# മോശം ചേഷ്ടകൾ കാണിച്ച ജാസ്മിന് വാണിംഗ് കൊടുത്ത് ബിഗ്ഗ്‌ബോസ്

- Link: https://ml.b4blaze.com/bigg-boss-news/bigg-boss-warns-jasmin-for-bad-behavior
- Published: 2024-05-28T18:48:09+05:30
- Author: Suji

ടിക്കറ്റ് റ്റു ഫിനാലെ ടാസ്കുകളാണ് ഇപ്പോൾ ഹൗസിൽ നടന്നുകൊണ്ടിരിക്കുന്നത്. ടാസ്കിനിടയിൽ
നിരുത്തരവാദപരമായി പെരുമാറിയ ജാസ്മി ബിഗ്ഗ്‌ബോസ് വർണിങ് നൽകിയിരിക്കുകയാണ്. ഏറ്റവും
പുതിയ പ്രോമോ വീഡിയോയിലാണ് ഇത് കാണിച്ചിരിക്കുന്നത്. ടിക്കറ്റ് റ്റു ഫിനാലെ മത്സരാർങ്ങളിൽ
പോയിന്റുകളുടെ പിൻബലമില്ലാതെ ഇവിടെ മുന്നോട്ട് പോകാൻ സാധ്യതയില്ലെന്നും അതിനുള്ള യോഗ്യതയില്ലെന്നും
തോന്നുന്ന രണ്ടു പേരെ പറയാനായിരുന്നു ബിഗ്‌ബോസ് നൽകിയ ഒരു ടാസ്ക്. ആദ്യം തന്നെ ജാസ്മിൻ
വന്നു  നോറയുടെ പേരാണ് പറയുന്നത്. അകത്ത് താൻ കാണുന്നത്തിന്റെ അടിസ്ഥാനത്തിൽ നോറയുടെ
ഗ്രാഫ് താഴ്ന്നു വരികയാണ് എന്നാണ് ജാസ്മിൻ പറഞ്ഞത്. സിജോ പറഞ്ഞത് ജാസ്മിന്റെയും നോറയുടെയും
പേരും ശ്രീതു നന്ദനയുടെ പേരും പറയുന്നുണ്ട്. ജിന്റോ ജാസ്മിന്റെ പേര് പറഞ്ഞതോടെ ഒരു 
പ്രത്യേക തരത്തിലുള്ള ആക്ഷനും ചേഷ്ടകളും ജാസ്മിൻ കാണിക്കുകയാണ്. നോറ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ
ജിന്റോയെ പിച്ചുകയും മാന്തുകയും ചെയ്തു തമാശ കളിക്കുന്ന ജാസ്മിനെയാണ് കാണുന്നത്. ജാസ്മിന്
ബിഹേവ് ചെയ്യാൻ അറിയില്ലെന്നനും ചേഷ്ടകൾ കാണിച്ചുകൊണ്ടിരിക്കുകയാണെന്നുമാന് നോറ പറയുന്നത്.
അതോടെയാണ് ബിഗ്ഗ്‌ബോസ് ജാസ്മിൻ വര്ണിങ്ങുമായി എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/a6.jpg?resize=1028%
2C575&ssl=1)

ജാസ്മിൻ ഇതൊരു ടാസ്‌കളേ എന്താണ് അതിനിടയിൽ ഇനങ്ങനെയൊക്കെ എന്നാണ് ബിഗ്ഗ്‌ബോസ് ജാസ്മിനോട്
ചോദിക്കുന്നത്. പ്രോമോ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വെയ്ക്കാണ്ട്
എപ്പിസോഡിൽ ജാസ്മിൻ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ജിന്റോ ആക്ഷൻ കാണിച്ചതിനെയാണ് ഇതുമായി
പ്രേക്ഷകർ താരതമ്യം ചെയ്യുന്നത്. ജാസ്മിൻ ചെയ്താൽ കുഴപ്പമില്ല ജിന്റോ ചെയ്താലാണ് കുഴപ്പമെന്നും
ഇത് ലാലേട്ടൻ ചോദിക്കണം ജിന്റോയോടെ ചോദിച്ചല്ലോ എന്നും വീക്കെൻഡ് എപ്പിസോഡിൽ ജാസ്മിൻ
സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ജിന്റോ ആക്ഷൻ കാണിച്ചെന്ന് പറഞ്ഞു കരഞ്ഞ ജാസ്മിൻ അതിന്
സമാനമായ തെറ്റ് ആവർത്തിക്കുന്നു ഇത്രെ ഉള്ളൂ ജാസ്മിൻ പറയുന്നതും പ്രവർത്തിയും തമ്മിൽ
യാതൊരു ബന്ധവുമില്ല എന്നൊക്കെയാണ് മിക്കവാറും കമന്റുകളുമായി എത്തുന്നത്. ജാസ്മിൻ ചെയ്ത
പ്രവർത്തിയിൽ ചിലർ ബിഗ്ഗ്‌ബോസിനെ തന്നെ വിമർശിക്കുന്നുമുണ്ട്. ജാമ്‌സിനോട് മാത്രം ഫേവറിസം
കാണിക്കുന്നുവെന്ന പതിവ് രീതിയാണ് ചിലർ പറയുന്നത്. അതേസമയം കഴിഞ്ഞ വെയ്ക്കണ്ട് എപ്പിസോഡിലാണ്
ലാലേട്ടന്റെ മുന്നിൽ വെച്ച് ജാസ്മിൻ സംസാരിക്കുന്നതിനിടയിൽ ജിന്റോ ഒരു ആക്ഷൻ കാണിച്ചതിനെ
ലാലേട്ടൻ ചോദ്യം ഹെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/b4-1.jpg?resize=
751%2C580&ssl=1)

വളരെ മോശം രീതിയിൽ ഗെയിം കളിക്കുന്ന വ്യക്തി ആരാണെന്നു പറയാനായിരുന്നു ജാമ്‌സിന് ലഭിച്ച
ടാസ്ക്. ജിന്റോയുടെ പേരാണ് അതിനു ജാസ്മിൻ പറഞ്ഞത്. അത് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു
ജിന്റോ ജാസ്മിനെതിരെ രോമം പറിച്ചു കളയുന്നത് പോലെ ഒരു അക്ഷൻ കാണിച്ചത്. അത് കണ്ടതോടെ
ഇതാണ് മോശമായി ഗെയിം കളിക്കുന്ന വ്യക്തിയുടെ പേര് പറയാൻ പറഞ്ഞപ്പോൾ ജിന്റോയുടെ പേര്
പറയാൻ കാരണമെന്നും ഉദാഹര സഹിതം കാണിച്ചതിന് നന്ദി എന്നും ജാസ്മിൻ പറയുകയായിരുന്നു. 
അതിനി ശേഷം ലാലേട്ടനും ജിന്റോയ്‌ക്കെതിരെ സംസാരിക്കുന്നതാണ് കണ്ടത്. അത് ഒരു ടാസ്‌ക്കല്ലേ,
അതിൽ ഇങ്ങനെയാണോ കാണക്കേണ്ടത് എന്നാണ് മോഹൻലാൽ ജിന്റോയോട്  ചോദിച്ചത്. ഇതിന് പിന്നാലെ
ജിന്റോ സോറി പറയുന്നുണ്ടെങ്കിലും തന്നോടല്ല സോറി പറയേണ്ടത് എന്ന് മോഹൻലാൽ പറയുന്നു.
പിന്നാലെ ജിന്റോ ജാസ്മിനോട് സോറി പറയുകയും ചെയ്തിരുന്നു. അതേസമയം
 ​ഗബ്രി ഔട്ടായതിന്
ശേഷമാണ് ജാസ്മിൻ ​ഗെയിമിൽ കൂടുതൽ ആക്റ്റീവ് ആയതും മറ്റുള്ളവരുമായി നന്നായി ഇടപഴകാൻ 
തുടങ്ങിയതും. ഫാമിലി ടാസ്ക്കിൽ ഉപ്പയും ഉമ്മയും വന്നതോടെ ജാസ്മിൻ കൂടുതൽ ശക്തമായി തന്നെ
കളിക്കാൻ തുടങ്ങി. ഇപ്പോഴും ഫൈനൽ 5 ൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് ജാസ്മിൻ എന്നാണ്
പ്രേക്ഷകർ പറയുന്നത്.
