# ദില്‍ഷയോട് പ്രേമമോ പ്രണയമോ..? മോഹന്‍ലാലിന്റെ ചോദ്യത്തിന് ബ്ലെസ്സ്‌ലിയുടെ മറുപടി ഇതാ..!

- Link: https://ml.b4blaze.com/bigg-boss-news/blessles-about-his-love-to-dilsha
- Published: 2022-06-27T10:37:20+05:30
- Author: Sreekumar

ബിഗ്ഗ് ബോസ്സ് വീട്ടിലെ മത്സരാര്‍ത്ഥി ദില്‍ഷയും ബ്ലെസ്സ്‌ലിയും തമ്മിലുള്ള ബന്ധത്തെ
കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. തനിക്ക് ബ്ലെസ്സ്‌ലി
ഒരു സഹോദരനെ പോലെ ആണെന്ന് ദില്‍ഷ പല തവണ ആവര്‍ത്തിച്ച് പറയുന്നുണ്ട്, ബ്ലെസ്സ്‌ലിയെ
അത് പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഷോയില്‍ വന്നതിന് ശേഷം ഡോക്ടര്‍
റോബിനോടൊപ്പം തന്നെ ബ്ലെസ്സ്‌ലിയേയും ദില്‍ഷ ഒരു ഫ്രണ്ട് എന്ന രീതിയില്‍ ചേര്‍ത്ത്
നിര്‍ത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/dilsha-1.jpg?resize
=1280%2C720&ssl=1)

എന്നാല്‍ ദില്‍ഷയോട് ബ്ലെസ്സ്‌ലിക്ക് സൗഹൃദത്തിന് അപ്പുറമുള്ള സ്‌നേഹമാണ്. ഇത് താരം
നിരവധി തവണ ദില്‍ഷയോട് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോര്‍ അതിന്റെ
അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സാക്ഷാല്‍
മോഹന്‍ലാല്‍ തന്നെ ചോദിച്ചിരിക്കുകയാണ്. വീക്കന്‍ഡ് എപ്പിസോഡില്‍ കഴിഞ്ഞ ദിവസം നടന്ന
സ്‌പോണ്‍സര്‍ ടാസ്‌ക്കില്‍ എന്തുകൊണ്ടാണ് ഈ ലില്ലി പൂക്കള്‍ ദില്‍ഷയോട് ഇഷ്ടമാണെന്ന്
പറഞ്ഞ് ബ്ലെസ്സ്‌ലി കൊടുത്തത് എന്ന് മോഹന്‍ലാല്‍ ചോദിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/biggboss-2.jpg?resize
=1920%2C1080&ssl=1)

ഈ ബന്ധത്തെ കുറിച്ച ചോദിച്ചപ്പോള്‍ എനിക്ക് ഭാഗ്യമില്ലെന്നും സ്‌നേഹിക്കപ്പെടാന്‍ ഭാഗ്യം
വേണമെന്നും ആയിരുന്നു ബ്ലെസ്സ്‌ലിയുടെ മറുപടി. ദില്‍ഷയ്ക്ക് എന്നോടുള്ളത് സഹോദര സ്‌നേഹമാണ്
എന്നാല്‍ തനിക്ക് ദില്‍ഷയോട് പ്രണയമാണ് എന്നാണ് ബ്ലെസ്ലി പറയുന്നത്. പ്രണയവും ബ്രദറും
എങ്ങനെ ശരിയാക്കിയെടുക്കുമെന്നും മോഹന്‍ലാല്‍ തിരിച്ചും ചോദിക്കുന്നു. പ്രണയം എന്തിനോടും
ആകാമെന്നും കാറ്റിനേയും അരുവിയേയും എല്ലാം പ്രണയിക്കാം എന്നും മോഹന്‍ലാല്‍ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/blessle.jpg?resize
=1200%2C900&ssl=1)

ആര്‍ക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം… എന്നാല്‍ അത് പ്രേമം ആകുമ്പോളാണ് പ്രശ്‌നം..
എന്ന് പറഞ്ഞുകൊണ്ട്.. ബ്ലെസ്സ്‌ലിയ്ക്ക് ദില്‍ഷയോട് പ്രേമമാണോ.. പ്രണയമാണോ എന്നും അദ്ദേഹം
ചോദിക്കുകയുണ്ടായി. അപ്പോള്‍ പ്രേമം ആണെന്നായിരുന്നു ബ്ലെസ്സ്‌ലിയുടെ മറുപടി. അതേസമയം,
ഡോക്ടര്‍ റോബിന്‍ ദില്‍ഷയോടുള്ള പ്രണയത്തെ കുറിച്ച് പുറത്ത് വന്നപ്പോള്‍ തുറന്ന് പറഞ്ഞിരുന്നു..
ഷോ കഴിഞ്ഞ് ഇതില്‍ ദില്‍ഷ എന്ത് തീരുമാനം എടുക്കുമെന്നത് അറിയാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.
