# പണത്തിന്റെ വില അറിഞ്ഞ ആ  നിമിഷത്തെ കുറിച്ചു ലക്ഷ്മി പ്രിയ!!

- Link: https://ml.b4blaze.com/bigg-boss-news/lakshmi-priya-on-the-moment-value-of-money
- Published: 2022-07-01T17:00:40+05:30
- Author: Suji

ബിഗ് ബോസ്  ഷോ ഇനിയും അവസാന ഘട്ടത്തിൽ എത്താൻ  രണ്ടു ദിവസം കൂടി.ഇത് മത്സരാർത്ഥികളുടെ
ചങ്കിടിപ്പിന്റെ നിമിഷങ്ങൾ. ഇരുപത് മത്സരാർത്ഥികൾ ഉള്ള ഷോയിൽ ഇപ്പോൾ വെറും ആറ് മത്സരാർത്ഥികൾ
മാത്രം ആണുള്ളത്.ഇവരിൽ ആരാകും വിന്നർ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ദില്ഷ, ലക്ഷ്മിപ്രിയ,
സൂരജ്,ബ്ലെസ്സ്ലീ, ധന്യ, റിയാസ് എന്നിവരാണ് മത്സരാർത്ഥികൾ. ഇവരുടെ അവസാന ഘട്ട പോരാട്ടം
ആണ് ഇപ്പോൾ ഈ വീട്ടിൽ നടക്കുന്നത്. ഈ ആറ് മല്സരാര്ഥികളുടെ കൂട്ടത്തിൽ ഏറ്റവും മികച്ച
മത്സരാർത്ഥി കൂടിയാണ് ലക്ഷ്മി പ്രിയ.

ഇപ്പോൾ പണത്തിന്റെ വില അറിഞ്ഞ നിമിഷത്തെ കുറിച്ച് തുറന്നു പറയുകയാണ് ലക്ഷ്മി പ്രിയ.
ബിഗ് ബോസ് വീട്ടിലെ  ഇതിന് മുൻപ് നടന്ന ഒരു ടാസ്ക് പണത്തിന്റെ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ
അതിനെ കുറിച്ച് ഓരോ മത്സരാര്ഥികളും തുറന്നു പറയാൻ ആവശ്യപെട്ടുഅപ്പോളാണ് ലക്ഷ്മി ഈ കാര്യത്തെ
കുറിച്ച് തുറന്നു പറഞ്ഞത്. താൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ആയിരുന്നു നാടകത്തിൽ
അഭിനയിക്കാൻ പോയത്. അന്നത്തെ തന്റെ പ്രതിഫല൦ 230  രൂപ ആയിരുന്നു.

ചിലപ്പോൾ രണ്ടു നാടകങ്ങളിൽ ഒരു ദിവസം തന്നെ കളിയ്ക്കാൻ പോകും 460 കിട്ടും അതിൽ 400 
രൂപ കടം തീർക്കാൻ കൊടുക്കും. അങ്ങനെ ഏകദേശം കടം വീട്ടാൻ  പറ്റി, അതിനു ശേഷം ആണ് സിനിമയിൽ
എത്തിയത് പിന്നീട് വിവാഹം കഴിക്കുകയും ചെയ്യ്തത് , പിന്നീട് കുഞ്ഞിന്റെ ചികിത്സക്കും
പണം വേണ്ടി വന്നിരുന്നു അങ്ങനെയും പണത്തിനു ബുദ്ധിമുട്ടുണ്ടായി അതിനു ശേഷം ഭർത്താവ്
ജയേഷിന് ഒരു അപകടം പറ്റി ആ സമയത്തു തന്റെ കൈയിലെ ആകെ 60,000 രൂപ മാത്രം ഉണ്ടായിരുന്നുള്ളു,
ആ സമയത്തു പരിചയമുള്ളവർക്കെല്ലാം തങ്ങളുടെ അക്കൗണ്ട് നമ്പർ വരെ അയിച്ചു കൊടുത്തിരുന്നു.
ആ നിമിഷം ഇന്നും മറക്കാൻ സാധിക്കില്ല ലക്ഷ്മി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/lakshmi-1.jpg?resize
=696%2C362&ssl=1)
