ മുന്‍പുള്ള സീസണുകളേക്കാള്‍ ഏറ്റവും
പ്രിയപ്പെട്ട സീസണ്‍ ആയിരുന്നു ഈ സീസണ്‍… എന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/lakshmi-priya-2.
jpg?resize=696%2C364&ssl=1)

ലക്ഷ്മി പ്രിയയെ കുറിച്ച് അഞ്ജു പാര്‍വ്വതി പറയുന്നത്. ക്വീന്‍ ഓഫ് ഇമോഷന്‍സ് എന്നാണ്
ലക്ഷ്മിപ്രിയയെ വിശേഷിപ്പിക്കുന്നത്. അത് എത്രത്തോളും അര്‍ത്ഥവത്തായ വിശേഷണമാണെന്ന്
കുറിപ്പില്‍ പറയുന്നു. ലക്ഷ്മിപ്രിയ ഹൗസിലെ മികച്ച ഒരു കണ്ടന്റ് മേക്കര്‍ ആയിരുന്നു.
അതിന് അനേകം കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് അവര്‍ അവിടെ അവരായി തന്നെ നിന്നുവെന്നതാണ്.
തന്റെ നിലപാട് വീട്ടില്‍ കൃത്യമായി തുറന്ന് പറഞ്ഞ വ്യക്തിയാണ് ലക്ഷ്മി പ്രിയ. അതേസമയം,
ലക്ഷ്മിപ്രിയയുടെ ശുചിത്വ ബോധത്തെ കുറിച്ചും ഈ കുറിപ്പില്‍ വ്യക്തമാക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/anju-3.jpg?resize
=483%2C496&ssl=1)

ആ വീട്ടില്‍ ലക്ഷ്മിയോളം ശുചിത്വബോധവും വ്യക്തിശുചിത്വവും ഉള്ള മറ്റൊരാളുണ്ടായിരുന്നില്ല.’
അടുക്കളയെ പോലും അരങ്ങാക്കി മാറ്റിയ ലക്ഷ്മി മാതൃത്വം തുളുമ്പുന്ന ഭാവത്തോടെ ഏവര്‍ക്കും
വച്ചു വിളമ്പി. ഉള്ള സാധനങ്ങള്‍ കൊണ്ട് എങ്ങനെ ഏവരുടെയും വയറു നിറയ്ക്കാം എന്ന് ചിന്തിച്ചു.
തെറ്റ് ആര് ചെയ്താലും മുഖം നോക്കാതെ വിമര്‍ശിച്ചു… എന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/lakshmi-priya-5.
jpg?resize=696%2C392&ssl=1)

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട വ്യക്തിയാണ് ലക്ഷ്മി പ്രിയ. ആരുടെ മുന്നിലും
തോറ്റു കൊടുക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച മനസ്സുമായി ജീവിതം എന്ന വലിയ റിയാലിറ്റി
ഷോയില്‍ പൊരുതി നില്‍ക്കുന്നു എന്നാണ് കുറിപ്പിലൂടെ ലക്ഷ്മിയെ കുറിച്ച് അഞ്ജു പാര്‍വ്വതി
പറഞ്ഞുവെയ്ക്കുന്നത്. ബിഗ് ബോസിന്റെ നൂറാമത്തെ ദിവസം ബിഗ്ഗ് ബോസ്സ് സീസണിന്റെ വിജയി
ആകുന്നത്.. ഈ റിയല്‍ സ്ത്രീ ആയിരിക്കും എന്ന പ്രതീക്ഷയും അഞ്ജു കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നു.
