# ദില്‍ഷയെ കുറിച്ചുള്ള ചോദ്യത്തിന് മുഖം തിരിച്ച് ബ്ലെസ്സ്‌ലി! ആദ്യ പ്രതികരണം ഇങ്ങനെ..!!

- Link: https://ml.b4blaze.com/bigg-boss-news/blesslee-reaction-after-bigg-boss-show
- Published: 2022-07-05T14:13:24+05:30
- Author: Sreekumar

ബിഗ് ബോസ് റിയാലിറ്റി ഷോ വഴി വലിയൊരു ആരാധക സമൂഹത്തെ സൃഷ്ടിച്ചെടുത്ത താരമാണ് മുഹമ്മദ്
ഡിലിജെന്റ് ബ്ലെസ്സ്‌ലി. ഷോയില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് സ്ഥാനം നേടി മുംബൈയില്‍ നിന്നും
താരം നാട്ടിലേക്ക് തിരിച്ച് വരികയാണ്. ഇപ്പോഴിതാ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ താരത്തിന്റെ
ആദ്യ പ്രതികരണത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ചോദ്യങ്ങള്‍ക്ക്
ഒന്നും കൃത്യമായി പ്രതികരിക്കാന്‍ ബ്ലെസ്സ്‌ലി തയ്യാറായിരുന്നില്ല.. എനിക്ക് ഒന്നും
പറയാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/blesslee-1.jpg?resize
=1280%2C720&ssl=1)

താരം പ്രതികരിച്ച് തുടങ്ങിയത്. എല്ലാവര്‍ക്കും നന്ദിയുണ്ട്… ഇപ്പോള്‍ ഒന്നും പറയാന്‍
സാധിക്കില്ല… ഞാന്‍ എപ്പിസോഡുകള്‍ കണ്ടിട്ടില്ല എന്നും താരം പറയുന്നു. ഒന്നും പറയാന്‍
പറ്റാത്തത് കൊണ്ടാണ്.. എന്നെ ഇത്രയും കാലം സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും ഒരുപാട്
നന്ദി എന്നാണ്.. ഇരു കൈകകളും കൂപ്പി.. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബ്ലെസ്സ്‌ലി പറഞ്ഞത്.
ദില്‍ഷ ജയിച്ചതില്‍ സന്തോഷം ഉണ്ടോ എന്ന ചോദ്യത്തിന് പെട്ടെന്ന് തന്നെ മുഖം തിരിച്ചുകൊണ്ട്
പോവുകയായിരുന്നു ബ്ലെസ്സ്‌ലി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/b1.jpg?resize=473%
2C514&ssl=1)

കൂട്ടൂകാരോടൊപ്പമാണ് താരം മുംബൈയില്‍ ഫ്‌ളൈറ്റ് കയറാന്‍ എത്തിയത്. ആദ്യം മുതല്‍ തന്നെ
ഒന്നും പ്രതികരിക്കാനുള്ള മാനസിക അവസ്ഥയില്‍ അല്ലെന്ന രീതിയില്‍ താരം സംസാരിച്ചിരുന്നു,
പിന്നീട് ദില്‍ഷയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ താരം സുഹൃത്തുക്കള്‍ക്കൊപ്പം
നടന്ന് നീങ്ങി. മാത്രമല്ല ബൈറ്റ് എടുക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ കെട്ടിപിടിച്ച്
അവര്‍ക്കുള്ള നന്ദിയും ബ്ലെസ്സ്‌ലി അറിയിച്ചു. ഫസ്റ്റ് റണ്ണര്‍ അപ്പ് ആയതിന്റെ സന്തോഷത്തെ
കുറിച്ച് എങ്കിലും സംസാരിക്കൂ എന്ന ചോദ്യത്തിനും കൃത്യമായി മറുപടി നല്‍കാതെ ഒഴിഞ്ഞ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dilsha-blessle.jpg?
resize=1280%2C720&ssl=1)

മാറുകയായിരുന്നു ബ്ലെസ്സ്‌ലി. ഇന്ന് വൈകിട്ടോടെ വീട്ടിലേക്ക് 100 ദിവസങ്ങള്‍ക്ക് ശേഷം
തിരിച്ച് എത്തുകയാണ് ബ്ലെസ്സ്‌ലി. താരത്തിനെ കാത്ത് വലിയൊരു ആരാധകസമൂഹം തന്നെ തിരുവനന്തപുരത്ത്
ഉണ്ട്. 100 ദിനങ്ങള്‍ ആ വീട്ടില്‍ പിടിച്ച് നിന്ന ബ്ലെസ്സ്‌ലി തന്നെ ആയിരുന്നു ദ റിയല്‍
മൈന്‍ഡ് ഗെയിമര്‍ എന്നാണ് താരത്തെ പിന്തുണച്ച് എത്തുന്നവര്‍ പറയുന്നത്. അതേസമയം, റിയാസിനെ
സപ്പോര്‍ട്ട് ചെയ്ത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/blesslee.jpg?resize
=1280%2C720&ssl=1)

രംഗത്ത് വന്നവരും ഏറെയായിരുന്നു. റിയാസിന് വലിയൊരു വരവേല്‍പ്പ് തന്നെ ആയിരുന്നു എയര്‍പോര്‍ട്ടില്‍
നിന്ന് ലഭിച്ചിരുന്നത്. ഫസ്റ്റ് റണ്ണര്‍ അപ്പ് ആയതില്‍ പ്രത്യേകിച്ച് സമ്മാനം ഒന്നും
ഇല്ലായിരുന്നു എങ്കിലും ലാലേട്ടന്‍ തന്ന ഓട്ടോഗ്രാഫാണ് എനിക്കുള്ള ഏറ്റവും വലിയ സമ്മാനം
എന്ന് പറഞ്ഞ് ബ്ലെസ്സ്‌ലി കഴിഞ്ഞ ദിവസം തന്നെ വീഡിയോ പങ്കുവെച്ച് എത്തിയിരുന്നു.
