# ”സ്‌നേഹം കൂടി എന്റെ ഉമ്മയെ ഉപ്പ കൊന്നതാണ്”; തന്റെ ജീവിതം പറഞ്ഞ് ജുനൈസ്!

- Link: https://ml.b4blaze.com/bigg-boss-news/igg-boss-malayalam-season-5-contestant-junaiz-vp-story
- Published: 2023-03-29T14:01:17+05:30
- Author: Rahul

18 മത്സരാർത്ഥികളുമായി ഇക്കഴിഞ്ഞ ഞാറാഴ്ച്ചയാണ് ബിഗ് ബോസ് സീസൺ 5 ആരംഭിച്ചത്. യൂട്യൂബറും
കണ്ടന്റ് ക്രിയേറ്ററുമായ ജുനൈസ് വി.പി. യും ബിഗ് ബോസിലെ മത്സരാർത്ഥിയാണ്. ബിഗ് ബോസിലുടെ
ജുനൈസിനെ അറിയാൻ തുടങ്ങിയിരിക്കുകയാണ് മത്സരാർത്ഥികളും പ്രേക്ഷകരും.വീക്ക്‌ലി ടാസ്‌കിന്
ശേഷം ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത് എന്റെ കഥ എന്ന സെഗ്മെന്റായിരുന്നു. ഇതിൽ 
ആദ്യമെത്തിയത് ജുനൈസ് ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/junais2.jpg?resize
=1280%2C720&ssl=1)

ജുനൈസിന്റെ ജന്മസ്ഥലം വയനാട് ആണ് . ജുനൈസിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ഉമ്മ മരിക്കുന്നത്.
ജുനൈസിന് നാല് സഹോദരങ്ങളുണ്ട്. ജുനൈസ് തന്റെ ജീവിത കഥ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഡാമസ്റ്റിക്
വയലൻസിന് ഇരയായിരുന്നു എന്റെ ഉമ്മ .െ വളരെ പാവമായ സാധുവായ ഒരു സാധാരണ സ്ത്രീ ആയിരുന്നു
ഉമ്മ. ഉപ്പ ആ സമയം ഗൾഫിൽ ആയിരുന്നു. അവരുടേതെന്ന് പറയുന്നത് വളരെ സ്‌നേഹമായി പോകുന്ന
ബന്ധം എന്ന് തെറ്റിദ്ധരിച്ച ബന്ധം ആയിരുന്നു. ഉമ്മയോടുള്ള സ്‌നേഹം കൂടി കൂടി എന്റെ 
ഉപ്പ എന്റെ ഉമ്മയെ കൊന്നു കളഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/junais.jpg?resize
=1280%2C720&ssl=1)

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ഉമ്മ മരിച്ചു എന്ന് മനസിലാക്കുന്നത്. ഉമ്മയുടെ ആങ്ങളയുടെ
വീട്ടിലാണ് ഞാൻ ചെറുപ്പത്തിൽ താമസിച്ചിരുന്നത്. അവർ അവരുടെ രണ്ടുമക്കളുടെയും കൂട്ടത്തിൽ
എന്നെയും എന്റെ ഏട്ടനേയും നോക്കി. പിന്നീട് ഞാൻ എന്റെ ഏട്ടന്റെ കൂടെ ആയിരുന്നു. എന്റെ
ഉമ്മ ഭയങ്കര സുന്ദരി ആയിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഉമ്മ സ്വതന്ത്ര ആയിരുന്നു
എങ്കിൽ ചിലപ്പോൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. എന്റെ ഏ ഉമ്മയ്ക്ക് സ്വന്തം കാലിൽ
നില്ക്കാൻ ആകുമായിരുന്നു എങ്കിൽ എന്റെ ഉമ്മ ഞങ്ങളെ വളർത്തിയേനെ, ഇന്നും കൂടെ ഉണ്ടായേനെ
എന്ന് കരുതുന്നുവെന്നും ജുനൈസ് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/junais1.jpg?resize
=1280%2C720&ssl=1)

ഒരു ബന്ധം ഒത്തുപോകില്ല എന്ന രീതിയിൽ ആണ് മുന്നോട്ട് പോകുന്നതെങ്കിൽ മക്കളെ അതിൽ തുടരാൻ
വിട്ടുകൊടുക്കരുതെന്നും വിവാഹമോചനം ഒരിക്കലും ഒന്നിന്റെയും അവസാനം അല്ലെന്നും അത് പലതിന്റെയും
തുട
