# അവര്‍ക്ക് ആശംസകള്‍ നേരുന്നു..!  ഒന്നും പറയാന്‍ ഇല്ലെന്ന് ദില്‍ഷ..!

- Link: https://ml.b4blaze.com/bigg-boss-news/dilshas-wishes-to-dr-robin-and-arati-podi
- Published: 2022-08-28T11:03:54+05:30
- Author: Sreekumar

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്റേയും നടിയും മോഡലുമായ ആരതി പൊടിയുടേയും വിവാഹത്തിന്
എല്ലാവിധ ആശംസകളും നേര്‍ന്ന് എത്തിയ ദില്‍ഷയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍
ശ്രദ്ധ നേടുന്നത്. ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയതായിരുന്നു താരം, മലയാളത്തിലെ ആദ്യത്തെ
ലേഡി ബിഗ് ബോസിനെ നേരില്‍ കാണാന്‍ നിരവധി ആരാധകരാണ് എത്തിച്ചേര്‍ന്നിരുന്നത്. അവരോടൊപ്പം
സമയം ചിലവിട്ട് സെല്‍ഫിയും എടുത്ത് മടങ്ങുന്ന വഴിയാണ് താരത്തോട് വീണ്ടും ഡോക്ടര്‍ റോബിന്‍
രാധാകൃഷ്ണനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/dilu-121.jpg?resize
=792%2C442&ssl=1)

പെട്ടെന്ന് തന്നെ കൈകൂപ്പി.. അതേ കുറിച്ച് ഒന്നും പറയാന്‍ ഇല്ലെന്ന് ആയിരുന്നു ദില്‍ഷയുടെ
പ്രതികരണം.. പെട്ടെന്ന് തന്നെ റോബിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞില്ലേ… അതേ കുറിച്ച് എന്താണ്
പറയാന്‍ ഉള്ളത് എന്ന ചോദിച്ചപ്പോള്‍.. അവര്‍ക്ക് രണ്ട് പേര്‍ക്കും ആശംസകള്‍ നേരുന്നു
എന്നാണ് ദില്‍ഷ കാറില്‍ ഇരുന്ന് പറഞ്ഞത്. നടിയും മോഡലുമായ ആരതിയുമായി തന്റെ വിവാഹം 
ഫെബ്രുവരിയില്‍ ഉണ്ടാകും എന്ന് റോബിന്‍ തന്നെ ആരാധകരെ അറിയിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/dr-robin-arathi.
jpg?resize=1280%2C720&ssl=1)

എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്ന തരത്തില്‍ എന്നെ കുറിച്ച് വാര്‍ത്തകള്‍ വരുന്നുണ്ട് എന്നും..
എന്നാല്‍ അങ്ങനെ ഒന്നും നടന്നിട്ടില്ല എന്നും പറഞ്ഞ റോബിന്‍ എന്നാല്‍ താന്‍ കമ്മിറ്റഡ്
ആണെന്ന് ഒരു പൊതുവേദിയില്‍ വെച്ച് പറയുകയായിരുന്നു. അവിടെ വെച്ചാണ് വിവാഹക്കാര്യം റോബിന്‍
വെളിപ്പെടുത്തിയത്. അതേസമയം, ദില്‍ഷയുമായി തനിക്ക് ഇനി ഒരു ബന്ധവും ഇല്ലെന്നും ഫ്രണ്ട്ഷിപ്പ്
ഒന്നും തുടരുന്നില്ല എന്നും റോബിന്‍ അറിയിച്ചിരുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/robin-video.jpg?
resize=1280%2C720&ssl=1)

ദില്‍ഷയേയും ഫാമിലിയേയും കുറിച്ച് ആരും ഇനി മോശം പറയരുത് എന്നും.. ഫാന്‍ ഫൈറ്റ് ഒഴിവാക്കണം
എന്നും റോബിന്‍ വീഡിയോ പങ്കുവെച്ച് തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍
ഈ വീഡിയോ ഇടാന്‍ റോബിന്‍ ഒരുപാട് വൈകിപ്പോയി എന്നായിരുന്നു ദില്‍ഷയുടെ സഹോദരിമാര്‍ 
പ്രതികരിച്ചത്. വൈകി ആണെങ്കിലും ഇത് പറയാന്‍ കാണിച്ച മനസ്സിന് അവര്‍ നന്ദിയും അറിയിച്ചിരുന്നു.
