# നിമിഷയും ജാസ്മിനും പ്രണയത്തില്‍..!? നിനക്ക് ഇത് എന്നോട് തുറന്നു പറയാമായിരുന്നില്ലേ എന്ന് നിമിഷ!!

- Link: https://ml.b4blaze.com/bigg-boss-news/nimisha-and-jasmine-insta-story
- Published: 2022-07-19T10:01:59+05:30
- Author: Sreekumar

ബിഗ് ബോസ് സീസണ്‍ ഫോര്‍ റിയാലിറ്റി ഷോ വഴി പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖങ്ങളാണ് നിമിഷയുടേതും
ജാസ്മിന്റേതും. ഇപ്പോഴിതാ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍
അടക്കം പ്രചരിക്കുന്നത്. ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ച് ഇപ്പോള്‍ നിമിഷയും ജാസ്മിനും
രംഗത്ത് വന്നിരിക്കുകയാണ്. ജാസ്മിനുമൊത്തുള്ള ഒരു ഡാന്‍സ് വീഡിയോ പങ്കുവെച്ചതോടെയാണ്
ഇരുവരും വീണ്ടും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/nimisha-1-1.jpg?
resize=738%2C1600&ssl=1)

തങ്ങളെ കുറിച്ച് വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നിമിഷ രംഗത്ത് വന്നിരിക്കുന്നത്..
മര്യാദയ്ക്ക് ഇവളെ ഒന്ന് ഡാന്‍സ് പഠിപ്പിക്കാന്‍ പോലും പറ്റില്ലല്ലോ ദൈവമേ.. എന്നാണ്
ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ച് നിമിഷ പറയുന്നത്.. അതേസമയം, തൊട്ടടുത്ത സ്റ്റോറിയില്‍
ജാസ്മിനോട് ഈ ഇഷ്ടം എന്നോട് തുറന്ന് പറയാമായിരുന്നില്ലെ എന്നും നിമിഷ ചോദിക്കുന്നുണ്ട്.
അതിന് ശേഷം നിമിഷ ഒരിക്കലും എന്റെ ടൈപ്പ് അല്ല.. എന്നാണ് ജാസ്മിന്‍ പറയുന്നത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/jasmine-live.jpg?
resize=1280%2C720&ssl=1)

അത് ആദ്യം എല്ലാവരും മനസ്സിലാക്കണം. ഇവിടെ ഒരു സുനാമിയോ ഭൂകമ്പമോ വന്ന് എല്ലാം ഒലിച്ച്
പോയി ഞാനും നിമിഷയും മാത്രം ആയാല്‍ പോലും അവളെ ഞാന്‍ ആ കണ്ണ് കൊണ്ട് നോക്കില്ല.. കാരണം
അവള്‍ എന്റെ ടൈപ്പ് അല്ലെന്നും ജാസ്മിന്‍ പറയുന്നു. ജാസ്മിന് ബിഗ് ബോസിലേക്ക് വരുന്നതിന്
മുന്‍പ് ഒരു കാമുകി ഉണ്ടായിരുന്നു., ഷോ പാതി വഴിയില്‍ വെച്ച് ഉപേക്ഷിച്ച് ഇറങ്ങിയ ജാസ്മിന്
ഒരുപാട് സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന സമയത്ത് ഇരുവരും പിരിയുകയാണെന്ന് ജാസ്മിന്‍
സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/nimisha-jas1.jpg?
resize=1025%2C1280&ssl=1)

മോണിക്ക എന്ന കാമുകിയുമായി ജാസ്മിന്‍ പിരിയാന്‍ കാരണം നിമിഷയാണെന്ന തരത്തിലും വാര്‍ത്തകള്‍
വന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇവര്‍ പറയുകയും
ചെയ്തിട്ടുണ്ട്. ബിഗ് ബോസിന് അകത്ത് വെച്ച് കണ്ടുമുട്ടിയ നിമിഷയും ജാസ്മിനും ഷോയ്ക്ക്
പുറത്ത് ഇറങ്ങിയിട്ടും ആ സ്‌നേഹവും ആത്മബന്ധവും അതുപോലെ തന്നെ കാത്ത് സൂക്ഷിക്കുന്നുണ്ട്.
