# ഒറ്റ നോട്ടത്തില്‍ ഹോളിവുഡ് നടിയെപ്പോലെ ;  വൈറലായി ദിൽഷയുടെ ചിത്രങ്ങള്‍

- Link: https://ml.b4blaze.com/bigg-boss-news/dilsha-prassannan-new-look
- Published: 2023-09-29T15:38:41+05:30
- Author: Sreekumar

ബിഗ് ബോസിലൂടെ ജീവിതം മാറി മറഞ്ഞ താരമാണ് ദില്‍ഷ പ്രസന്നന്‍. മലയാളത്തിലെ ഏറ്റവും സംഭവബഹുലമായ
സീസണായ നാലാം സീസണിലെ വിന്നറാണ് ദില്‍ഷ ഷോ കഴിഞ്ഞിട്ട് നാളുകളായെങ്കിലും നാലാം സീസണ്‍
തുടങ്ങി വച്ച തീപ്പൊരി ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ
ശേഷം ഡാൻസ് റീലുകളും സ്റ്റേജ് ഷോകളുമെല്ലാമായി ദില്‍ഷ തിരക്കിലാണ്. ഇപ്പോഴിതാ സിഡ്നിയില്‍
നിന്നുള്ള തന്റെ സ്റ്റൈലിഷ് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ദില്‍ഷ. ചിത്രം പകര്‍ത്തിയിരിക്കുന്നത്
ദില്‍ഷയുടെ ഡാൻസ് പാട്നറും നടനുമെല്ലാമായ റംസാൻ മുഹമ്മദാണ്.താരത്തിന്റെ ഫോട്ടോ വൈറലായതോടെ
സക്സസ് കണ്ണുകളില്‍ കാണാം. ദില്‍ഷയെ ഒറ്റ നോട്ടത്തില്‍ ഒരു ഹോളിവുഡ് നടിയായി തോന്നി
എന്നെല്ലാമാണ് ആരാധകര്‍ കമന്റ് ചെയ്തത് രാജകുമാരി എന്നാണ്. മറ്റ് ചിലര്‍ ദില്‍ഷയെ വിശേഷിപ്പിച്ചത്.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് വിന്നര്‍ പുരസ്‌കാരത്തിലേക്ക്
എത്തിയത്. ബിഗ് ബോസില്‍ നൂറ് ദിവസം നിന്നതിനേക്കാള്‍ താന്‍ അനുഭവിച്ചത് അവിടെ നിന്ന്
പുറത്തിറങ്ങിയപ്പോഴാണെന്നും ഒരിക്കലും ഇത്തരത്തില്‍ അനുഭവിക്കേണ്ടി വരുമെന്ന് താൻ വിചാരിച്ചിട്ടില്ലെന്നും
ഇങ്ങനെയൊക്കെ കേള്‍ക്കേണ്ടി വരുമെന്ന് താൻ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലെന്നുമാണ്
ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ദില്‍ഷ നെഗറ്റീവ് കമന്റുകളെ കുറിച്ച്‌ സംസാരിച്ച്‌
പറഞ്ഞത്. സീസണ്‍ ഫൈവ് കഴിഞ്ഞിട്ടും ദില്‍ഷയെ പരിഹസിക്കാനും കളിയാക്കാനും ഇപ്പോഴും ചിലര്‍
ശ്രമിക്കാറുണ്ട്. എന്നാല്‍ തുടക്കത്തില്‍ അതെല്ലാം ദില്‍ഷയെ ബാധിച്ചിരുന്നെങ്കിലും 
ഇപ്പോള്‍ നെഗറ്റീവുകളെ അവഗണിച്ച്‌ തന്റെ ജീവിതം ആസ്വദിക്കുകയാണ് ദില്‍ഷ. സ്വന്തമായി
കെട്ടിപടുത്ത സക്സസാണ് ദില്‍ഷയുടേത്.

ഡിഫോര്‍ഡാൻസ് മുതല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് ദില്‍ഷയുടേത്. അതുകൊണ്ട് 
തന്നെയാണ് ബിഗ് ബോസില്‍ എത്തിയപ്പോഴും ദില്‍ഷയ്ക്ക് ആ സ്നേഹം ലഭിച്ചത്. അടുത്തിടെ സിനിമയിലേക്കും
അരങ്ങേറിയിരുന്നു ദില്‍ഷ. ബിഗ് ബോസിലേക്ക് പോകും മുമ്പ് ചില സീരിയലുകളില്‍ ദില്‍ഷ അഭിനയിച്ചിരുന്നു.
ബിഗ് ബോസിന് ശേഷമാണ് സിനിമാ അവസരങ്ങള്‍‌ ദില്‍ഷയെ തേടി വന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ്
അവതരിപ്പിക്കുന്ന ഓ സിന്‍ഡ്രല്ല എന്ന ചിത്രത്തില്‍ നായികയായാണ് ദില്‍ഷയുടെ സിനിമാ എന്‍ട്രി..
അജു വര്‍ഗീസും അനൂപ് മോനോനുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍
അടുത്തിടെ പുറത്തിറങ്ങിയപ്പോഴും വലിയ സ്വീകരണം ലഭിച്ചിരുന്നു. ബിഗ് ബോസ് ഷോയ്ക്കിടയില്‍
സഹമത്സരാര്‍ത്ഥി റോബിൻ ദില്‍ഷയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞ്
പുറത്തിറങ്ങിയ ദില്‍ഷ റോബിനോട് നോ പറഞ്ഞതിനെ തുടര്‍ന്നാണ് വലിയ രീതിയില്‍ സൈബര്‍ ആക്രമണം
താരത്തിന് വന്ന് തുടങ്ങിയത്. എന്നാല്‍ ഡീഗ്രേഡിങിലും തളരാതെ മുന്നോട്ട് പോയി എത്തിപ്പെടാത്ത
ഉയരങ്ങള്‍ കീഴടക്കി കാണിച്ച്‌ കൊടുത്തതോടെ ദില്‍ഷയ്ക്കുള്ള ഹേറ്റേഴ്സും കുറഞ്ഞു.ഇപ്പോള്‍
ദില്‍ഷയുടെ പോസ്റ്റുകളില്‍ നെഗറ്റീവ് കമന്റുള്‍ കാണാൻ സാധിക്കുകയില്ല. ഇന്‍സ്റ്റഗ്രാമില്‍
നിരവധി ഫോളോവേഴ്സുള്ള ദില്‍ഷ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണ്. ബിഗ്ബോസില്‍
നിന്നും വന്നതിന് പിന്നാലെ ഫോട്ടോഷൂട്ടുകളും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്
താരം. ദില്‍ഷ-റംസാൻ കോമ്പോയിലുള്ള റീല്‍ വീഡിയോകള്‍ക്കാണ് ആരാധകര്‍ കൂടുതല്‍.
