# മാറ്റങ്ങള്‍ അംഗീകരിക്കാത്തവര്‍ ജാസ്മിനെ കല്ലെറിയുന്നുണ്ട്; ജാസ്മിനിൽ  കണ്ട ഏറ്റവും വലിയ പ്ലസ് പോയിന്റ് അതാണ്‌ 

- Link: https://ml.b4blaze.com/bigg-boss-news/jasmin-is-stoned-by-those-who-do-not-accept-the-changes
- Published: 2024-05-28T18:14:27+05:30
- Author: Suji

ആരാവും ബിഗ്ഗ്‌ബോസിന്റെ കപ്പ് നേടുക എന്ന് അറിയാൻ ഇനി മൂന്ന് ആഴ്ച മാത്രമാണ് ബാക്കിയുള്ളത്.
ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾ ഇപ്പോൾ തുടങ്ങി കഴിഞ്ഞു. ഋഷിക്കും ജാസ്മിനും ഓരോ ബോണസ്
പോയന്റ് വീതം ലഭിച്ചിട്ടുണ്ട്. ​ഗ്രൂപ്പ് കളിയൊക്കെ മാറി ഇപ്പോൾ സ്വന്തം ​ഗെയിമിൽ മത്സരാർത്ഥികൾ
ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്. മത്സരം അവസാന ഘട്ടത്തിലേക്ക് എത്തിയെങ്കിലും തർക്കങ്ങൾക്ക്
കുറവില്ല.  ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ
പേരിലാണ് വഴക്ക്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ
നാടകീയമായ സംഭവങ്ങളാണ് ബിഗ് ബോസിനകത്തും നടന്നുകൊണ്ടിരിക്കുന്നത്.  ഇപ്പോഴിതാ എല്ലാ
പ്രതിസന്ധികളും തരണം ചെയ്തു കൊണ്ടാണ് ജാസ്മിന്‍ ഇത്രയും വരെ എത്തിയതെന്ന് പറയുകയാണ്
ഒരു പ്രേക്ഷക. ജാസ്മിനെതിരെ എന്തൊക്കെ നഗറ്റീവുകള്‍ പറയുമ്പോഴും ഗബ്രി പുറത്തായതും 
പുറത്ത് തനിക്കുണ്ടായേക്കാവുന്ന എല്ലാ തരം പ്രശ്‌നങ്ങളെയും അതിജീവിച്ചുകൊണ്ടാണ് ജാസ്മിന്‍
എത്തുന്നതെന്നും പ്രേക്ഷക പറയുന്നു. തന്റെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു
മാറാനുള്ള മാനസിക പക്വത ജാസ്മിന്റെ പ്ലസ് പോയിന്റ് ആണെന്നും കുറിപ്പില്‍ പറയുന്നുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/f6-2.jpg?resize=
892%2C575&ssl=1)

ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്, വീക്കെന്‍ഡ് എപ്പിസോഡുകളില്‍ ലാലേട്ടന്റെ ഒരു
ചെറിയ വിമര്‍ശനം പോലും താങ്ങാതെ വീടിനു വെളിയില്‍ അതുകൊണ്ടുണ്ടായേക്കാവുന്ന നെഗറ്റിവിറ്റിയെ
പേടിച്ചു പുറത്തേക്ക് ഓടിയ പലരേക്കാളും ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ചു ഒരു ഗെയിം വരുമ്പോള്‍
തന്റെ അടക്കാനാവാത്ത സങ്കടങ്ങള്‍ മറന്ന് റീ ചാര്‍ജ് ആവുന്ന ഇമേജ് കോണ്‍ഷ്യസ് അല്ലാത്ത
ജാസ്മിനെ കാണുമ്പോള്‍ മനസ്സില്‍ തോന്നിയത് ഇതാണ്; ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും
ശേഷവും,’ എന്നാണ് കുറിപ്പിൽ പറയുന്നത്. ജാസ്മിനില്‍ ഒരു പ്രേക്ഷകയെന്ന നിലയില്‍ ഞാന്‍
കണ്ട ഏറ്റവും വലിയ പ്ലസ് പോയിന്റ് , ടാസ്‌കിനെ ആ രീതിയില്‍ കണ്ട് അതില്ലാത്തപ്പോള്‍
തന്നോട് എത്ര വഴക്കിട്ട ആക്ഷേപിച്ച ആളായിരുന്നെങ്കില്‍ കൂടി അവരോട് ആവശ്യഘട്ടങ്ങളില്‍
കാണിക്കുന്ന സഹാനുഭൂതി, മനുഷ്യത്വം, എത്ര പൊടിഞ്ഞു പോയ അവസ്ഥയിലും ബൗണ്‍സ് ബാക്ക് ചെയ്യാനുള്ള
ആത്മവീര്യവും, തന്റെ തെറ്റുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു മാറാനുള്ള മാനസിക
പക്വതയുമാണ്. അവളെന്നെ ഗെയിമറിനെ കാണാത്ത (കണ്ണടച്ച് പിടിച്ചിരിക്കുകയാണ് , പിന്നെന്തു
ചെയ്യാന്‍ !) അവളുടെ മാറ്റങ്ങള്‍ അറിഞ്ഞിട്ടും അംഗീകരിക്കാന്‍ തയ്യാറാത്തവര്‍ ഇപ്പോഴും
അവളെ കല്ലെറിയുന്നുണ്ട്. അതിന്റെ പിന്നില്‍ ഈ 23 വയസ്സില്‍ ജാസ്മിനെന്ന വ്യക്തി കാണിച്ച
പക്വതയും ആത്മ വീര്യവും വീട്ടുകാര്‍ക്ക് വേണ്ടി ഈ ചെറിയ പ്രായത്തിലും നെടും തൂണായി 
മാറിയതും തങ്ങളെക്കൊണ്ട് സാധിക്കുന്നില്ലല്ലോ എന്ന ആത്മരോഷവും അസൂയയുമാവും, അല്ലെങ്കില്‍
മാറ്റാരോടെങ്കിലുമുള്ള അന്ധമായ ആരാധനയാവാം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/ga1-3.jpg?resize
=627%2C356&ssl=1)

ജാസ്മിന് കപ്പ് കിട്ടുമോ എന്നറിയില്ല , കാരണം അവള്‍ക്കെതിരെ വെറുപ്പിന്റെ വിത്ത് പാകാന്‍
സൈബറിടങ്ങളില്‍ പലരും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പക്ഷേ, തലച്ചോറ് പണയപ്പെടുത്താത്ത
ഈ ഷോ ഒരു ഗെയിം ആയി കാണുന്ന എതൊരു പ്രേക്ഷകനെ സംബന്ധിച്ചും ഈ സീസണില്‍ വേറെ ഒരു കോണ്ടസ്റ്റന്റിനും
അവള്‍ക്കൊപ്പം നില്‍ക്കാനായിട്ടില്ല; അതുകൊണ്ട് തന്നെ മത്സരം ജാസ്മിന്‍ ഹേറ്റേഴ്സ് 
വേഴ്‌സസ് സപ്പോര്‍ട്ടേഴ്‌സ് ആണ്. അന്തിമ വിധി എന്തായാലും ജാസ്മിന്‍ നീയാണ് യഥാര്‍ത്ഥ
വിജയി എന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം ജാസ്മിനെ പിന്തുണയ്ക്കുന്നവർക്കെതിരെ ഉപയോഗിക്കുന്ന
പതിവ് രീതി തന്നെയാണ് ഇവിടെയും കണ്ടത്. ജാസ്മിനെ സപ്പോർട് ചെയ്തു കൊണ്ടുള്ള പോസ്റ്റായതു
കൊണ്ട് തന്നെ പോസ്റ്റിനു താഴെ നിരവധി വിമര്ശനങ്ങളാണ് വന്നിരിക്കുന്നത്. സത്യമാണ് ഒരു
ബിഗ്ഗ്‌ബോസ് കോണ്ടസ്റ്റന്റ് എങ്ങനെ ആയിരിക്കരുതെന്ന് ജാസ്മിന് മുന്നേയും ശേഷവും എന്ന്
അറിയപ്പെടുമെന്നാണ് ഒരാൾ കുറിച്ചത്.ടിക്കറ്റ് റ്റു ഫിനാലെയിലേക്കുള്ള ടാസ്കുകൾക്ക് 
ആരംഭമായിട്ടുണ്ട്. ആദ്യത്തെ ടാസ്ക് ഇപ്പോൾ ലൈവിൽ കഴിഞ്ഞിരിക്കുകയാണ്.
