# ഞാന്‍ ദില്‍ഷയുടേയും റോബിന്റേയും ‘മാമ’യല്ല..! ദില്‍റോബ് വിഷയത്തില്‍ ലക്ഷ്മിപ്രിയ വീണ്ടും രംഗത്ത്!

- Link: https://ml.b4blaze.com/bigg-boss-news/lakshmipriya-about-dilsha-and-robin-live-video
- Published: 2022-07-21T09:22:23+05:30
- Author: Sreekumar

റോബിന്‍-ദില്‍ഷ വിഷയത്തില്‍ വീണ്ടും ലൈവില്‍ എത്തി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്
ബിഗ് ബോസ് താരം ലക്ഷ്മിപ്രിയ. റോബിനും ദില്‍ഷയും തമ്മില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍
ആയിരുന്നു എങ്കിലും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ ഹൃദയം കണ്ടത് ഞാന്‍ മാത്രമാണ് എന്നാണ്
ലക്ഷ്മിപ്രിയ ലൈവില്‍ എത്തി പറഞ്ഞത്. റോബിന്‍ തനിക്ക് സഹോദരനെപോലെ ആണെന്നും.. ദില്‍ഷയ്ക്കും
റോബിനും ഞാന്‍ ചേച്ചിയമ്മ ആണെന്നും താരം പറയുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/lakshmipriya-11.
jpg?resize=1280%2C720&ssl=1)

എന്നാല്‍ ഇരുവരുടേയും വിവാഹം നടത്തിക്കൊടുക്കാന്‍ ഞാന്‍ അവരുടെ മാമ അല്ലെന്നാണ് താരം
വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം താരം ലൈവില്‍ എത്തി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍
വൈറലായി മാറുന്നത്. റോബിന് ദില്‍ഷയെ ജീവന്‍ ആണെന്നും.. ആ കല്യാണം അവന്റെ ചേച്ചിയുടെ
സ്ഥാനത്ത് നിന്ന് നടത്തിക്കൊടുക്കും എന്നും ബിഗ് ബോസ് ഷോ കഴിഞ്ഞ് വന്ന ഉടനെ താരം അഭിമുഖങ്ങളില്‍
പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/lakshmi-priya-5.
jpg?resize=1280%2C720&ssl=1)

ഇപ്പോഴിതാ അവരുടെ വിവാഹം നടത്തും എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല എന്നും..അത് 
റോബിനും ദില്‍ഷയും ചേര്‍ന്ന് എടുക്കേണ്ട തീരുമാനം ആണെന്നും അവര്‍ക്ക് രണ്ട് പേര്‍ക്കും
വീട്ടുകാര്‍ക്കും സമ്മതം ആണെങ്കില്‍ അവരുടെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഒരു ചേച്ചിയുടെ
സ്ഥാനത്ത് നിന്ന് ഈ വിവാഹം നടത്തും എന്നാണ് പറഞ്ഞത് എന്നും ലക്ഷ്മിപ്രിയ വിശദീകരിക്കുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dilsha-robin-1.jpg?
resize=1280%2C720&ssl=1)

ബിഗ്‌ബോസ് വീട്ടിന് ഉള്ളില്‍ വെച്ചും റോബിനോട് അടുത്ത ആത്മബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു
ലക്ഷ്മിപ്രിയ.. നിയമലംഘനത്തിന്റെ പേരില്‍ റോബിന്‍ സീക്രട്ട് റൂമില്‍ ആയിരുന്ന സമയത്തും
താരം വല്ലാതെ വിഷമിച്ച് കരയുകയും ചെയ്തിരുന്നു.

എന്നാല്‍ പുറത്തിറങ്ങി റോബിനുള്ള സപ്പോര്‍ട്ട് കണ്ടാണ് ലക്ഷ്മിപ്രിയ റോബിനെ പിന്തുണച്ചത്
എന്നത് തെറ്റാണെന്ന് വിശദീകരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ഇതെല്ലാം പറഞ്ഞ്
വിമര്‍ശിച്ച് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന് ആരും വിമര്‍ശനവും കളിയാക്കലും 
നടത്തേണ്ട എന്നും താരം ലൈവില്‍ വന്ന് പറഞ്ഞു.
