# ഗോവയില്‍ ഒറ്റയ്ക്ക് ഹണിമൂണ്‍ ആഘോഷിച്ച് ജാസ്മിന്‍..! എല്ലാം ചിലവ് ചുരുക്കലിന്റെ ഭാഗം എന്ന് നിമിഷ!!

- Link: https://ml.b4blaze.com/bigg-boss-news/nimisha-says-that-jasmine-went-for-honeymoon
- Published: 2022-07-23T10:19:06+05:30
- Author: Sreekumar

ബിഗ്‌ബോസ് സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥികള്‍ ആയിരുന്നു നിമിഷയും ജാസ്മിനും. ഷോയില്‍ 
വെച്ച് ആത്മസുഹൃത്തുക്കള്‍ ആയി മാറിയ ഇവരുവരും ഷോയ്ക്ക് പുറത്തും ആത്മബന്ധം കാത്ത് 
സക്ഷിക്കുന്നവരാണ്. അടുത്തിടെയാണ് ഇരുവരും വിവാഹതിരാകാന്‍ പോകുന്നു എന്ന തരത്തില്‍ 
വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളോട് രസകരമായി പ്രതികരിച്ച്
രംഗത്ത് വന്നിരിക്കുകയാണ് നിമിഷ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/nimisha-jas.jpg?
resize=1280%2C720&ssl=1)

ജാസ്മിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചാണ് തങ്ങള്‍ക്ക് എതിരെ പ്രചരിക്കുന്ന
വ്യാജ വാര്‍ത്തകള്‍ക്കുള്ള മറുപടിയുമായി താരങ്ങള്‍ എത്തിയിരിക്കുന്നത്. വിവാഹ ശേഷമുള്ള
ചിലവ് ചുരുക്കലിന്റെ ഭാഗമായി ജാസ്മിന്‍ ഒറ്റയ്ക്ക് ഗോവയില്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണ്
എന്നാണ് നിമിഷ ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. അവള്‍ തിരിച്ച് വന്നിട്ട് താന്‍
പോകുന്നത് ആയിരിക്കും എന്നും താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/nimisha-jas1.jpg?
resize=1025%2C1280&ssl=1)

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ടും നിമിഷയും ജാസ്മിനും വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്.
ഷോയില്‍ നിന്ന് സ്വമേധയാ പുറത്ത് വന്ന ജാസ്മിന്‍ കുറച്ച് നാളുകള്‍ക്ക് ശേഷം തന്റെ കാമുകി
മോണിക്കയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനെ കുറിച്ച് ലൈവില്‍ വന്ന് പറഞ്ഞിരുന്നു. അപ്പോഴും
നിമിഷ കാരണം ആണ് ജാസ്മിന്‍ കാമുകിയെ ഒഴിവാക്കിയത് എന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
എന്നാല്‍ ഇത് താനും മോണിക്കയും ആയുള്ള വിഷയം ആണെന്നും നിമിഷയെ ഇതില്‍ വലിച്ചിഴക്കരുത്
എന്നും ജാസ്മിന്‍ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/nimisha-1-1.jpg?
resize=738%2C1600&ssl=1)

എന്നാല്‍ ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് വീണ്ടും വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ്..
ഇരുവരും വീഡിയോ പങ്കുവെച്ച് എത്തിയത്. തനിക്ക് എതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍
കണ്ട് നിനക്ക് എന്നോടുള്ള ഇഷ്ടം നേരത്തെ തുറന്ന് പറയാമിയിരുന്നില്ലേ ജാസു.. എന്നാണ്
നിമിഷ രസകരമായി ചോദിച്ചത്… പിന്നീട് നിമിഷ എന്റെ ടൈപ്പ് അല്ലെന്നും.. ഞങ്ങള്‍ ആത്മമിത്രങ്ങള്‍
മാത്രമാണെന്നും ജാസ്മിന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരുന്നു.
