# ‘ആരെയും നിര്‍ബന്ധിച്ച് വിവാഹം കഴിക്കരുത്, റോബിനൊപ്പം’; നിലപാട് വ്യക്തമാക്കി നിമിഷ

- Link: https://ml.b4blaze.com/bigg-boss-news/bigg-boss-fame-nimisha-reveals-she-is-with-in-robin-radhakrishnan
- Published: 2022-07-16T19:41:26+05:30
- Author: Rahul

ബിഗ് ബോസില്‍ നിന്നൊരു പ്രണയ ജോഡികളെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ദില്‍ഷയും 
റോബിനും വിവാഹം കഴിച്ചേക്കും എന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ദില്‍ഷ റോബിനോട്
നോ പറഞ്ഞതോടെ ഈ പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദില്‍ഷ ഇന്‍സ്റ്റഗ്രാമില്‍
പോസ്റ്റ് ചെയ്ത വീഡിയോ ചര്‍ച്ചയായിരുന്നു. ബിഗ് ബോസ് ഹൗസിലെ തന്റെ ഉറ്റ സുഹൃത്തുക്കളായ
ബ്ലെസ്ലിയോടും റോബിനോടും ഇനി ഒരു രീതിയിലുള്ള റിലേഷനും മുന്നോട്ട് കൊണ്ട് പോകുന്നില്ല
എന്നാണ് ദില്‍ഷ വീഡിയോയിലൂടെ പറഞ്ഞത്. തന്നോട് ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ അവസാന
മറുപടിയാണ് ഇതെന്ന് പറഞ്ഞാണ് ദില്‍ഷ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദില്‍ഷയുടെ പോസ്റ്റിനെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരുന്നു.
ഇതിന് റോബിനും ഇന്റസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ മറുപടി നല്‍കിയിരുന്നു. ദില്‍ഷയുടെ തീരുമാനത്തോട്
ബഹുമാനം മാത്രമെന്നും ഇനി മുന്നോട്ടുള്ള ജീവിതത്തില്‍ നല്ലത് വരട്ടെയെന്നും പറഞ്ഞ റോബിന്‍
നല്ല ഓര്‍മ്മകള്‍ തനിക്ക് സമ്മാനിച്ച ദില്‍ഷക്ക് നന്ദി പറയുന്നുമുണ്ട്. പിന്നീട് ഈ 
വിഷയത്തില്‍ പ്രതികരിച്ച് പല മത്സരാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ റോബിനെ
സപ്പോര്‍ട്ട് ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മത്സരാര്‍ത്ഥികളില്‍ ഒരാളായ നിമിഷ.

‘നിനക്ക് ഇതിലും മികച്ചത് കിട്ടും സിറ്റുവേഷന്‍ മറികടന്ന് വരൂ’എന്നാണ് നിമിഷ പറഞ്ഞത്.
ദില്‍ഷയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു, ആരും ആരെയും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും
നിമിഷ പറഞ്ഞു. എന്റെ ഫ്രണ്ടാണ് റോബിന്‍. അതുകൊണ്ട് അവനൊപ്പമാണ് നില്‍ക്കുന്നതെന്നും
അവന്‍ ഈ സിറ്റുവേഷന്‍ ഓവര്‍കം ചെയ്ത് വരുമെന്നും നിമിഷ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/bigboss.jpg?resize
=1280%2C720&ssl=1)

നിമിഷയും ജാസ്മിനുമാണ് ഇന്ന് റോബിനെ സപ്പോര്‍ട്ട് ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തത്. 
ദില്‍ഷയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നും താരങ്ങള്‍ പറഞ്ഞിരുന്നു. ഇവരെ ക്കൂടാതെ
അപര്‍ണ്ണ മള്‍ബറിയും ദില്‍ഷയുടെ പോസ്റ്റിന് കമന്റ് ചെയ്തിരുന്നു. എന്നാല്‍ ആ കമന്റിന്
നെഗറ്റീവ് കമന്റുകള്‍ കിട്ടിയതോടെ അപര്‍ണ്ണയുടെ കമന്റ് അപ്രത്യക്ഷമാവുകയായിരുന്നു.

എല്ലാവരുടേയും വ്യക്തിപരമായ തീരുമാനങ്ങളേയും ബഹുമാനിക്കുന്നു. അത് അവരുടെ ജീവിതമാണ്.
പക്ഷെ ജാസ്മിനും റിയാസും ഞാനും തമ്മിലുള്ള സൗഹൃദം റിയല്‍ അല്ലെന്ന് പറഞ്ഞവരോട്, ഞങ്ങള്‍
ഇപ്പോഴും സ്ട്രോംഗ് ആയി തന്നെ നില്‍ക്കുന്നത് കാണുന്നില്ലേയെന്നും നിമിഷ ചോദിച്ചിരുന്നു.
