# ഉദ്ഘാടനം ലേഡി ബിഗ് ബോസ്..! ഡാന്‍സ് ഇല്ലാതെ എന്ത് ആഘോഷം!!

- Link: https://ml.b4blaze.com/bigg-boss-news/dilsha-inaguration-and-dance-video
- Published: 2022-07-14T12:53:53+05:30
- Author: Sreekumar

മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്.
ഇത്തവണ ഷോയുടെ ടൈറ്റില്‍ വിന്നറായി മാറിയ താരമായിരുന്നു ദില്‍ഷ. ബിഗ് ബോസ് റിയാലിറ്റി
ഷോയിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത താരം ഇപ്പോള്‍ തിരക്കുള്ള ഒരു സെലിബ്രിറ്റി
ആയി മാറിയിരിക്കുകയാണ്. താരം വയനാട് ഒരു കാര്‍ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയതിന്റെ 
ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dilu-01.jpg?resize
=512%2C591&ssl=1)

സഹോദരിക്ക് ഒപ്പം ആയിരുന്നു ദില്‍ഷ ഉദ്ഘാടനത്തിനായി എത്തിച്ചേര്‍ന്നത്. ആരാധകരുടെ വക
വലിയൊരു സ്വീകരണം തന്നെയാണ് താരത്തിന് അവിടെ നിന്ന് ലഭിച്ചത്. മാത്രമല്ല ഉദ്ഘാടന വേദിയില്‍
എത്തിയ ദില്‍ഷ ഔരു തകര്‍പ്പന്‍ ഡാന്‍സ് കൂടി തന്റെ ആരാധകര്‍ക്കായി കാഴ്ച്ചവെച്ചിരുന്നു.
ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ദില്‍ഷയുടെ ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്.
ഷോ കഴിഞ്ഞ് മറ്റ് മത്സാര്‍ത്ഥികള്‍ എല്ലാം സോഷ്യല്‍ മീഡിയ ഇടങ്ങളിലും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dilu-0.jpg?resize
=537%2C595&ssl=1)

അഭിമുഖങ്ങളിലും സജീമായിരുന്നു എങ്കിലും ബിഗ് ബോസിന്റെ ഇത്തവണത്തെ സീസണ്‍ വിന്നറായ ദില്‍ഷ
ചെറിയ ഒരു ഇടവേള എടുത്ത ശേഷമാണ് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ അടക്കം പ്രത്യക്ഷപ്പെട്ടത്.
അതിനുള്ള കൃത്യമായ കാരണവും താരം തുറന്ന് പറഞ്ഞിരുന്നു. ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ടൈറ്റില്‍
വിന്നര്‍ ആയെങ്കില്‍ കൂടി ദില്‍ഷ ഈ വിജയം അര്‍ഹിക്കുന്നില്ല എന്ന തരത്തില്‍ വലിയ ചര്‍ച്ചകള്‍
നടന്നിരുന്നു. ഇത് താരത്തെ വല്ലാതെ തളര്‍ത്തുകയും ചെയ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dilsha-4.jpg?resize
=850%2C943&ssl=1)

ഈ കാരണങ്ങള്‍ കൊണ്ടാണ് താന്‍ ചെറിയ ഒരു ബ്രേക്ക് എടുത്തത് എന്ന് ദില്‍ഷ അറിയിച്ചിരുന്നു…
എന്നാല്‍ ഇപ്പോള്‍ താരം നിറസാന്നിധ്യമായി മാറുകയാണ്. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും
ഫോട്ടോകളും എല്ലാം പങ്കുവെച്ച് ദില്‍ഷ ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട് ഇപ്പോള്‍.
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ ആദ്യത്തെ ലേഡി ടൈറ്റില്‍ വിന്നറായ ദില്‍ഷയുടെ കൂടുതല്‍
വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
