# ഒടുവില്‍ അതും സംഭവിച്ചു! ഈ തീ ആളിക്കത്തും എന്ന് ഡോക്ടര്‍ റോബിന്റെ ആരാധകര്‍!!

- Link: https://ml.b4blaze.com/bigg-boss-news/dr-robins-instagram-account-verified
- Published: 2022-07-13T09:19:25+05:30
- Author: Sreekumar

പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന ബിഗ് ബോസ് സീസണ്‍ ഫോറിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയനായ
താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ പങ്കെടുത്തതോടെ പൊതു ജനത്തിന് ഇടയില്‍
വലിയൊരു ഫാന്‍ബേസ് സൃഷ്ടിച്ചെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. റോബിന്റെ ഓരോ ചെറിയ
നേട്ടങ്ങള്‍ പോലും ആഘോഷമാക്കി മാറ്റുന്ന ആരാധകര്‍ക്ക് ഇതാ പുതിയൊരു ആഘോഷ നിമിഷം വന്നെത്തിയിരിക്കുകയാണ്…
സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ താരമായി മാറിയ ഡോക്ടര്‍ റോബിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്
വെരിഫൈഡ് ആയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/robin-89.jpg?resize
=1280%2C720&ssl=1)

ഇതാണ് ഇപ്പോള്‍ ഡോക്ടര്‍ റോബിന്റെ ആരാധകരും ആഘോഷമാക്കി മാറ്റുന്നത്. കുറച്ച് നാളുകള്‍ക്ക്
മുന്‍പായിരുന്നു താരത്തിന് വണ്‍ മില്യണ്‍ ആളുകള്‍ ഫോളോവേഴ്‌സ് ആയി ഇന്‍സ്റ്റഗ്രാമില്‍
തികഞ്ഞത്. അതും റോബിന്റെ ഫാന്‍സ് പേജുകളില്‍ ആഘോഷമായിരുന്നു. ആ സമയത്ത് താരം ആരേയും
തിരിച്ച് ഫോളോവ് ചെയ്തിരുന്നില്ല. പിന്നീട് ഫോളോവേഴ്‌സ് വണ്‍മില്യണ്‍ തികഞ്ഞതോടെ റോബിന്‍
ആദ്യമായി തിരിച്ച് ഫോളോവ് ചെയ്തത് ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ടൈറ്റില്‍ വിന്നറായ ദില്‍ഷയെ
ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/376ad7bd-80a0-4a01-
8e1a-ba3113dc9003.jpg?resize=717%2C1280&ssl=1)

പിന്നീട് ആണ് താരം മോഹന്‍ലാല്‍ അടക്കമുള്ള മറ്റ് പ്രമുഖരെയും തന്റെ ഇന്‍സ്റ്റഗ്രാം 
അക്കൗണ്ടിലൂടെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോഴിതാ താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്
ഇന്‍സ്റ്റഗ്രാം ഓഫീഷ്യലി വെരിഫൈഡ് ചെയ്തിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/16760843-d67e-45c1-
929f-d04c3751b109.jpg?resize=754%2C1280&ssl=1)

ഇത് റോബിന്റെ ജീവിതത്തിലെ മറ്റൊരു വലിയ നേട്ടമായിട്ടാണ് ആരാധകരും കണക്കാക്കുന്നത്. 
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വെരിഫൈഡ് ആയ വിവരം റോബിനും തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി
വഴി സന്തോഷം പങ്കുവെച്ച് പറഞ്ഞിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/robin7.jpg?resize
=561%2C608&ssl=1)

ഈ തീ ആളികത്തും എന്നാണ് റോബിന്റെ ആരാധകര്‍ ഈ സന്തോഷം പങ്കുവെച്ച് പറയുന്നത്. ഫാന്‍സ്
പേജിലും താരത്തെ സംബന്ധിച്ചുള്ള ഈ വാര്‍ത്ത ആഘോഷമായി മാറുകയാണ്.
