# അവിടം മുതലാണ് താൻ ജാസ്മിനെ ശ്രദ്ധിച്ചു തുടങ്ങിയത്, ജിന്റോ

- Link: https://ml.b4blaze.com/bigg-boss-news/jinto-about-jasmin
- Published: 2024-07-09T09:11:09+05:30
- Author: Devika Rahul

ജാസ്മിന്‍ എന്ന മത്സരാർത്ഥിയെ എവിടം മുതലാണ് താന്‍ ശ്രദ്ധിച്ച് തുടങ്ങിയതെന്ന് തുറന്ന്
പറയുകയാണ് ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ ടൈറ്റിൽ വിന്നർ ജിന്റോ. ജാസ്മിന് തുടക്കത്തില്‍
പണിയൊക്കെ എടുക്കാന്‍ മടിയായിരുന്നെങ്കിലും അവസാനമായപ്പോഴേക്കും നല്ല രീതിയില്‍ ജോലികളൊക്കെ
ചെയ്യുമായിരുന്നുവെന്നും പക്ഷെ എന്തേലും പണി പറഞ്ഞാല്‍ ഒരു അഞ്ചു മിനിറ്റേ എന്ന് പറയുന്ന
സ്വഭാവം ഉണ്ടെന്നും ചിരിച്ചുകൊണ്ട് ജിന്റോ പറയുന്നു. മാത്രമല്ല തുടക്കം മുതല്‍ തന്നെ
താന്‍ ശ്രദ്ധിച്ച ഒരു മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും ആദ്യത്തെ ക്യാപ്റ്റന്‍സി
ടാസ്കില്‍ തന്നെ നല്ല രീതിയില്‍ ഫയർ ചെയ്ത് കളിച്ചുവെന്നും പെണ്‍കുട്ടികള്‍ ആരൊക്കെയാണ്,
അവരുടെ ഗെയിം എന്താണെന്ന് ശ്രദ്ധിക്കണമെന്ന് പുറത്ത് നിന്ന് പോകുമ്പോള്‍ ചിലർ തന്നോട്
പറഞ്ഞിരുന്നു. കാരണം അവർ കയറിവരാനുള്ള സാധ്യതയുണ്ട് എന്നും ജിന്റോ പറയുന്നു. ആദ്യത്തെ
ക്യാപ്റ്റന്‍സി ടാസ്കില്‍ തന്നെ ജാസ്മിന്റെ കണ്ണില്‍ ആ ഫയർ താന്‍ കണ്ടുവെന്നും ആ അടിയും
വാശിയുമൊക്കെ കണ്ടപ്പോള്‍ ശക്തയായ എതിരാളി എന്ന നിലയില്‍ ടാർഗറ്റ് ചെയ്ത് തന്റെ ലിസ്റ്റിലുള്ള
ഒരാളായി ജാസ്മിനെയും ഉള്‍പ്പെടുത്തിയെന്നും അതുകൊണ്ട് തന്നെ ജാസ്മിൻ എന്ത് ചെയ്താലും
ഞാന്‍ തിരിച്ചടിച്ചുവെന്നും ജിന്റോ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/jinto2.jpg?resize
=776%2C435&ssl=1)

ഗബ്രി പോയതിന് ശേഷം ജാസ്മിന്‍ വളരെയധികം തളർന്നത് പോലെ തോന്നിയിരുന്നു തനിക്ക്. നമ്മുടെ
എതിരാളികള്‍ താഴെ വീണ് കിടക്കുമ്പോള്‍ അല്ല നമ്മള്‍ അടിക്കേണ്ടത്. അതുകൊണ്ട് തന്നെയാണ്
നീ കളിയിലേക്ക് തിരിച്ച് വാ എന്നൊക്കെ പറഞ്ഞ് ജാസ്മിനെ പ്രോല്‍സാഹിപ്പിച്ചതെന്നും താന്‍
പറഞ്ഞ കാര്യങ്ങളൊക്കെ ജാസ്മിൻ സ്വീകരിച്ചുവെന്നും ചില സമയത്ത് തിരിച്ച് പറയും. അത് 
ജാസ്മിന്റെ ക്യാരക്ടർ അങ്ങനെയാണെന്നും ജിന്റോ വ്യക്തമാക്കുന്നു. കുടുംബത്തില്‍ ഒരാള്‍
തളർന്ന് പോയാല്‍ നമുക്ക് മാത്രമേ അവരെ തിരിച്ച് കൊണ്ട് വരാന്‍ സാധിക്കുകയുള്ളുവെന്നും
ജാസ്മിന്‍ തളർന്നപ്പോള്‍ താന്‍ ചിന്തിച്ചത് തന്റെ കുടുംബത്തിലുള്ള ഒരാളാണ്, അവള്‍ തളർന്ന്
പോകാന്‍ പാടില്ലെന്നായിരുന്നുവെന്നുംഅതുകൊണ്ടാണ് നീ മികച്ച ഗെയിമറാണ്. ടോപ്പ് ഫൈവില്‍
എത്തേണ്ട ആളാണ് എന്നൊക്കെ പറഞ്ഞ് ജാസ്മിനെ പ്രോല്‍സാഹിപ്പിച്ചതെന്നും ജിന്റോ പറയുന്നു.
മാത്രമല്ല ബിഗ് ബോസ് കപ്പുമായി വീട്ടിലേക്ക് ചെന്നപ്പോള്‍ തന്റെ അമ്മ വലിയ കരച്ചിലായിരുന്നുവെന്നും
അമ്മക്ക് ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല. ബിഗ് ബോസിന് ശേഷം വീട്ടില്‍ പോയി അമ്മയോടൊപ്പം
ചിലവഴിക്കാന്‍ സമയം കിട്ടുന്നില്ലായെന്നും ജിന്റോ പറയുന്നു. എന്നാല്‍ അമ്മയെ സ്ഥിരം
വിളിക്കാറുണ്ട്. അമ്മക്ക് എന്റെ ഈ നേട്ടത്തില്‍ വളരെ അധികം സന്തോഷവും സമാധനാവുമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/jasmine-2-.jpg?resize
=1200%2C628&ssl=1)

എല്ലാ സ്ത്രീകളോടും വളരെ അധികം ബഹുമാനമുള്ള വ്യക്തിയാണ് താനെന്നും ഇന്നുവരെ ഒരു സ്ത്രീയെ
ചെറുതായിപ്പോലും താൻ അടിച്ചിട്ടില്ല, ബിഗ് ബോസിലെ ജയിലില്‍ വെച്ച് ജാസ്മിന്‍ തന്റെ 
കൈക്ക് അടിച്ചിരുന്നു. അപ്പോള്‍ വേണമെങ്കില്‍ എനിക്ക് എഴുന്നേറ്റ് പരാതി കൊടുക്കാമായിരുന്നു.
പക്ഷെ താനതിൽ പോട്ടെ എന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജിന്റോ കൂട്ടിച്ചേർക്കുന്നു.
അതേസമയം ബിഗ് ബോസ് ഷോയില്‍ വെച്ച് നിരവധി തവണ പരസ്പരം ഏറ്റുമുട്ടിയവരാണ് ജിന്റോയും 
ജാസ്മിനും. അതിന്റെ പേരില്‍ പുറത്ത് സ്വാഭാവികമായും കൂടുതല്‍ വിമർശനങ്ങള്‍ നേരിടേണ്ടി
വന്നത് ജാസ്മിനായിരുന്നു. ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിന്റെ തന്നെ മറ്റൊരു പരിപാടിയില്‍
ജാസ്മിനും ജിന്റേയും എത്തുകയും ചെയ്തിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ടൈറ്റില്
വിന്നറായിരുന്നു ജിന്റോ. എന്നാൽ ജിന്റോയേക്കാൾ കപ്പടിക്കാൻ അര്ഹതെയുണ്ടായിരുന്നത് ജാസ്മിനായിരുന്നുവെന്നാണ്
ഫിനാലെയ്ക്ക്ക് ശേഷം മിക്കവാറും അഭിപ്രായപ്പെട്ടത്. എന്നാൽ ഷോയിൽ മൂന്നാം സ്ഥാനമാണ്
ജാസ്മിൻ ലഭിച്ചത്. അതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും ഈ ബിഗ്ബോ
സ് സീസണ്‍ അറിയപ്പെടാന്‍ പോകുന്നത് ജാസ്മിന്റെ പേരിലായിരിക്കുമെന്നാണ് വലിയൊരു വിഭാഗം
ആരാധകർ അഭിപ്രായപ്പെടുന്നത്.
