# എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള അവസാനത്തെ മറുപടിയുമായി ദില്‍ഷ…!

- Link: https://ml.b4blaze.com/bigg-boss-news/dilshas-video-the-final-answer-all-the-queries
- Published: 2022-07-16T09:01:20+05:30
- Author: Sreekumar

ഡോക്ടര്‍ റോബിനുമായുള്ള ദില്‍ഷയുടെ വിവാഹം, ബ്ലെസ്സ്‌ലിയുമായുള്ള സൗഹൃദം ഇതേ സംബന്ധിച്ചുള്ള
എല്ലാവരുടേയും ചോദ്യത്തിന് ഒടുവില്‍ ഉത്തരവുമായി എത്തിയിരിക്കുകയാണ് ദില്‍ഷ. ബിഗ് ബോസ്
മലാളം സീസണ്‍ ഫോറിന് അകത്ത് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സൗഹൃദമായിരുന്നു ദില്‍ഷ-
ബ്ലെസ്സ്‌ലി-റോബിന്‍ ഫ്രണ്ട്‌സ്ഷിപ്പ്. എന്നാല്‍ പിന്നീട് ഇരുവരും ദില്‍ഷയോട് പ്രണയം
ആണെന്ന് തുറന്ന് പറഞ്ഞതോടെ പിന്നീട് വന്ന പ്രശ്‌നങ്ങളുടെ ഫലമായി ഈ ഫ്രണ്ട്ഷിപ്പിന് 
വിള്ളല്‍ വീണിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dil1.jpg?resize=
561%2C611&ssl=1)

ഇപ്പോഴിതാ ദില്‍ഷ തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഇനി ബ്ലെസ്സ്‌ലിയും ഡോക്ടര്‍ റോബിനുമായും
തനിക്ക് ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനുള്ള വ്യക്തമായ കാരണങ്ങളും
താരം വീഡിയോയിലൂടെ പറയുന്നുണ്ട്. തന്നെ തട്ടിക്കളിച്ച് എല്ലാവര്‍ക്കും മതിയായോ എന്ന്
ചോദിച്ചു കൊണ്ട് വളരെ വിഷമത്തോടെയും സങ്കടത്തോടെയുമാണ് ദില്‍ഷ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഡോക്ടര്‍ റോബിന്റേയും ബ്ലെസ്സ്‌ലിയുടേയും ഇടയില്‍ ഇട്ട് തന്നെ എല്ലാവരും ചേര്‍ന്ന് 
തട്ടിക്കളിക്കുകയാണ് താന്‍ ഒരു പാവയല്ല… അവര്‍ക്ക് രണ്ട് പേര്‍ക്കും ദോഷം വരുന്ന ഒരു
കാര്യവും താന്‍ ചെയ്തിട്ടില്ല..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dilsha-676.jpg?resize
=696%2C392&ssl=1)

നല്‍കുന്ന ഓരോ അഭിമുഖങ്ങളില്‍ പോലും പറയുന്ന ഓരോ വാക്കുകളും ശ്രദ്ധിച്ചാണ് പറയുന്നത്..
താന്‍ കാരണം അവര്‍ക്ക് ഒരു പ്രശ്‌നം വരരുത് എന്ന് ആലോചിച്ചിട്ടാണ് അത്. പക്ഷേ തനിക്ക്
എതിരെ ഇത്രവലിയ ഡീഗ്രേഡിംഗും കുറ്റപ്പെടുത്തലുകളും വന്നിട്ടും തനിക്ക് വേണ്ടി ആരും 
നിന്നില്ലെന്നും സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചില്ലെന്നും ദില്‍ഷ പറയുന്നു.. തനിക്ക്
എതിരെ വരുന്ന കുറ്റപ്പെടുത്തലുകള്‍ കേട്ട് അച്ഛനും അമ്മയും ആകെ തകര്‍ന്നിരിക്കുകയാണ്.
അവരുടെ സങ്കടം തനിക്ക് സഹിക്കാന്‍ കഴിയുന്നില്ല എന്നും ദില്‍ഷ പറഞ്ഞു. തനിക്ക് ഈ ബിഗ്
ബോസ് ടൈറ്റില്‍ കിട്ടിയത് ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ചെയ്ത വോട്ടുകൊണ്ടാണ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dilsha-3-pg.jpg?
resize=696%2C364&ssl=1)

എന്നിട്ട് ഇപ്പോള്‍ അവര്‍ തന്നെ പറയുന്നു.. താന്‍ ഇതിന് അര്‍ഹയല്ല എന്ന്.. ബിഗ് ബോസ്
വീട്ടില്‍ നന്നായി ഗെയിം കളിച്ച് ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് താന്‍ 100 ദിവസം
നിന്നത് എന്നും അതുകൊണ്ട് താന്‍ ഇതിന് അര്‍ഹയാണെന്നും ദില്‍ഷ പറഞ്ഞു.. ഞാന്‍ തെറ്റായി…
ലൗ ട്രാക്ക് പിടിച്ചാണ് പോകുന്നത് എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നു എങ്കില്‍ എന്നെ
വോട്ട് ചെയ്ത് മുന്നോട്ട് കൊണ്ടു പോകരുത് എന്ന് താന്‍ പറഞ്ഞതാണ് എന്നും ദില്‍ഷ ഓര്‍മ്മപ്പെടുത്തുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dilsha-blessle.jpg?
resize=696%2C392&ssl=1)

അതേസമയം, റോബിനുമായുള്ള വിവാഹത്തിനെ കുറിച്ചും ദില്‍ഷ സംസാരിച്ചിരുന്നു. തനിക്ക് സമയം
വേണം ആലോചിക്കാന്‍ എന്ന് താന്‍ ഡോക്ടര്‍ റോബിനോട് പറഞ്ഞതാണെന്നും എന്നാല്‍ കാത്ത് നില്‍ക്കാന്‍
കഴിയാത്ത വിധം വിവാഹത്തിന് വേണ്ടി റോബിന് വീട്ടില്‍ നിന്ന് നല്ല സമ്മര്‍ദ്ദം ഉണ്ടെന്നുമാണ്
ദില്‍ഷ പറഞ്ഞത്.
